കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര മന്ത്രിസഭയില്‍ ശ്രീധരനുണ്ടാവില്ല? ഊഴം കാത്ത് 3 പേര്‍, ആരോഗ്യ മന്ത്രി മാറിയേക്കും

Google Oneindia Malayalam News

ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍ണായകമായ രണ്ട് മന്ത്രിമാര്‍ പുറത്തേക്ക് പോകുമെന്നാണ് സൂചന. മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ ഇവരുടെ മന്ത്രാലയം തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനേക്കാളും വലിയ തലവേദന മൂന്ന് സുപ്രധാന നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കണമെന്ന കാര്യമാണ്. രണ്ട് പേരെ എന്തായാലും ഉള്‍പ്പെടുത്തേണ്ടി വരും. സാധ്യത ഈ മൂന്ന് നേതാക്കള്‍ക്കാണ്.

ദില്ലി വീണ്ടും സജീവമായതോടെ ഇതര സംസ്ഥാന തൊഴിലാളികള്‍ വീണ്ടും എത്തിത്തുടങ്ങി: ചിത്രങ്ങള്‍

ശ്രീധരന്‍ മന്ത്രിസഭയിലേക്കില്ല?

ശ്രീധരന്‍ മന്ത്രിസഭയിലേക്കില്ല?

കേന്ദ്ര മന്ത്രിസഭയിലേക്ക് ഇ ശ്രീധരന്‍ വരില്ലെന്നാണ് സൂചനകള്‍. തന്നെ മന്ത്രിയാക്കാന്‍ നേരത്തെ തന്നെ ശ്രമമുണ്ടായിരുന്നുവെന്ന് കേരളത്തിലെ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അത് നിരസിക്കുകയായിരുന്നുവെന്ന് അദ്ദേഹവും പറഞ്ഞിരുന്നു. ഇത്തവണയും അദ്ദേഹം അത് ഏറ്റെടുക്കില്ല. അതിന് പുറമേ ഊഴം കാത്ത് മന്ത്രിസ്ഥാനത്തിനായി കാത്തിരിക്കുന്നവരും ധാരാളം പാര്‍ട്ടിയിലുണ്ട്. ശ്രീധരന് നിര്‍ണായക പദവികള്‍ പാര്‍ട്ടിയില്‍ നല്‍കിയേക്കും.

ആരോഗ്യ മന്ത്രി മാറും?

ആരോഗ്യ മന്ത്രി മാറും?

ഇന്ത്യയിലെ കൊവിഡ് വ്യാപനം മോദി സര്‍ക്കാരിനുണ്ടാക്കിയ തലവേദന ചില്ലറയൊന്നുമല്ല. അന്താരാഷ്ട്ര തലത്തില്‍ വരെ ഇന്ത്യയുടെ പ്രതിച്ഛായ ഇടിഞ്ഞു. ആരോഗ്യ മന്ത്രിയെന്ന നിലയില്‍ ഹര്‍ഷവര്‍ധന്‍ വേണ്ടത്ര മികവ് പുലര്‍ത്തിയില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്. സംസ്ഥാനങ്ങളുമായുള്ള ഏകോപനത്തിലും വീഴ്ച്ച സംഭവിച്ചു. ആരോഗ്യ മന്ത്രിയെ മാറ്റുന്നതിലൂടെ നല്ലൊരു സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബിജെപി. ഹര്‍ഷവര്‍ധന്റെ സ്ഥാനം അതുകൊണ്ട് അപകടത്തിലാണ്.

നിര്‍മലയും സേഫല്ല

നിര്‍മലയും സേഫല്ല

നിര്‍മലാ സീതാരാമനും മന്ത്രിസ്ഥാനം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഉറപ്പില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരിക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കും താഴോട്ടാണ്. ഇതാണ് നിര്‍മലയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. നേരത്തെ തന്നെ അവരെ മാറ്റുമെന്ന അഭ്യൂഹം ശക്തമായിരുന്നു. പ്രതിരോധ മന്ത്രിയായിരുന്നപ്പോഴുള്ള മികവ് ധനകാര്യ മേഖലയില്‍ അവര്‍ പ്രകടിപ്പിച്ചില്ല എന്നാണ് ബിജെപിയിലെ വികാരം. ദക്ഷിണേന്ത്യയുടെ പ്രതിനിധി എന്ന നിലയിലാണ് നിര്‍മല മന്ത്രിസഭയിലുള്ളത്. അവരെ മാറ്റി പകരമൊരാളെ ദക്ഷിണേന്ത്യയില്‍ നിന്ന് കൊണ്ടുവരുമോ എന്നാണ് അറിയാനുള്ളത്.

