കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം ഇനി ഇലക്ട്രിക് വാഹനങ്ങളില്‍ കുതിക്കും... പതിനായിരം കോടതിയുടെ പദ്ധതി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ അഞ്ച് ബില്യണ്‍ സമ്പദ് ഘടനയാക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച രണ്ടാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്. ഏറെ ജനപ്രിയ, വികസന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഉള്ളത്.

ഈ വര്‍ഷം 3 ട്രില്യണ്‍ നേട്ടം കൈവരിക്കും; തൊഴിലില്ലായ്മ പരിഹരിക്കും, വന്‍ പ്രഖ്യാപനങ്ങളുമായി ബജറ്റ്ഈ വര്‍ഷം 3 ട്രില്യണ്‍ നേട്ടം കൈവരിക്കും; തൊഴിലില്ലായ്മ പരിഹരിക്കും, വന്‍ പ്രഖ്യാപനങ്ങളുമായി ബജറ്റ്

രാജ്യം മുഴുവന്‍ ഇലക്ടിക് വാഹനങ്ങള്‍ വ്യാപകമാക്കും എന്നാണ് ബജറ്റില്‍ നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനായി പതിനായിരം കോടി രൂപയാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

ലോകം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന വേളയില്‍ ഈ പ്രഖ്യാപനത്തെ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.

Electric Vehicle

ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുന്നത് പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും സഹായകമാകും. വായു മലിനീകരണത്തിന്റെ പ്രധാന കാരണം ഇപ്പോള്‍ വാഹനങ്ങളില്‍ നിന്ന് പുറത്തേക്ക് വമിക്കുന്ന വാതകങ്ങളാണ്.

ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാക്കുന്നതിന് പുറമേ മറ്റൊരു നിര്‍ണായക പ്രഖ്യാപനവും ബജറ്റിലുണ്ട്. അത് വൈദ്യുതി വിതരണത്തിനായുള്ള പ്രത്യേക പദ്ധതിയാണ്. ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതിയാണ് ഇതിനായി ബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ചാണ് ഒരു രാജ്യം ഒരു ഗ്രിഡ് നടപ്പിലാക്കുക. ജലഗ്രിഡും ഗ്യാസ് ഗ്രിഡും സമാനമായ രീതിയില്‍ നടിപ്പിലാക്കും.

Recommended Video

cmsvideo
പെട്രോളിനും ഡീസലിനും വില കൂടും | Oneindia Malayalam

ഗതാഗത മേഖലയില്‍ പ്രഖ്യാപിച്ച മറ്റൊരു പദ്ധതിയാണ് ട്രാവല്‍ കാര്‍ഡ്. ഇന്ത്യമൊത്തം സഞ്ചരിക്കാന്‍ ഒറ്റ കാര്‍ഡ് സംവിധാനം പ്രാവര്‍ത്തികമാക്കും എന്നതാണത്.

English summary
Union Budget 2019: 10,000 crore project for popularising Electric Vehicles
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X