കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎ തകര്‍ച്ചയുടെ വക്കില്‍.... ശിവസേന സഖ്യം വിടും.... ഒഴിവാക്കാനുറച്ച് ബിജെപി!!

Google Oneindia Malayalam News

മുംബൈ: ഇന്ത്യയൊട്ടാകെ താമര വിടര്‍ത്താനുള്ള ഓട്ടത്തിലാണ് നമ്മുടെ അമിത് ഷാ. ഇടഞ്ഞ് നില്‍ക്കുന്ന സഖ്യകക്ഷികളെ മുഴുവന്‍ കൂടെ കൂട്ടാനും ചില ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്. എന്നാല്‍ അമിത് ഷായുടെ മോഹം പെട്ടിയില്‍ വച്ച് മടക്കിക്കോളാനാണ് ശിവസേനയുടെ മറുപടി. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പില്‍ നിന്ന് അപ്രതീക്ഷിതമായി വിട്ടുനിന്നായിരുന്നു ശിവസേന ആദ്യമായി മോദിയെയും പാര്‍ട്ടിയെയും ഞെട്ടിച്ചത്. ഇതിന് പിന്നാലെ ഇനി ഒരുതരത്തിലുമുള്ള ബന്ധം ഉണ്ടാവില്ലെന്ന് സൂചിപ്പിച്ചിരിക്കുകയാണ് ഉദ്ധവ് താക്കറെ.

ഇതോടെ ചാണക്യതന്ത്രവുമായി ഇറങ്ങിയ അമിത് ഷാ കണ്ടം വഴി ഓടേണ്ട അവസ്ഥയിലാണ്. മഹാരാഷ്ട്രയില്‍ ശിവസേനയില്ലാതെ മത്സരിക്കുക ആത്മഹത്യ ചെയ്യുന്ന അവസ്ഥയ്ക്ക് സമാനമാണെന്ന് ബിജെപിക്ക് നന്നായറിയാം. പക്ഷേ ദേവേന്ദ്ര ഫഡ്‌നാവിസിനാണെങ്കില്‍ ശിവസേനയെ ഒഴിവാക്കിയാല്‍ മതിയെന്നാണ്. സര്‍ക്കാരിനെ വിമര്‍ശിച്ച് ഇനിയും എന്‍ഡിഎയുടെ ഭാഗമായി ഇരിക്കാമെന്ന് കരുതേണ്ട എന്നാണ് ഫഡ്‌നാവിസിന്റെ വാദം. അങ്ങനെയെങ്കില്‍ ബിജെപിയുടെ വലംകൈയാണ് ഇല്ലാതാവുന്നതെന്ന് പറയേണ്ടി വരും.

പണ്ടത്തെ പോലെയല്ല കാര്യങ്ങള്‍

പണ്ടത്തെ പോലെയല്ല കാര്യങ്ങള്‍

ബിജെപിയെ പരസ്യമായി പിന്തുണച്ചിട്ടുണ്ട് ശിവസേന. പലപ്പോഴും പല അവസരങ്ങളിലും ഇതിന്റെ ആനുകൂല്യം അവര്‍ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇനി പണ്ടത്തെ പോലെയല്ല കാര്യങ്ങള്‍. ബിജെപിയെ തുറന്നെതിര്‍ക്കാന്‍ പോവുകയാണ്. അതേ രീതിയില്‍ തന്നെ കാര്യങ്ങള്‍ തുടരുമെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് വോട്ടുചെയ്യാത്ത ശിവസേന ഇനി തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് ബിജെപിയും കരുതുന്നുണ്ട്. ഇതോടെ ഇരുവരും പിരിയലിന്റെ വക്കിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്താണ് ബിജെപിയുമായുള്ള പ്രശ്‌നം

എന്താണ് ബിജെപിയുമായുള്ള പ്രശ്‌നം

എന്താണ് ബിജെപിയുമായുള്ള പ്രശ്‌നമെന്ന് ഇതുവരെ ഉദ്ധവ് താക്കറെ വ്യക്തമാക്കിയിട്ടില്ല. നരേന്ദ്ര മോദി എന്‍ഡിഎയില്‍ കത്തിനില്‍ക്കുന്ന സമയത്ത് ശിവസേനയെ ബിജെപി തഴഞ്ഞു എന്നാണ് ഉദ്ധവിന്റെ വാദം. ഇപ്പോള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍ അവര്‍ തങ്ങളെ തേടിവന്നിരിക്കുകയാണ്. അങ്ങനെ തങ്ങളുടെ ചെലവില്‍ ഇനി ബിജെപി ഒന്നും നേടണ്ട എന്ന് ഉദ്ധവ് പറയുന്നു. ശിവസേനയുടെ മുഖപത്രമായ സാമ്‌ന രാഹുല്‍ ഗാന്ധിയുടെ കെട്ടിപ്പിടുത്തത്തെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതൊക്കെ ബിജെപിയില്‍ നിന്ന് വിട്ടുപോകുന്നതിന്റെ സൂചനയാണ്.

