കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മകന്റെ രാജ്യ സ്‌നേഹത്തെ ചോദ്യം ചെയ്യരുതെന്ന് രഘുറാം രാജന്റെ പിതാവ്

Google Oneindia Malayalam News

ദില്ലി: തന്റെ മകന്റെ രാജ്യസ്‌നേഹത്തെ ചോദ്യം ചെയ്യരുതെന്ന് രഘുറാം രാജന്റെ പിതാവ്. രഘുറാം രാജന്‍ ഇനിയൊരു തവണകൂടി റസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വേണ്ട വിധം ഇടപെട്ടിരുന്നെങ്കില്‍ രഘുറാം രാജന്‍ വീണ്ടും ഗവര്‍ണര്‍ സ്ഥാനത്ത് തുടര്‍ന്നേനെ എന്ന് പിതാവ് പറഞ്ഞു.

പ്രമുഖ ബ്യൂറോക്രാറ്റായ രഘുറാം രാജന്റെ പിതാവ് ആര്‍ ഗോവിന്ദരാജയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. രണ്ട് ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി രഘുറാം രാജനെ പിന്തുണച്ച് സംസാരിച്ചിരുന്നു. തനിക്ക് നല്ല അനുഭവമാണ് രഘുറാം രാജനില്‍ നിന്ന് ലഭിച്ചതെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

Raghuram Rajan

രഘുറാം രാജന്‍ തികഞ്ഞ രാജ്യ സ്‌നേഹിയാണെന്നും വിമര്‍ശനങ്ങള്‍ അനാവശ്യമാണെന്നും മോദി പറഞ്ഞിരുന്നു. താന്‍ വ്യവസ്ഥിതിയേക്കാള്‍ മുകളിലാണെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് തെറ്റാണെന്നും സുബ്രഹ്മണ്യന്‍ സ്വാമിയെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞിരുന്നു. സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു രഘുറാം രാജനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും രാജ്യ സ്‌നേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തത്.

രാജന്റെ ദേശസ്‌നേഹത്തെ കുറിച്ച് നിരന്തരം വിമര്‍ശനങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുമ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ രഘുറാം രാജന്‍ വിരമിക്കാനുള്ള തീരുമാനം എടുക്കില്ലായിരുന്നു എന്നും രഘുറാം രാജന്റെ പിതാവ് ഗോവിന്ദരാജ പറഞ്ഞു.

English summary
Raghuram Rajan may have said 'no' to a second term as the Reserve Bank of India chairman, but his father, retired senior bureaucrat R Govindaraja has said that he may have stayed on had the government responded more promptly after attacks on him begun.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X