ഭീകരനെ സഹായിച്ച ട്രക്ക് ഡ്രൈവര്‍ അറസ്റ്റില്‍
ശ്രീനഗര്‍: ഉധംപൂരില്‍ ബിഎസ്എഫ് ജവാന്മാരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായ പാക്കിസ്ഥാന്‍ ഭീകരന്‍ മൊഹമ്മദ് നവേദ് യാക്കൂബിനെ സഹായിച്ച ട്രക്ക് ഡ്രൈവറെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നവേദ് അടക്കമുള്ള തീവ്രവാദികളെ കടത്തിയ ട്രക്ക് ഡ്രൈവറാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ പറഞ്ഞു. കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് എന്‍ഐഎ ആണ്.
ജൂണ്‍മാസം മുതല്‍ തീവ്രവാദികള്‍ കാശ്മീരില്‍ ഉള്ളതായി സംശയിക്കുന്നതായി എന്‍ഐഎ പറഞ്ഞു. നവേദ് ഉള്‍പ്പെടെയുള്ളവര്‍ സൗത്ത് കാശ്മീരിലെ ഒരു വീട്ടിലാണ് തങ്ങിയിരുന്നത്. ഈ വീട്ടില്‍ തീവ്രവാദികള്‍ ഉള്ളതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വീട് ആക്രമിച്ചെങ്കിലും തീവ്രവാദികള്‍ രക്ഷപ്പെടുകയായിരുന്നു.

സൗത്ത് കാശ്മീരിലെ ഖോദ്‌വാനി ഗ്രാമത്തില്‍ നിന്നും തീവ്രവാദികളെ കടത്തി ഉധംപൂരിലെത്തിച്ചത് അറസ്റ്റിലായ ട്രക്ക് ഡ്രൈവറാണ്. ഖോദ്‌വാനിയിലെ ട്രക്ക് ആണ് ഇതെന്നാണ് സംശയിക്കുന്നത്. നവേദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഡ്രൈവര്‍ക്ക് ലഷ്‌കര്‍ ഇ തോയ്ബയുമായി ബന്ധമുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.
നവേദിനെ കഴിഞ്ഞദിവസം നുണപരിശോധനയ്ക്ക് വിധേനയാക്കിയിരുന്നു. ഇയാള്‍ നേരത്തെ പറഞ്ഞ പല കാര്യങ്ങളും ശരിവെക്കുന്നതാണ് നുണ പരിശോധനാ ഫലം. തീവ്രവാദി ഹാഫിസ് സയീദിന്റെ തീവ്രവാദി ക്യാമ്പില്‍വെച്ചായിരുന്നു ഇയാള്‍ക്ക് പരിശീലനം ലഭിച്ചത്. ഹാഫീസ് സയീദാണ് ഇന്ത്യയിലെ ഹിന്ദുക്കളെ കൊലപ്പെടുത്താനായി നവേദിനെ നിയോഗിച്ചതെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ പുറത്തുവിടുന്ന വിവരം.












Click it and Unblock the Notifications