കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് തിരിച്ചടിയാവുന്ന ഘടകങ്ങള്‍; നിതീഷ്‌കുമാര്‍ തെറിക്കുമോ?

Google Oneindia Malayalam News

പട്‌ന: കൊവിഡ്-19, വെള്ളപൊക്ക പ്രതിസന്ധികള്‍ക്കിടയിലും കടുത്ത മാര്‍ഗ നിര്‍ദേശങ്ങള്‍ സ്വീകരിച്ചുകൊണ്ട് ബീഹാര്‍ ഒരു നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ്. എന്നാല്‍ ഇതിന് പുറമേ സംസ്ഥാനത്ത് പടര്‍ന്നു പിടിക്കുന്ന മറ്റൊരു വ്യാധിയുണ്ട്. തൊഴിലില്ലായ്മ. കൊവിഡിന് പിന്നാലെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഉപജീവന മാര്‍ഗം നഷ്ടപ്പെട്ട് തിരിച്ചെത്തിയതില്‍ ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികളും ബീഹാറിലാണ്. ഇവരെ കൂടാതെ തൊഴില്‍ നഷ്ടപ്പെട്ട് എത്തിയ പ്രവാസികളും. ഇവര്‍ക്കൊന്നും തൊഴില്‍ ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ഇവരെ പൂര്‍ണമായും അവഗണിക്കുകയാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ സര്‍ക്കാരിന് ഇത് വലിയ തിരിച്ചടിയായിരിക്കും. ഇത് മുതലെടുത്ത് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന നീക്കത്തില്‍ മികച്ച ജനാഭിപ്രായവും ലഭിക്കുന്നുണ്ട്.

ബീഹാര്‍ തൊഴിലില്ലായ്മ നിരക്ക്

ബീഹാര്‍ തൊഴിലില്ലായ്മ നിരക്ക്

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് നിരവധി കുടിയേറ്റ തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്ക് പലായനം ചെയ്തത്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 15,00,000 പേര്‍ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ശ്രമിക് ട്രെയിനുകളില്‍ ബീഹാറിലേക്ക് പോയിട്ടുണ്ട്. 2 ലക്ഷത്തിലധികം പേര്‍ ബസിലും.സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം മെയ് മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 1000 രൂപ ധനസഹായത്തിന് 29 ലക്ഷത്തിലധികം കുടിയേറ്റ തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ നിന്നു തന്നെ ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധിയുടെ വ്യാപ്തി മനസിലാക്കാം. എന്തുകൊണ്ടായിരിക്കും ബീഹാര്‍ തൊഴിലില്ലായ്മ നിരക്ക് ഇത്രയും രൂക്ഷമായതെന്ന് പരിശോധിക്കാം.

7.5 ദശലക്ഷം കുടിയേറ്റ തൊഴിലാളികള്‍

7.5 ദശലക്ഷം കുടിയേറ്റ തൊഴിലാളികള്‍

2011 ലെ സെന്‍സസ് പ്രകാരം 7.5 ദശലക്ഷം കുടിയേറ്റ തൊഴിലാളികള്‍ ബീഹാര്‍ സ്വദേശികളായിരുന്നു. കണക്കുകള്‍ പ്രകാരം രാജ്യത്തെ വ്യവസായം വര്‍ധിക്കുന്നുണ്ടെ്ങ്കിലും തൊഴിലില്ലായ്മ നിരക്ക് ഉയരുകയാണെന്ന് ദില്ലി ജെഎന്‍യു അധ്യാപകന്‍ അവിനാശ് കുമാര്‍ സാക്ഷ്യപ്പെടുത്തുന്നു. 2011-12 മുതല്‍ 1016-17 കാലയളവില്‍ ഫാക്ടറി ജീവനക്കാരുടെ എണ്ണം 34 ല്‍ നിന്നും 28 ആയി കുറഞ്ഞു.

ദേശിയ ശരാശരിയേക്കാള്‍ ഇരട്ടി

ദേശിയ ശരാശരിയേക്കാള്‍ ഇരട്ടി

2017- 18 ല്‍ രാജ്യം കടുത്ത തൊഴിലില്ലായ്മയെ നേരിടുമ്പോള്‍ അത് ബീഹാറിനെയും കാര്യമായി ബാധിച്ചു. തൊഴിലില്ലായമ നിരക്ക രാജ്യത്ത് ശരാശരിയായ 6.1 % ത്തിനേക്കാള്‍ കൂടുതലാണ് ബീഹാറില്‍. ഇവിടെ 7.2 % മാണ് തൊഴിലില്ലായ്മ നിരക്ക്. ആഗസ്റ്റ് മാസത്തിലെ സിഎംഐഇ പ്രതിമാസ കണക്ക് പ്രകാരം തൊഴിലില്ലായ്മ 13.1 % ആണ്. ഇത് ദേശിയ ശരാശരിയേക്കാള്‍ ഇരട്ടിയാണ്.

