ഗോതമ്പ് കളത്തിലിറങ്ങി കളിക്കാന്‍ ഇന്ത്യയും; യുക്രൈന്‍-റഷ്യ പ്രതിസന്ധി അവസരമാക്കാന്‍ നീക്കം
ദില്ലി: ലോകത്തിലെ ഗോതമ്പ് കയറ്റുമതിയുടെ 25% റഷ്യയില്‍ നിന്നും ഉക്രൈനില്‍ നിന്നുമാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശവും മോസ്‌കോയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധവും കാരണം ഇരു രാജ്യങ്ങളുടേയും ഗോതമ്പ് വിതരണം നിരക്ക ഗണ്യമായി തോതില്‍ കുറഞ്ഞിരിക്കുകയാണ്. ഇതോടെ പ്രധാനമായും ഈ രണ്ട് രാജ്യങ്ങളെ ഗോതമ്പിന് ആശ്രയിക്കുന്ന പല രാജ്യങ്ങളും ഇപ്പോള്‍ ബദലുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്.
സുപ്പർ ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ: ഫിറ്റ്ന്സ് ഫ്രീക്കിന്റെ രഹസ്യം
ചൈന കഴിഞ്ഞാൽ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദക രാജ്യമായ ഇന്ത്യ ഈ സാഹചര്യത്തെ ഏറെ അനുകൂലമായാണ് കാണുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. അന്താരാഷ്‌ട്ര വിപണിയില്‍ ഗോതമ്പിന്റെ വില ഉയർന്ന സാഹചര്യത്തില്‍ കയറ്റുമതി വർദ്ധിപ്പിക്കാന്‍ കേന്ദ്ര സർക്കാറും പദ്ധതികള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, കയറ്റുമതിയുടെ അളവ് തീരുമാനിക്കുന്നതിന് മുമ്പ് പ്രാദേശിക വിലകൾക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയും ആഭ്യന്തര ഉപഭോഗത്തിന് മതിയായ വിതരണം ഉറപ്പാക്കേണ്ടതെന്നും ഈ രംഗത്തെ വിദഗ്ധർ സർക്കാറിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 2017 നും 2021 നും ഇടയിൽ റഷ്യയും ഉക്രെയ്നും യഥാക്രമം 183, 91 ദശലക്ഷം ടൺ (MT) ഗോതമ്പ് കയറ്റുമതി ചെയ്തപ്പോൾ, ഇന്ത്യ അതിന്റെ ഉൽപാദനത്തിന്റെ ഒരു ചെറിയ ഭാഗം അതായത് 12.6 മെട്രിക് ടണ്‍ മാത്രമാണ് കയറ്റുമതി ചെയ്തത്. യൂറോപ്യൻ യൂണിയൻ (157 ), യു.എസ് (125 ), കാനഡ (112 ), ഓസ്‌ട്രേലിയ (83 ) എന്നിവയുൾപ്പെടെ മറ്റ് അഞ്ച് രാജ്യങ്ങളാണ് ഈ കാലയളവിൽ ഗോതമ്പ് കയറ്റുമതിയുടെ ഭൂരിഭാഗവും നടത്തിയത്.
ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ

ഈ കാലയളവിൽ ഗോതമ്പ് വിതരണത്തിൽ (ഉൽപ്പാദനം, നിലവിലുള്ള സ്റ്റോക്കുകൾ, ഇറക്കുമതി എന്നിവ ഉൾപ്പെടെ) രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ - 613 ദശലക്ഷം ടൺ ഉല്‍പ്പാദനം നടത്തിയപ്പോള്‍ അതിന്റെ 2% മാത്രമാണ് കയറ്റുമതി ചെയ്തത്. ഏകദേശം 80% ആഭ്യന്തര ഉപഭോഗത്തിനായി ഉപയോഗിക്കുകയും ബാക്കി സംഭരിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ നിന്നും നേര വ്യത്യസ്തമായ രീതിയാണ് മറ്റ് രാജ്യങ്ങള്‍ പിന്തുടരുന്നത്. ഉദാഹരണത്തിന്, 2017-2021 കാലയളവിൽ യു.എസ് അതിന്റെ 404 എംടി ഉല്‍പ്പാദനത്തിന്റെ 31% കയറ്റുമതി ചെയ്തു. കാനഡ അതിന്റെ 186 എംടി ന്റെ 60.5%വും ഓസ്‌ട്രേലിയ അതിന്റെ 146 എംടി വിതരണത്തിന്റെ 57% കയറ്റുമതി ചെയ്തു.