ബിജെപി കട്ടക്കലിപ്പില്‍

ബിജെപി കട്ടക്കലിപ്പില്‍

വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നത് പോട്ടെ രാഹുലിനെ പുകഴ്ത്തിയത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. അതേസമയം അമിത് ഷാ ഇതിനിടെ മുംബൈയില്‍ എത്തിയിട്ടുണ്ട്. ദേവേന്ദ്ര ഫഡ്‌നാവിസ് അടക്കമുള്ള നേതാക്കളെ നേരിട്ട് കണ്ട് അദ്ദേഹം സംസാരിക്കും. ഇത് ശിവസേനയെ ഒഴിവാക്കാനുള്ള നീക്കമാണെന്ന് സൂചനയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഷാ ചര്‍ച്ച ചെയ്യുന്നുണ്ട്. ശിവസേനയെ കൂടെക്കൂട്ടിയില്ലെങ്കില്‍ എന്തൊക്കെ തന്ത്രങ്ങള്‍ പകരം സ്വീകരിക്കേണ്ടി വരുമെന്ന് നിര്‍ദേശിക്കാന്‍ അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കം

ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കം

ബിജെപിയും ശിവസേനയും ഒറ്റയ്ക്ക് മത്സരിക്കാനുള്ള നീക്കത്തിലാണ്. സംസ്ഥാനത്തെ 48 ലോക്‌സഭാ മണ്ഡലത്തിലും പ്രചാരണപരിപാടികള്‍ തുടങ്ങാന്‍ അമിത് ഷാ പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ ശിവസേനയില്ലാതെ ബിജെപി മത്സരിക്കുമെന്ന് പ്രഖ്യാപനമുണ്ടാവും. ശിവസേന പോകുന്ന സാഹചര്യത്തില്‍ മറ്റ് ചെറുകക്ഷികളെ ചേര്‍ത്ത് എന്‍ഡിഎ ശക്തിപ്പെടുത്താനുള്ള നിര്‍ദേശങ്ങളും ബിജെപി ദേശീയ നേതൃത്വം ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശിവസേനയുടെ അംഗങ്ങളെ നിര്‍ണായക സ്ഥാനങ്ങളില്‍ നിന്ന് നീക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

ഉദ്ധവ് താക്കറെ തീരുമാനിച്ച് കഴിഞ്ഞു

ഉദ്ധവ് താക്കറെ തീരുമാനിച്ച് കഴിഞ്ഞു

അവിശ്വാസ പ്രമേയത്തെ എതിര്‍ക്കാനായി ഉദ്ധവ് താക്കറെയെ അമിത് ഷാ വിളിച്ചു എന്നായിരുന്നു ബിജെപിയുടെ പ്രചാരണം. ഇതോടെ പിണക്കമെല്ലാം മറന്നെന്നും നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങളാണുണ്ടാക്കിയത്. ഒന്നാമത് അമിത് ഷാ മൂന്നു നാലു തവണ വിളിച്ചിട്ടും ഉദ്ധവ് ഫോണെടുത്തിട്ടില്ല. പിന്നെങ്ങനെയാണ് തങ്ങളുടെ പിന്തുണ ലഭിച്ചെന്ന് പറയുക. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ശിവസേനയെ കുഴപ്പത്തില്‍ ചാടിക്കാന്‍ ശ്രമിച്ചു എന്നാണ് ഉദ്ധവ് ആരോപിക്കുന്നത്. ബിജെപിക്ക് വോട്ട് ചെയ്യാന്‍ ഒരു തീരുമാനവും പാര്‍ട്ടി എടുത്തിട്ടില്ലെന്നും ഉദ്ധവ് പറയുന്നു.

 ബിജെപിയേക്കാള്‍ വളരണം

ബിജെപിയേക്കാള്‍ വളരണം

ഇത് കുട്ടിക്കളിയല്ലെന്നാണ് ശിവസേനയുടെ വാദം. ബിജെപിയുടെ അപ്രമാദിത്വത്തില്‍ തങ്ങള്‍ താഴ്ന്നു പോകുന്നു എന്ന് ശിവസേനയ്ക്ക് മനസിലായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ ശിവസേനയേക്കാള്‍ വലിയ ശക്തിയായി ബിജെപി വളര്‍ന്നുവരികയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തെ അതേ സീറ്റുകള്‍ പോലും ശിവസേനയ്ക്ക് ലഭിച്ചില്ലെന്ന് വരാം. ഈ സാഹചര്യത്തില്‍ എന്‍ഡിഎയെ ദുര്‍ബലപ്പെടുത്തുക മാത്രമാണ് ശിവസേനയുടെ മുന്നിലുള്ള വഴി. ദേശീയ തലത്തിലും മഹാരാഷ്ട്രയിലും ഇതിനുള്ള പ്രവര്‍ത്തനത്തിലാണ് ഉദ്ധവ് താക്കറെ. ഇതോടെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനാവുമെന്നും താക്കറെ കരുതുന്നു.

ഹരീഷിന് പിന്തുണയുമായി ജി സുധാകരന്‍... ഒപ്പം എഴുത്തുകാരും..... സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് സുധാകരന്‍!!ഹരീഷിന് പിന്തുണയുമായി ജി സുധാകരന്‍... ഒപ്പം എഴുത്തുകാരും..... സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് സുധാകരന്‍!!

വൈറലായി ആമസോണ്‍ കാട്ടിലെ അജ്ഞാത മനുഷ്യന്റെ വീഡിയോ; ഘോരവനത്തിലെ ഏക മനുഷ്യന്‍, മരം വെട്ട്, കൃഷി, തീറ്റവൈറലായി ആമസോണ്‍ കാട്ടിലെ അജ്ഞാത മനുഷ്യന്റെ വീഡിയോ; ഘോരവനത്തിലെ ഏക മനുഷ്യന്‍, മരം വെട്ട്, കൃഷി, തീറ്റ

English summary
Uddhav Thackeray Says Shiv Sena Will Oppose BJP Openly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X