 വെള്ളപൊക്കം വലിയ നാശം

വെള്ളപൊക്കം വലിയ നാശം

ഈ വര്‍ഷം ബീഹാറിലെ 38 ജില്ലകളില്‍ 16 ഇടങ്ങളിലും വെള്ളപൊക്കം വലിയ നാശം വിതച്ചിരുന്നു. 63 ലക്ഷം പേരെയാണ് ഇത് ബാധിച്ചത്. വെള്ളപൊക്കം വിതച്ച മേഖലയിലാണ് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായിരിക്കുന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം കിഴക്കന്‍ ചമ്പാരന്‍, കത്തിഹാര്‍, മധുബാനി, ഗയ, ദര്‍ഭംഗ, അരാരിയ, മുസഫര്‍പൂര്‍ എന്നീ മേഖലയിലേത്താ്ണ് കുടിയേറ്റ തൊഴിലാളികള്‍ കൂടുതലും എത്തിയത്. വെള്ളപൊക്ക മേഖലയായതിനാല്‍ തന്നെ ഇവടിടെ വികസത്തിനും വ്യവസായങ്ങള്‍ തുടങ്ങുന്നതിനുമുള്ള സാധ്യത വിരളമാണ്.

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി

ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തി

കുടിയേറ്റ തൊഴിലാളികള്‍ക്ക് പുറമേ സംസ്ഥാനത്തേക്ക് തിരിച്ചെത്തിയ മറ്റൊരു വലിയ വിഭാഗം പ്രവാസികളാണ്. വിദേശ കാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വിദേശത്ത് നിന്നും ഏറ്റവും കൂടുതല്‍ പേര്‍ മടങ്ങിയെത്തിയ 50 ജില്ലകളില്‍ 9 ഉം ബീഹാറിലാണ്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ തിരിച്ചെത്തിയത്.ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ 11 ശതമാനം പേര്‍ക്ക് മാത്രമെ അവരുടെ പ്രവര്‍ത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ ജോലി ലഭിക്കാന്‍ സാധ്യതയുള്ളു.ബാക്ക് 89 ശതമാനം പേരും മറ്റ് ജോലികള്‍ സാധാരണ ജോലിയില്‍ ഏര്‍പ്പെടുന്നവരോ തൊഴില്‍ രഹിതരോ ആണെന്ന് അവിനാശ് കുമാര്‍ വ്യക്തമാക്കി.

പ്രതിപക്ഷം

പ്രതിപക്ഷം

ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ബീഹാര്‍ ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയാവുന്നത് തൊഴിലില്ലായ്മ ആയിരിക്കും. ദ വയറിലെ ഒരു റിപ്പോര്‍ട്ട് പ്രകാരം യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ 40 ശതമാനമാണ്. വെള്ളപൊക്ക ബാധിത പ്രദേശങ്ങളില്‍ പപ്പു യാദവിന്റെ ജനഅധികാര്‍ പാര്‍ട്ടി ഉള്‍പ്പെടെയുള്ളവര്‍ സ്വാധീനം വളര്‍ത്താന്‍ ശ്രമിക്കുകയാണ്. കിഷന്‍ങ്കഞ്ച് 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ അസുദുദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം നേടുകയും ചെയ്തു. മുസ്ലീം ജനസംഖ്യ കൂടുതലുള്ള പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടിയുടെ ശ്രമം.

Recommended Video

cmsvideo
ഇന്ത്യയെ രക്ഷിക്കാന്‍ ചിദംബരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ | Oneindia Malayalam
ആര്‍ജെഡി

ആര്‍ജെഡി

മുഖ്യപ്രതിപക്ഷമായ ആര്‍ജെഡി ഇതിനകം തൊഴിലില്ലായ്മ നിരക്ക് പരിഹരിക്കുന്നതിനായി ഒരു പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനകം 11 ദിവസത്തിനുള്ളില്‍ 5 ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്യുകയും 10 ലക്ഷം പേര്‍ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്.

English summary
Unemployment and floods hit Bihar government In 2020 assembly election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X