കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റ്: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കില്ല, ബജറ്റിൽ സൂചന നൽകി ധനമന്ത്രി നിർമ്മല സീതാരാമൻ

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന സൂചന നല്‍കി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നടപടികള്‍ തുടരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കര്‍ഷകര്‍ഷകര്‍ക്കും അസംഘടതി വിഭാഗങ്ങള്‍ക്കും നേരിട്ട് പണമെത്തിച്ചെന്നും ധനമന്ത്രി വ്യക്തമാക്കി.

Recommended Video

cmsvideo
Budget 2021: Massive push to agriculture
india

ബജറ്റ് അവതരണത്തിന്റെ തുടക്കത്തില്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. എന്നാല്‍ രാജ്യം കൊവിഡ് പോരാട്ടത്തില്‍ വിജയിച്ചെന്നും ധനമന്ത്രി പറഞ്ഞു. കര്‍ഷക ക്ഷേമത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി വ്യക്തമാക്കി. 202-21ല്‍ ഗോതമ്പ് കര്‍ഷകര്‍ക്കായി 75,000 കോടി രൂപ നല്‍കും. 43.36 ലക്ഷം കര്‍ഷകര്‍ക്ക് ഗുണകരമാകും. നെല്‍ കര്‍ഷകര്‍ക്കായുള്ള വകയിരുത്തല്‍ 1.72 ലക്ഷം കോടി രൂപയാക്കി ഉയര്‍ത്തി. കാര്‍ഷിക വായ്പകള്‍ക്കുള്ള വകയിരുത്തല്‍ 16.5 ലക്ഷം കോടി രൂപയാക്കി.

ആഗോള സമ്പദ് വ്യവസ്ഥ തകര്‍ന്നപ്പോഴും ഇന്ത്യ സമ്പദ്ഘടന ഇന്ത്യ പിടിച്ചുനിന്നെന്നും സ്വയം പര്യാപ്തതയില്‍ ഊന്നി നില്‍ക്കുന്ന നയപരിപാടികള്‍ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകുമെന്നും ധനമന്ത്രി പറഞ്ഞു.

കേന്ദ്ര ബജറ്റ്; എല്‍ഐസി ഉള്‍പ്പടെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുംകേന്ദ്ര ബജറ്റ്; എല്‍ഐസി ഉള്‍പ്പടെ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കും

കേന്ദ്ര ബജറ്റ് 2021: 1.1 ലക്ഷം കോടി രൂപ റെയില്‍വെക്ക്; കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രികേന്ദ്ര ബജറ്റ് 2021: 1.1 ലക്ഷം കോടി രൂപ റെയില്‍വെക്ക്; കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ പ്രഖ്യാപിച്ച് ധനമന്ത്രി

കേന്ദ്ര ബജറ്റ്: വാഹനങ്ങള്‍ക്ക് ഉപയോഗ കാലാവധി നിശ്ചയിച്ച് കേന്ദ്രം, സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷംകേന്ദ്ര ബജറ്റ്: വാഹനങ്ങള്‍ക്ക് ഉപയോഗ കാലാവധി നിശ്ചയിച്ച് കേന്ദ്രം, സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷം

കേന്ദ്ര ബജറ്റ്: 11000 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മാണം 2021ല്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി!!കേന്ദ്ര ബജറ്റ്: 11000 കിലോ മീറ്റര്‍ ദേശീയ പാത നിര്‍മാണം 2021ല്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി!!

English summary
Union Budget 2021: Controversial agricultural laws will not be withdrawn, FM give hints in budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X