ധനമന്ത്രാലയത്തില്‍ നിന്ന് കായിക വകുപ്പിലേക്ക്, മോദി സര്‍ക്കാരില്‍ അനുരാഗ് താക്കൂറിന് പുതിയ റോള്‍
ദില്ലി: മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുനസംഘടനയില്‍ മികച്ച നേട്ടം കുറിച്ച് അനുരാഗ് താക്കൂര്‍. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെയും കായിക വകുപ്പിന്റെയും ചുമതലകളാണ് അനുരാഗ് താക്കൂറിന് ലഭിച്ചിരിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂരില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. നിര്‍ണായകമായ രണ്ട് വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ആറ് മന്ത്രിമാര്‍ക്ക് ഇത്തവണ പ്രമോഷന്‍ ലഭിച്ചിരുന്നു. സഹമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തിന് ക്യാബിനറ്റ് പദവി ലഭിച്ചിരിക്കുകയാണ്.

നേരത്തെ ധനമന്ത്രാലയത്തില്‍ സഹമന്ത്രിയായിരുന്നു താക്കൂര്‍. നിര്‍മലാ സീതാരാമന്റെ നിഴലായി അദ്ദേഹം എപ്പോഴും കൂടെയുണ്ടാവുമായിരുന്നു. ആറ് മന്ത്രിമാര്‍ക്കാണ് സഹമന്ത്രിസ്ഥാനത്ത് നിന്ന് ക്യാബിനറ്റ് റാങ്കിലേക്കുള്ള മാറ്റം ലഭിച്ചത്. കിരണ്‍ റിജിജു, ഹര്‍ദീപ് സിംഗ് പുരി, പര്‍ഷോത്തം റൂപല, കിഷന്‍ റെഡ്ഡി, മന്‍സൂക് മാണ്ഡവ്യ എന്നിവര്‍ക്കാണ് പ്രമോഷന്‍ ലഭിച്ചത്. അതേസമയം അനുരാഗ് താക്കൂറിന് പകരം ധനമന്ത്രാലയ സഹമന്ത്രി സ്ഥാനം പങ്കജ് ചൗധരിക്ക് ലഭിച്ചു.
അതേസമയം ശാസ്ത്ര വകുപ്പിന്റെ ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തന്നെയാണ്. അമിത് ഷായ്ക്ക് പുതിയതായി രൂപീകരിച്ച കോഓപ്പറേഷന്‍ വകുപ്പിന്റെ ചുമതലയും നല്‍കി. മോദിയുടെ കോര്‍ ടീമിലെ രവിശങ്കര്‍ പ്രസാദ്, ഹര്‍ഷ വര്‍ധന്‍, പ്രകാശ് ജാവദേക്കര്‍ എന്നിവരാണ് തെറിച്ചത്. അശ്വിനി വൈഷ്ണവിന് റെയില്‍വേ, ഐടി വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. ഇത് വന്‍ സര്‍പ്രൈസാണ്. നിര്‍ണായക വകുപ്പ് അശ്വിനിക്ക് നല്‍കുമെന്ന് ആരും കരുതിയിരുന്നില്ല.
Recommended Video
ജ്യോതിരാദിത്യ സിന്ധ്യ വ്യോമയാന വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. യുവത്വം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിക്കുമെന്നാണ് പ്രതീക്ഷ. ആരോഗ്യ മന്ത്രാലയത്തിലും വന്‍ സര്‍പ്രൈസാണ് വന്നിരിക്കുന്നത്. മന്‍സുക്ക് മാണ്ഡവ്യയാണ് പുതിയ ആരോഗ്യ മന്ത്രി. ധര്‍മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പ് നല്‍കി. പുരുഷോത്തം രൂപലയ്ക്ക് ക്ഷീര-ഫിഷറീസ് വകുപ്പുകളും ചുമതല നല്‍കി. ഇയാള്‍ ഗുജറാത്തില്‍ നിന്നുള്ള നേതാവായത് കൊണ്ടാണ് ഈ വകുപ്പ് ലഭിച്ചത്. പശുപതി പരസിന് ഭക്ഷ്യസംസ്‌കരണ വകുപ്പാണ് ലഭിച്ചത്.












Click it and Unblock the Notifications