കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം? ഭവന വായ്പയ്ക്ക് നികുതിയിളവ് ഉണ്ടായേക്കും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര ബജറ്റിന് ഇനി ദിവസങ്ങളള്‍ മാത്രമാണ്. എന്തൊക്കെ ബജറ്റില്‍ നിന്ന് നമുക്ക് പ്രതീക്ഷിക്കാം. ഫെബ്രുവരി ഒന്നിനാണ് ബജറ്റ്. കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം നട്ടംത്തിരിയുമ്പോള്‍ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. റിയല്‍ എസ്റ്റേറ്റ് മേഖല പുത്തനുണര്‍വിനായി ബജറ്റിരനെയാണ് ഉറ്റുനോക്കുന്നത്. നികുതിയിളവുകള്‍ ലഭിച്ചാല്‍ മാത്രമേ ഭൂമി ഇടപാടുകള്‍ മികച്ചതായി നടക്കൂ. ഭവനനിര്‍മാണം എളുപ്പമാക്കാനും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് നികുതി കുറയ്ക്കാനും സര്‍ക്കാര്‍ തയ്യാറായേക്കും. കഴിഞ്ഞ വര്‍ഷം സമ്പദ് വ്യവസ്ഥയെ കരകയറ്റാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയത്.

Recommended Video

cmsvideo
Budget 2022: More Tax Benefits on Home Loans, Affordable Housing, Real Estate Changes to Expect

ദിലീപിന്റെ നിര്‍ണായക നീക്കം, ഫോണ്‍ അഭിഭാഷകരുടെ കൈയ്യില്‍... അന്വേഷണ സംഘത്തിന് കിട്ടില്ലദിലീപിന്റെ നിര്‍ണായക നീക്കം, ഫോണ്‍ അഭിഭാഷകരുടെ കൈയ്യില്‍... അന്വേഷണ സംഘത്തിന് കിട്ടില്ല

1

ഭവന വായ്പാ നിരക്ക് കുറഞ്ഞത് ഹൗസിംഗ് മേഖലയെ തിരിച്ചുകൊണ്ടുവന്നിരിക്കുകയാണ്. ഈ മേഖലയില്‍ ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. വിതരണ ശൃംഖലയും മെച്ചപ്പെട്ടിരുന്നു. സ്റ്റാമ്പ് ഡ്യൂട്ടികളില്‍ അടക്കം സര്‍ക്കാര്‍ കൊണ്ടുവന്ന ഇളവുകള്‍ വലിയ മാറ്റം കൊണ്ടുവരികയായിരുന്നു. ഇത്തവണയും അത്തരമൊരു മാറ്റം പ്രതീക്ഷിക്കാം. ഇപ്പോള്‍ രണ്ട് ലക്ഷം രൂപയ്ക്ക് വരെ നല്‍കുന്ന ഇളവുകള്‍ അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തിയാല്‍ നേട്ടമുണ്ടാകുമെന്നാണ് ഭവന നിര്‍മാണ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഭവന നിര്‍മാണ തുകയിലെ പരിധി അടക്കം ഒഴിവാക്കി പുതിയ രീതി കൊണ്ടുവരണമെന്നും ആവശ്യമുണ്ട്.

താങ്ങാവുന്ന പരിധിയിലുള്ള വാടക ഹൗസിംഗ് പദ്ധതികള്‍ക്കുള്ള നികുതിയിളവ് കേന്ദ്രം ഇത്തവണയും നടപ്പാക്കുമെന്നാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതീക്ഷ. ഒപ്പം ഇത്തരം പദ്ധതികള്‍ക്ക് തുടക്കമിടുകയും ചെയ്‌തേക്കുമെന്ന് കരുതുന്നവരുണ്ട്. ഇതിലൂടെ നിക്ഷേപങ്ങള്‍ ഈ മേഖലയിലേക്ക് വേഗത്തില്‍ കൊണ്ടുവരാന്‍ സാധിക്കും. എല്ലാവര്‍ക്കും വീടെന്ന സര്‍ക്കാര്‍ പ്ലാനും ഇതിലൂടെ നടപ്പാക്കാന്‍ സാധിക്കും. ബജറ്റില്‍ ഒതുങ്ങുന്നതും, ഒപ്പം വാടക വീടുകളും ഇതോടൊപ്പം ലഭ്യമാക്കാം. കേന്ദ്ര ബജറ്റില്‍ ഇതൊക്കെ വരുമെന്ന പ്രതീക്ഷ ഹൗസിംഗ് മേഖലയ്ക്കുണ്ട്. ഇത്തരം പദ്ധതികള്‍ക്കായി കൂടുതല്‍ ഫണ്ടുകളും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന കമ്പനികളുണ്ട്.

താങ്ങാവുന്ന നിരക്കിലുള്ള വീടുകളില്‍ ആ വസ്തുവിന്റെയും വീടിന്റെ മൂല്യം വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. മെട്രോ ഇതര നഗരങ്ങളില്‍ 75 ലക്ഷവും മെട്രോ നഗരങ്ങളില്‍ 1.50 കോടിയുമായി ഉയര്‍ത്താനാണ് നിര്‍ദേശമുള്ളത്. നിലവില്‍ ഇത് 45 ലക്ഷമാണ്. ചെറുകിട ഭവന ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സര്‍ക്കാരും പദ്ധതിയിടുന്നുണ്ട്. ഇതിനായി സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കുമെന്നും കരുതുന്നുണ്ട്. ഇതിലൂടെ റിയല്‍ എസ്റ്റേറ്റ് വിപണിയിലേക്ക് എല്ലാവര്‍ക്കും കടന്നുവരാന്‍ സാധിക്കും. കര്‍ണാടകവും മഹാരാഷ്ട്രയും കഴിഞ്ഞ വര്‍ഷം സ്റ്റാമ്പ് ഡ്യൂട്ടി അഞ്ചില്‍ നിന്ന് രണ്ട് ശതമാനമാക്കി കുറച്ചിരുന്നു. ഇതിലൂടെ വീട് വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ലഭിക്കുന്ന സബ്‌സിഡി സ്‌കീം ഇനിയും തുടരണമന്ന് ഈ മേഖലയില്‍ ഉള്ളവര്‍ പറയുന്നു. ഇതിലൂടെ മധ്യവര്‍ഗത്തെ ആകര്‍ഷിക്കാനാവും.

ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?ദിലീപിന്റെ വീട്ടില്‍ ഗൂഢാലോചന സമയത്തുണ്ടായിരുന്നു, കുറ്റസമ്മതം നടത്തിയ പ്രതി പൊട്ടിക്കരഞ്ഞു?

English summary
union budget 2022: what to expect to revive economy, real estate sector may get the help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X