ജപ്പാനും റഷ്യയും ഇന്ത്യന്‍ റെയില്‍വെയുമായി കൈകോര്‍ക്കും; ഇനി വികസനത്തിന്റെ നാളുകള്‍
ദില്ലി: ഇന്ത്യന്‍ റെയില്‍വെ ജപ്പാനും റഷ്യയുമായി ഒപ്പു വച്ച മൂന്ന് സാങ്കേതികപരമായ സഹകരണ കരാര്‍ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇന്ത്യന്‍ റെയില്‍വെ ജപ്പാനും റഷ്യയുമായി കരാറില്‍ ഒപ്പു വെച്ചത്.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് കരാറിനു അംഗീകാരം നല്‍കിയത്. 2015 ഡിസംബര്‍ 11ന് ആയിരുന്നു ജപ്പാനുമായി സ്ഥലം, അടിസ്ഥാന സൗകര്യം, ടൂറിസം എന്നിവയുമായുമായുള്ള സഹകരണത്തിനായി ഇന്ത്യന്‍ റെയില്‍വെ കരാറില്‍ ഒപ്പുവെച്ചത്.

അതേസമയം തന്നെ ഇന്ത്യന്‍ റെയില്‍വെയുടെ റിസര്‍ച്ച് ഡിസൈന്‍ ആന്റ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷനും ജപ്പാന്‍ റെയില്‍വെ ടെക്‌നിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും കരാറില്‍ ഒപ്പു വച്ചിരുന്നു. റെയില്‍വെ മേഖലയിലെ പുതിയ വികസനങ്ങള്‍ കൈമാറാനാണ് കരാര്‍.
സാങ്കേതിക വിദഗ്ദര്‍, സാങ്കേതിക രേഖകള്‍, സാങ്കേതിക വിദ്യയിലുള്ള പരിശീലനം തുടങ്ങിയ മേഖലകളില്‍ പരസ്പര സഹകരണമാണ് കരാറില്‍ പറയുന്നത്. റെയില്‍വെ സുരക്ഷ, വൈദ്യുതീകരണം, റെയില്‍വെ ചരക്ക് ഗതാഗതം എന്നിവയും കരാറില്‍ പെടുന്നു. എല്ലാ കരാറിന്റെയും കാലാവധി മൂന്ന് വര്‍ഷമാണ്.












Click it and Unblock the Notifications