LIVE
HIGHLIGHTS
SPONSOR Tata
ബജറ്റ് 2023: ആദായനികുതിയില്‍ വന്‍ ഇളവ്, 7 ലക്ഷം വരെ നികുതിയില്ല, നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി

ബജറ്റ് 2023: ആദായനികുതിയില്‍ വന്‍ ഇളവ്, 7 ലക്ഷം വരെ നികുതിയില്ല, നികുതി സ്ലാബുകള്‍ അഞ്ചെണ്ണമാക്കി

8:17 PM
Feb 1, 2023
കർഷകർക്ക് 20 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പ നൽകുന്നത് കാർഷിക മേഖലയോടുള്ള നരേന്ദ്രമോദി സർക്കാരിന്റെ കരുതലാണ് കാണിക്കുന്നത്. ഹോർട്ടികൾച്ചർ മേഖലയ്ക്ക് 220 കോടി മാറ്റിവെച്ചതും സ്വാഗതാർഹമാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
7:41 PM
Feb 1, 2023
ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എല്ലാ മേഖലകളേയും സ്പർശിക്കുന്നതും രാജ്യത്തിന്റെ വളർച്ചയ്ക്ക് കരുത്തേകുന്നതുമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
7:13 PM
Feb 1, 2023
പാർലമെൻ്റ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ബജറ്റിൽ ധന മന്ത്രി നിർമലാ സീതാരാമൻ ശ്രമിച്ചിരിക്കുന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
6:57 PM
Feb 1, 2023
കേന്ദ്ര ബജറ്റിനെതിരെ വിമർശനവുമായി മുസ്‌ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ന്യൂനപക്ഷങ്ങളെ കുറിച്ച് കേവല പരാമർശം പോലുമില്ലാത്ത ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
6:34 PM
Feb 1, 2023
സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബജറ്റ് ആണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചതെന്നാണ് യൂസഫലി.
6:10 PM
Feb 1, 2023
തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം കേന്ദ്രബജറ്റില്‍ കുത്തനെ വെട്ടിക്കുറച്ചത് രാജ്യത്തെ പാവങ്ങള്‍ക്ക് നേരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
6:00 PM
Feb 1, 2023
കേരളത്തിന്റെ ദീർഘകാല ആവശ്യമായ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉൾപ്പെടുത്താത്തതും കേരളത്തിന്റെ റെയിൽ വികസനത്തിനായുള്ള പരാമർശങ്ങളൊന്നും ഉൾപ്പെടുത്താത്തതുമാണ് ബജറ്റ് പ്രസംഗമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം നിരാശാജനകമാണ്.
5:41 PM
Feb 1, 2023
വർധിച്ചുവരുന്ന സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ ഒരു മാർഗവും തേടാത്തതും കോർപ്പറേറ്റ് മൂലധന കേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതുമാണ് കേന്ദ്ര ധനമന്ത്രി പാർലമെന്റിൽ അവതരിപ്പിച്ച ബജറ്റ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
5:26 PM
Feb 1, 2023
ബജറ്റ് ശൂന്യമെന്ന് ഖാര്‍ഗെ
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിച്ചതാണ് കേന്ദ്ര ബജറ്റെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാവപ്പെട്ടവര്‍ക്കായി ബജറ്റില്‍ ഒന്നുമില്ല. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുമില്ലെന്ന് ഖാര്‍ഗെ
3:58 PM
Feb 1, 2023
ധനമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍
ലോകത്തെ പല സമ്പദ് വ്യവസ്ഥകളും പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇപ്പോഴും ലോകത്ത് തന്നെ വേഗത്തില്‍ വളരുന്നതാണെന്നും രാജീവ് ചന്ദ്രശേഖര്‍
3:55 PM
Feb 1, 2023
ബജറ്റിനെ പ്രശംസിച്ച് ജെപി നദ്ദ
ബജറ്റ് പ്രധാനമന്ത്രിയുടെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ജെപി നദ്ദ
3:53 PM
Feb 1, 2023
രാജ്യത്തിന്റെ വികാരം കണക്കിലെടുത്തില്ലെന്ന് വേണുഗോപാല്‍
രാജ്യത്തെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ ബജറ്റില്‍ പ്രതിഫലിച്ചില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍. വിലക്കയറ്റവും തൊഴിലില്ലായ്മയും കുറയ്ക്കാനുള്ള നടപടികളൊന്നും ബജറ്റില്‍ ഉണ്ടായില്ലെന്നും കെസി
3:32 PM
Feb 1, 2023
നികുതിയിളവിനെ പരിഹസിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ
ആദായനികുതിയിളവ് രണ്ട് തരത്തിലാണെന്ന് പരിഹസിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ. കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ ഇളവാണ് നല്‍കിയിരിക്കുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ
3:25 PM
Feb 1, 2023
ബജറ്റ് കാലിയെന്ന് മെഹബൂബ മുഫ്തി
കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഒരേ ബജറ്റാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. യാതൊന്നും ഇതില്‍ ഇല്ലെന്ന് മെഹബൂബ മുഫ്തി
3:15 PM
Feb 1, 2023
ബജറ്റിനെ പ്രശംസിച്ച് മോദി
‌കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ബജറ്റ് ദരിദ്രരുടെയും ഗ്രാമീണരുടെയും കർഷകരുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുമെന്ന് മോദി
2:21 PM
Feb 1, 2023
തിരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ഡിംപിള്‍
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബജറ്റ് എന്ന് എസ്പിയുടെ എംപി ഡിംപിള്‍ യാദവ്. മധ്യവര്‍ഗത്തിന് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കര്‍ഷകരുടെ താങ്ങുവില, തൊഴില്‍, യുവജനത എന്നിവരെ കുറിച്ച് സര്‍ക്കാര്‍ മൗനം പാലിച്ചു. റെയില്‍വേയെയും അവഗണിച്ചുവെന്നും, ബജറ്റ് നിരാശ നിറഞ്ഞതെന്നും ഡിംപിള്‍.
2:18 PM
Feb 1, 2023
ബജറ്റില്‍ യാതൊന്നുമില്ലെന്ന് കോണ്‍ഗ്രസ് നേതാവ്
ആദായനികുതി റിബേറ്റ് പ്രാധാന്യമില്ലാത്തതാണ്, വിലക്കയറ്റത്തിനും, തൊഴിലില്ലായ്മയ്ക്കും പരിഹാരമില്ലെന്ന് കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയ്. രാജ്യത്തെ വിലക്കയറ്റം കാരണം നികുതിയിളവ് കൊണ്ട് കാര്യമില്ലെന്ന് ഗൗരവ് പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് വെറും വാക്കുകള്‍ മാത്രമാണ് ധനമന്ത്രി സമ്മാനിച്ചത്. വ്യവസായികള്‍ക്ക് വേണ്ടിയാണ് ബജറ്റ് പ്രഖ്യാപനമെന്നും ഗൗരവ് ഗൊഗോയ്‌
1:58 PM
Feb 1, 2023
പ്രതിരോധ മന്ത്രാലയത്തിന് ബജറ്റില്‍ അനുവദിച്ചത് 5.94 ലക്ഷം കോടി. കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ 13 ശതമാനം കൂടുതല്‍
1:56 PM
Feb 1, 2023
ബജറ്റ് മധ്യവര്‍ഗത്തിന് ഗുണകരമായ പ്രഖ്യാപനങ്ങള്‍ അടങ്ങിയതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. സ്ത്രീകള്‍ക്ക് നല്‍കി വരുന്ന ബഹുമാനം ഈ ബജറ്റില്‍ വര്‍ധിച്ചെന്നും സ്മൃതി ഇറാനി