സിന്ധ്യ വരും

സിന്ധ്യ വരും

ജ്യോതിരാദിത്യ സിന്ധ്യയാണ് പരിഗണനാ പട്ടികയില്‍ മുന്നിലുള്ളത്. ബിജെപിയിലേക്ക് കൂറുമാറിയത് തന്നെ കേന്ദ്ര മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തത് കൊണ്ടാണ്. എന്നാല്‍ മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പ് വരെ സിന്ധ്യയെ തടഞ്ഞുനിര്‍ത്താന്‍ അമിത് ഷായ്ക്ക് സാധിച്ചു. ബിജെപി ഉപതിരഞ്ഞെടുപ്പ് വിജയം നേടിയതോടെ സിന്ധ്യ മന്ത്രിസ്ഥാനത്തിനായി കടുത്ത സമ്മര്‍ദത്തിലാണ്. സിന്ധ്യ വിചാരിച്ചാല്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെ താഴെയിടാന്‍ സാധിക്കും. നിര്‍ണായക വകുപ്പ് അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യതയില്ല.

ആരൊക്കെ മുന്‍ഗണനയില്‍

ആരൊക്കെ മുന്‍ഗണനയില്‍

അസം മുന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, സുശീല്‍ മോദി എന്നിവരാണ് മുന്‍ഗണനയിലുള്ളത്. അതിന് പുറമേ ബൈജയന്ത് പാണ്ഡ, ഭൂപേന്ദര്‍ യാദവ്, മീനാക്ഷി ലേഖി, ജിവിഎല്‍ നരസിംഹ റാവു എന്നിവരാണ് പരിഗണനയിലുള്ളവര്‍. മോദി അടുത്തിടെ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതില്‍ മന്ത്രിസഭാ പുനസംഘടന വേണമെന്നാണ് ആവശ്യം. നിലവില്‍ 53 മന്ത്രിമാരാണ് ആകെയുള്ളത്. ആദ്യ മോദി സര്‍ക്കാരില്‍ 78 വരെ ഇത് എത്തിയിരുന്നു.

ആരാകും ആരോഗ്യ മന്ത്രി

ആരാകും ആരോഗ്യ മന്ത്രി

രണ്ട് പേരുകളാണ് ആരോഗ്യ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. ഡോ ദേവി ഷെട്ടിയുടെ പേര് പരിഗണിക്കുന്നുണ്ട്. കര്‍ണാടകത്തില്‍ കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റെ ചെയര്‍മാനും, നാരായണ ഹെല്‍ത്തിന്റെ അധ്യക്ഷനുമാണ് അ അദ്ദേഹം. മറ്റൊരാള്‍ സര്‍ബാനന്ദ സോനോവാളാണ്. അസമില്‍ കൊവിഡിനെ പിടിച്ചുകെട്ടുന്നതില്‍ സോനോവാളിന്റെ സര്‍ക്കാര്‍ വിജയം കണ്ടിരുന്നു. അദ്ദേഹത്തെ പരിഗണിക്കാനുള്ള കാരണം അതാണ്.

ധനമന്ത്രിയായി മോദി

ധനമന്ത്രിയായി മോദി

സുശീല്‍ കുമാര്‍ മോദിയെ ധനമന്ത്രിയാക്കാന്‍ സാധ്യത ശക്തമാണ്. ബീഹാറില്‍ നിതീഷ് കുമാറിനെ ദുര്‍ബലനാക്കാന്‍ വേണ്ടിയാണ് സുശീല്‍ കുമാര്‍ മോദിയെ അവിടെ നിന്ന് മാറ്റിയത്. അതേ പോലെ അസമില്‍ ഹിമന്ത ശര്‍മയ്ക്ക് മുന്നില്‍ മുട്ടുമടക്കിയാണ് സോനോവാളിനെയും മാറ്റിയത്. സോനോവാളിനെ പ്രധാന പദവികള്‍ ഏല്‍പ്പിക്കാന്‍ മോദിക്ക് താല്‍പര്യമുണ്ട്. മുഖ്യമന്ത്രി സ്ഥാനം പോയാലും മികച്ച വകുപ്പ് തന്നെ കേന്ദ്രത്തില്‍ സോനോവാളിന് നല്‍കണമെന്ന് അമിത് ഷായും കരുതുന്നു.

Recommended Video

cmsvideo
ഇ ശ്രീധരൻ കേന്ദ്രമന്ത്രി ആകുന്നു

വിവാഹ വസ്ത്രത്തില്‍ അതി സുന്ദരിയായി യാമി ഗൗതം; ആഘോഷ ചിത്രങ്ങള്‍ കാണാം

English summary
union cabinet reshuffle: harsha vardhan and nirmala sitharaman may ousted, three leaders may included
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X