കേന്ദ്ര ബജറ്റ്; ആരോഗ്യമേഖലയ്‌ക്ക് കൈത്താങ്ങ്..64,180 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി
ദില്ലി; കൊവിഡ് പ്രതിസന്ധിയ്ക്കിടെ ബജറ്റിൽ ആരോഗ്യമേഖലയ്ക്ക് കൈത്താങ്ങായി ധനമന്ത്രിയുടെ പ്രഖ്യാപനം. 64,180 കോടിയുടെ പാക്കേജാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. പ്രാഥമിക തലം മുതൽ രാജ്യത്തെ ആരോഗ്യ രംഗത്തെ മെച്ചപ്പെടുത്താൻ തുക ചെലവഴിക്കുമെന്നും ധനമന്ത്രി പറഞ്ഞു.ദേശീയ ആരോഗ്യസ്ഥാപനങ്ങൾ ശക്തിപ്പെടുത്തുമെന്നും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ആരോഗ്യമേഖലയ്ക്ക് 2.23 ലക്ഷം കോടിയാണ് ബജറ്റിൽ വകയിരുത്തിയത്. മുൻ വർഷത്തേതിൽ നിന്ന് 137 ശതമാനമായാണ് ഇത് വർധിച്ചത്.രാജ്യത്ത് പുതിയ 15 ആരോഗ്യ കേന്ദ്രങ്ങൾ സർക്കാർ സ്ഥാപിക്കും. ആരോഗ്യ മേഖലയിൽ കൂടുതൽ നിക്ഷേപം കൊണ്ടുവരുമെന്നും ധനമന്ത്രി പറഞ്ഞു.

രണ്ടു വാക്സീനുകൾ രംഗത്തിറക്കിയ രാജ്യം പൗരന്മാർക്കൊപ്പം ലോകത്തിനു ഈ വാക്സീനുകളിലൂടെ ആശ്വാസം പകർന്നെന്നും ധനമന്ത്രി വ്യക്തമാക്കി. കൊവിഡ് വാക്സീൻ വിതരണത്തിനായി 35,000 കോടി രൂപയും ബജറ്റിൽ വകയിരുത്തി. രാജ്യത്ത് രണ്ട് വാക്സിനുകൾ വിതപണം ചെയ്തത് നേട്ടമാണെന്ന് ധനമന്ത്രി പറഞ്ഞു. രണ്ട് വാക്സിനുകൾ കൂടി രാജ്യത്ത് ഉടൻ തന്നെ അംഗീകരാം നൽകും. ഇന്ത്യക്കാർക്ക് ആവശ്യമായ വാക്സിനും വിദേശ രാജ്യങ്ങൾക്ക് ആവശ്യമുള്ളതും രാജ്യത്ത് തന്നെ തയ്യാറാക്കി വിതരണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.
ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.എന്നാൽ നിലവിൽ ഏറ്റവും കുറഞ്ഞ കൊവിഡ് മരണങ്ങളും സജീവ കേസുകളുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇത് വലിയ നേട്ടമാണെന്നും ധനമന്ത്രി ബജറ്റിൽ പറഞ്ഞു.












Click it and Unblock the Notifications