1:14 PM
Feb 01,2023
ബജറ്റ് വിഹിതം
ആരോഗ്യം
നഴ്‌സിംഗ് കോളേജുകള്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ഒപ്പം
157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ നിലവിലുള്ള മെഡിക്കല്‍ കോളേജുകളോട് ചേര്‍ന്ന് ഒരുക്കും
1:04 PM
Feb 01,2023
നികുതി
പ്രത്യക്ഷ നികുതി
ആദായ നികുതി റിട്ടേണിംഗ് കാലാവധി കുറച്ചു
ആദായനികുതി റിട്ടേണിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി 16 ദിവസത്തിനുള്ളില്‍ നല്‍കണം. ബജറ്റിലാണ് പ്രഖ്യാപനം
1:04 PM
Feb 01,2023
നികുതി
പ്രത്യക്ഷ നികുതി
സീനിയര്‍ സിറ്റിസണ്‍സിന്റെ നിക്ഷേപം വര്‍ധിപ്പിച്ചു
30 ലക്ഷം വരെ സീനിയര്‍ സിറ്റിസണ്‍സിന് നിക്ഷേപിക്കാം. സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീമിലാണ് നിക്ഷേപിക്കുക. നേരത്തെ അത് 15 ലക്ഷമായിരുന്നു
12:57 PM
Feb 1, 2023
ധനമന്ത്രി ബജറ്റ് അവതരണം പൂര്‍ത്തിയാക്കി
12:55 PM
Feb 01,2023
നികുതി
പ്രത്യക്ഷ നികുതി
സര്‍ചാര്‍ജ് നിരക്കുകള്‍ കുറച്ചു
ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്കുകള്‍ 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി. പുതിയ നികുതി നിരക്കുകള്‍ പ്രകാരമാണ് ഈ പ്രഖ്യാപനം
12:54 PM
Feb 01,2023
നികുതി
പ്രത്യക്ഷ നികുതി
സര്‍ചാര്‍ജ് നിരക്കുകള്‍ കുറച്ചു
ഉയര്‍ന്ന സര്‍ചാര്‍ജ് നിരക്കുകള്‍ 37 ശതമാനത്തില്‍ നിന്ന് 25 ശതമാനമാക്കി. പുതിയ നികുതി നിരക്കുകള്‍ പ്രകാരമാണ് ഈ പ്രഖ്യാപനം
12:52 PM
Feb 1, 2023
നികുതി കുറയ്ക്കാനുള്ള ശ്രമമെന്ന് ധനമന്ത്രി
ഇന്ത്യയിലാണ് ഏറ്റവും ഉയര്‍ന്ന നികുതിയെന്നും, അത് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും ധനമന്ത്രി. 9 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 45000 രൂപ നികുതി അടച്ചാല്‍ മതി. നേരത്തെ 60000 രൂപ വരെയാണ് അടച്ചിരുന്നത്. 15 ലക്ഷം വരെ 1.5 ലക്ഷമാണ് നികുതി.
12:49 PM
Feb 01,2023
നികുതി
പ്രത്യക്ഷ നികുതി
ആദായ നികുതി റിട്ടേണിംഗ് കാലാവധി കുറച്ചു
ആദായനികുതി റിട്ടേണിംഗുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇനി 16 ദിവസത്തിനുള്ളില്‍ നല്‍കണം. ബജറ്റിലാണ് പ്രഖ്യാപനം
12:41 PM
Feb 01,2023
നികുതി
പ്രത്യക്ഷ നികുതി
മൂന്ന് ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല
മൂന്ന് മുതല്‍ ആറ് ലക്ഷം വരെ 5 ശതമാനം, 6 മുതല്‍ 9 ലക്ഷം വരെ 10 ശതമാനം, 9 മുതല്‍ 12 വരെ 15 ശതമാനം, 12മുതല്‍ 15 വരെ 20 ശതമാനം, 15 ലക്ഷത്തിന് മുകളിലേക്ക് 30 ശതമാനം എന്നിങ്ങനെയാണ് നികുതി
12:33 PM
Feb 1, 2023
15 ലക്ഷത്തിന് മുകളില്‍ ശമ്പളമുള്ളവര്‍ക്ക് 52000 രൂപയുടെ കുറവ്‌
മൂന്ന് മുതല്‍ ആറ് ലക്ഷം വരെ 5 ശതമാനം, 6 മുതല്‍ 9 ലക്ഷം വരെ 10 ശതമാനം, 9 മുതല്‍ 12 വരെ 15 ശതമാനം, 12മുതല്‍ 15 വരെ 20 ശതമാനം, 15 ലക്ഷത്തിന് മുകളിലേക്ക് 30 ശതമാനം എന്നിങ്ങനെയാണ് നികുതി
12:27 PM
Feb 1, 2023
ആദായനികുതി ഇളവ്
ആദായനികുതി പരിധിയില്‍ ഇളവ്. പരിധി അഞ്ചില്‍ നിന്ന് ഏഴ് ലക്ഷമാക്കി. നികുതി സ്ലാബുകള്‍ അഞ്ചെണ്ണം മാത്രമായി നിജപ്പെടുത്തി
12:17 PM
Feb 1, 2023