ആഫ്രിക്ക, പശ്ചിമേഷ്യ, പശ്ചിമേഷ്യ, തെക്കുകിഴക്കൻ ഏഷ്യ രാജ്യങ്ങള്‍ പ്രധാനമായും റഷ്യൻ, ഉക്രേനിയൻ ഗോതമ്പിനെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഗോതമ്പിന്റെ ഏറ്റവും വലിയ ഇറക്കുമതിക്കാരായ ഈജിപ്ത് അതിന്റെ 93% ആവശ്യങ്ങളും കിഴക്കൻ യൂറോപ്യൻ അയൽക്കാരിൽ നിന്നാണ് വാങ്ങിക്കുന്നത്. ഏറ്റവും വലിയ രണ്ടാമത്തെ ഇറക്കുമതിക്കാരായ ഇന്തോനേഷ്യയാവട്ടെ ഈ രണ്ട് രാജ്യങ്ങളെയും 30% ആശ്രയിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളായ സുഡാൻ (80% റിലയൻസ്), ടാൻസാനിയ (64%), ലിബിയ (53%), ടുണീഷ്യ (52%), ലെബനൻ (77% ആശ്രിതത്വം), യെമൻ (50%), യു.എ.ഇ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ (42%) എന്നിങ്ങനെയാണ് യുക്രൈനേയും റഷ്യയേയും ആശ്രിയിക്കുന്ന കണക്കുകള്‍.

യുക്രൈന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍
ഈ രാജ്യങ്ങളിൽ പലതിലേക്കും ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിലാണ് ഇന്ത്യ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അപെഡ (അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രൊഡക്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റി) ചെയർമാൻ ഡോ. മാടയ്യൻ അംഗമുത്തു വ്യക്തമാക്കുന്നത്. ഈജിപ്ത്, തുർക്കി, നൈജീരിയ, അൾജീരിയ, മിഡിൽ ഈസ്റ്റ്, ഇന്തോനേഷ്യ, വിയറ്റ്‌നാം, ശ്രീലങ്ക, ബംഗ്ലാദേശ്, തായ്‌ലൻഡ്, ഫിലിപ്പീൻസ്, മൊറോക്കോ, ടാൻസാനിയ എന്നിവയാണ് ഞങ്ങളുടെ ശ്രദ്ധാകേന്ദ്രമായ വിപണികൾ," അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോതമ്പിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഉൽപ്പാദനത്തിലും കയറ്റുമതിയിലും നേരിടുന്ന വെല്ലുവിളികളിലും തടസ്സങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായി APEDA ഒരു ടാസ്‌ക് ഗ്രൂപ്പ് രൂപീകരിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ഗോതമ്പ് വിളവെടുപ്പ് സീസൺ (മാർച്ച് മുതൽ മെയ് വരെ) വിതരണ പ്രതിസന്ധിയുമായി ഒത്തുപോകുന്നതിനാൽ, ഈ വർഷം വീണ്ടും പ്രതീക്ഷിക്കുന്ന ബമ്പർ വിളയും ഗണ്യമായ അളവിൽ ബഫർ സ്റ്റോക്കുകളും, ഇന്ത്യക്ക് അനുകൂലമാണെന്ന് ഭക്ഷ്യസുരക്ഷാ പ്രചാരകർ സമ്മതിക്കുന്നുണ്ടെങ്കിലും മിച്ചമുള്ള ഗോതമ്പ് കയറ്റുമതി ചെയ്യുമ്പോൾ ഇന്ത്യ ആഭ്യന്തര ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അവർ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications