Get Updates
Get notified of breaking news, exclusive insights, and must-see stories!

യുക്രൈൻ പ്രതിസന്ധി: റഷ്യയുടെ ശക്തമായ ആക്രമണം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേരും

ന്യൂഡൽഹി: യുക്രൈൻ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം ചേരും. മൂന്നാം തവണയാണ് യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം നടക്കുന്നത്. റഷ്യയുടെ ശക്തമായ ആക്രമണത്തെ കുറിച്ചും സംഘർഷത്തെ കുറിച്ചും യോഗം വിലയിരുത്തും. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. അതേസമയം, യുക്രൈൻ വ്യോമാതിർത്തി അടച്ചിട്ടിരിക്കുകയാണ്. സംഘർഷം രൂക്ഷമായ യുക്രൈനിൽ ബദൽ വഴികളിലൂടെ പൗരന്മാരെ ഒഴിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പ്രത്യേക വിമാനങ്ങൾ ഇതിനായി പ്രവർത്തിപ്പിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി.

modi

അതേസമയം, യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ പരിശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിലെ വാരണാസിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. യുക്രൈനിൽ റഷ്യൻ ആക്രമണം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചു.

ഓരോ ഇന്ത്യക്കാരനും അവിടെ നടക്കുന്ന സംഭവ വികാസങ്ങളെ ഉറ്റ് നോക്കുന്നു. ഇന്ത്യ എല്ലായ്‌പ്പോഴും ഓരോ പൗരന്റെയും ജീവിതത്തിന് മുൻതൂക്കം നൽകിയിട്ടുണ്ട്. പ്രശ്‌നങ്ങൾ നമ്മെ ബാധിച്ചപ്പോഴെല്ലാം, ആളുകളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ സർക്കാർ ഒപ്പം ഉണ്ടായിരുന്നു - മോദി വ്യക്തമാക്കി.

ഗംഗ ഓപ്പറേഷൻ ഉപയോഗിച്ച് ഇന്ത്യ ആയിരക്കണക്കിന് ഇന്ത്യക്കാരെ തിരികെ കൊണ്ടു വരികയാണ്. ഇന്ത്യക്കാരുടെ തിരിച്ചു വരവ് ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ രാവും പകലും പ്രവർത്തിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയെ ശക്തവും യുക്രൈനെ സ്വതന്ത്രവുമാക്കാനുള്ള സമയമാണിത്. എന്ത് വില കൊടുത്തും നമ്മുടെ സൈന്യത്തെ നവീകരിക്കണം.

യുക്രൈനിലെ ആയിരക്കണക്കിന് ഇന്ത്യക്കാർ അവരുടെ വീടുകളിലേക്ക് മടങ്ങാൻ കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. റഷ്യയിലെ വ്‌ളാഡിമിർ പുടിനുമായി ആശങ്കകളെക്കുറിച്ച് നരേന്ദ്രമോദി സംസാരിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച അദ്ദേഹം പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായും സംസാരിച്ചിരുന്നു.

എന്നാൽ, ജനങ്ങൾക്ക് പാലായനം ചെയ്യാനുളള പല മാർഗ്ഗങ്ങളും അടഞ്ഞ് കിടക്കുകയാണ്. ഹംഗറി, റൊമാനിയ, പോളണ്ട്, സ്ലോവാക് റിപ്പബ്ലിക് എന്നിവയുടെ സഹായത്തോടെയാണ് ഒഴിപ്പിക്കൽ ഇപ്പോൾ നടക്കുന്നത്. ശനിയാഴ്ച മുതൽ മൂന്ന് പ്രത്യേക വിമാനങ്ങൾ ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. നൂറുകണക്കിന് ഇന്ത്യക്കാരെ തിരികെ കൊണ്ടു വന്നിരുന്നു.

Recommended Video

cmsvideo
    യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കും; പ്രധാനമന്ത്രി നരേന്ദ്രമോദി

    അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്ത് എത്തിയിരുന്നു. റഷ്യ - യുക്രൈൻ പ്രതിസന്ധിയിൽ പ്രധാനമന്ത്രി പങ്ക് ചൂണ്ടിക്കാട്ടിയാണ് പ്രശംസിച്ചത്. ലോകത്തിൽ ശക്തമായ പദവിലേക്ക് ഇന്ത്യയെ ഉയർത്താൻ കഴിഞ്ഞു.

    ഇതിന് സഹായിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ആഗോള ഫോറങ്ങളിൽ രാജ്യത്തെ ദുർബലമാക്കി മാറ്റിയതിന് കേന്ദ്രത്തിലെ മുൻ സർക്കാരുകളെയും പ്രതിരോധ മന്ത്രി വിമർശിച്ചു. തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് ഉത്തർപ്രദേശിലെ ബല്ലിയയിൽ സംസാരിക്കുകയായിരുന്നു അദേഹം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+