ആഭരണങ്ങള്‍ തൊട്ടാല്‍ കൈപ്പൊള്ളും
സ്വര്‍ണം, വെള്ളി, ഡയമണ്ട് വില കൂടും,ടിവിക്കും മൊബൈലിനും വില കുറയും. സിഗരറ്റിനും വില കൂടും
12:17 PM
Feb 1, 2023
ധനക്കമ്മി കുറയ്ക്കുമെന്ന് ധനമന്ത്രി
ധനക്കമ്മി 4.5 ശതമാനത്തിലേക്ക് കൊണ്ടുവരാനാണ് താല്‍പര്യം. 2025-26 കാലഘട്ടത്തില്‍ അത് സാധ്യമാകുമെന്ന് കരുതുന്നുവെന്ന് ധനമന്ത്രി
12:10 PM
Feb 1, 2023
മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്
വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി മഹിള സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്. രണ്ട് ലക്ഷം രൂപയുടെ നിക്ഷേപം നടത്താം. രണ്ട് വര്‍ഷത്തേക്ക് 7.5 ശതമാനം പലിശ
12:07 PM
Feb 1, 2023
എഞ്ചിനീയറിംഗ് കോളേജുകളില്‍ ആപ്പ് വികസനത്തിന് അവസരം
എഞ്ചിനീയറിംഗ് കോളേജുകളില്‍ നൂറു ലാബുകള്‍ സ്ഥാപിക്കും. ഫൈജി സര്‍വീസുകള്‍ ഉപയോഗിച്ച് ആപ്പുകള്‍ വികസിപ്പിച്ചെടുക്കാനുള്ള അവസരമൊരുക്കുമെന്ന് ധനമന്ത്രി
11:56 AM
Feb 1, 2023
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു കോടി കര്‍ഷകര്‍ക്ക് കാര്‍ഷിക സഹായങ്ങള്‍ ലഭ്യമാക്കും. 10000 ബയോ ഇന്‍പുട്ട് സെന്ററുകള്‍ സ്ഥാപിക്കും
11:56 AM
Feb 1, 2023
ഗോവര്‍ധന്‍ പദ്ധതിക്ക് പതിനായിരം കോടി
11:53 AM
Feb 01,2023
ബജറ്റ് വിഹിതം
റെയിൽവേ
പിഎം ആവാസ് യോജന
പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 79,000 കോടി രൂപ.
11:52 AM
Feb 01,2023
ബജറ്റ് വിഹിതം
റെയിൽവേ
റെയിൽവേയ്ക്ക് മുൻഗണന
പുതിയ സാമ്പത്തിക വർഷം റെയിൽവേയ്ക്ക് 2.40 ലക്ഷം കോടി രൂപ ബജറ്റിൽ വകയിരുത്തി.
11:48 AM
Feb 01,2023
ബജറ്റ് വിഹിതം
ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് 10000 കോടി
ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവെക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും.
11:45 AM
Feb 1, 2023
നഗരവികസനത്തിന് പതിനായിരം കോടി രൂപ
11:29 AM
Feb 01,2023
ബജറ്റ് വിഹിതം
കൃഷി
മത്സ്യരംഗത്തെ വികസനത്തിനായി 6660 കോടി രൂപയുടെ അനുബന്ധ പദ്ധതി
കാര്‍ഷിക സ്റ്റാര്‍ട്ടപ്പ് ഫണ്ട് പ്രഖ്യാപിച്ച് ധനമന്ത്രി. മത്സ്യമേഖലയ്ക്കായി 6000 കോടി അനുവദിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍ പാക്കേജിന് 2200 കോടിയും അനുവദിച്ചു

budget2023

ദില്ലി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചു. രണ്ട് സഭകളുടെും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച സെന്‍ട്രല്‍ ഹാളില്‍ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തും. ബുധനാഴ്ചയാണ് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ പൊതുബജറ്റ് അവതരിപ്പിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിവരങ്ങള്‍ അടങ്ങിയ സാമ്പത്തിക സര്‍വ്വേ ആദ്യ ദിവസം സഭയില്‍ വയ്ക്കും. ഇന്ന് രാവിലെ 11 മണിക്കാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക.ധനമന്ത്രി നിര്‍മ്മലാ സീതാരാമനാണ് 2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള പ്രവചനങ്ങളുമായി സാമ്പത്തിക സര്‍വേ അവതരിപ്പിക്കുന്നത്.