Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയാകുമ്പോള്‍...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമച്ചതോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ആന്ധ്രാപ്രദേശിന്റെ ചുമതലയും ഉമ്മന്‍ചാണ്ടിയ്ക്ക് നല്‍കി. ഒരുകാലത്ത് ആന്ധ്ര പ്രദേശ് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മാറി. ഇവിടെ കോണ്‍ഗ്രസിന്റെ വേര് വീണ്ടും ഉറപ്പിക്കാനുള്ള ദൗത്യമാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗായിരുന്നു നേരത്തെ ഈ പദവി നിര്‍വഹിച്ചിരുന്നത്. എന്നാല്‍,അദ്ദേഹത്തിന്റെ സമീപകാല പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിന് അതൃപ്തിയുണ്ട്.ഇതൊക്കെയാണ് ഉമ്മന്‍ചാണ്ടിയ്ക്ക് ഈ നറുക്ക് വീഴാന്‍ കാരണം. ജനങ്ങളുടെ പള്‍സ് അറിയാവുന്ന നേതാവെന്ന ഖ്യാതി ഉമ്മന്‍ചാണ്ടിയ്ക്കുണ്ട്.1970 മുതല്‍ കോട്ടയം പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി 11 തവണ എം.എല്‍.എയായി വിജയിച്ച ഉമ്മന്‍ചാണ്ടി, രണ്ടു തവണ കേരളാ മുഖ്യമന്ത്രിയായിരുന്നു.ഒരുതവണ പ്രതിപക്ഷ നേതാവും.പുറമേ, കെ.എസ്.യു യൂണിറ്റ് പ്രസിഡന്‍റ്, കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്, യു.ഡി.എഫ്. കണ്‍വീനര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

oommen-chandy

ആഭ്യന്തരം, ധനം, തൊഴില്‍, ശാസ്ത്ര-സാങ്കേതികം, പരിസ്ഥിതി വകുപ്പുകളുടെ ചുമതല വഹിച്ചു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഉമ്മന്‍ചാണ്ടിയുടെ ഭരണ കാലത്താണ്. 2013ല്‍ ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തില്‍ പബ്ലിക് സര്‍വീസിന് നല്‍കുന്ന പുരസ്കാരം മുഖ്യമന്ത്രിയായിരിക്കെ ഉമ്മന്‍ചാണ്ടി നടപ്പാക്കിയ ജനസമ്പര്‍ക്ക പരിപാടിയ്ക്ക ലഭിച്ചിരുന്നു. ഈ ഭരണപരിചയം ആന്ധ്യ പ്രദേശില്‍ കോണ്‍ഗ്രസിന് പഴയ പ്രതാപം തിരിച്ച് പിടിക്കാന്‍ ഗുണകരമാകുമെന്നും നേതൃത്വം കരുതുന്നു.നിലവില്‍ കേരളത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്. കൂടാതെ പി.സി ചാക്കോയും കെ.സി. വേണുഗോപാലും എ.ഐ.സി.സി സെക്രട്ടറിമാരാണ്. വേണുഗോപാലിന് കര്‍ണാടകത്തിന്റെയും ചാക്കോയ്ക്ക് ഡല്‍ഹിയുടെയും ചുമതലയാണുള്ളത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+