Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ വ്യാപനം; കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി; ഓണാഘോഷ വേളയിലെ അശ്രദ്ധ

ദില്ലി: കൊറോണ വ്യാപനത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധര്‍. ഓണാഘോഷ വേളയിലെ അശ്രദ്ധയാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് മന്ത്രി കുറ്റപ്പെടുത്തി. മറ്റു സംസ്ഥാനങ്ങള്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. മെയ് ആദ്യവാരം കേരളത്തിലെ കൊറോണ രോഗികള്‍ പ്രതിദിനം 20ല്‍ താഴെ ആയിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ ക്രമേണ കൈവിട്ടു. മൂന്ന് ലക്ഷത്തിലധികം പേര്‍ പിന്നീട് നിരീക്ഷണത്തിലായി. പ്രതിദിനം 7000-10000 രോഗികളാണ് കേരളത്തില്‍ ഇപ്പോഴുള്ളത്. രോഗികള്‍ കൂടുതലുള്ള 10 സംസ്ഥാനങ്ങളില്‍ കേരളവുമുണ്ട്.

h

സണ്‍ഡെ സംവാദം എന്ന പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് കേന്ദ്ര ആരോഗ്യ മന്ത്രി കേരളത്തെ കുറ്റപ്പെടുത്തിയത്. ജനുവരി 30നും മെയ് മൂന്നിനുമിടയില്‍ കേരളത്തില്‍ ആകെ 499 രോഗികളും 2 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലായിരുന്നു അന്ന് രോഗികള്‍ കൂടുതല്‍. എന്നാല്‍ പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിച്ചു. അന്തര്‍ ജില്ലാ യാത്രകള്‍ നിയന്ത്രിക്കാത്തതാണ് വെല്ലുവിളിയായത്. വ്യാപാര ആവശ്യാര്‍ഥം ആളുകള്‍ നിരന്തരം യാത്ര ചെയ്തു. ഓണം സീസണില്‍ കേരളത്തിന്റെ സാഹചര്യം പൂര്‍ണമായി മാറി. ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ രണ്ട് വരെയുള്ള ഓണം വേളയില്‍ രോഗികള്‍ കുത്തനെ വര്‍ധിച്ചു. ജനങ്ങള്‍ കാര്യമായ മുന്‍കരുതല്‍ എടുത്തില്ല. സെപ്തംബര്‍ ആദ്യവാരം ശരാശരി രോഗികള്‍ 2000 ആയി. രണ്ടാം വാരം ഇത് 4000 ആയി ഉയര്‍ന്നു.. ഇപ്പോള്‍ പ്രതിദിന രോഗികള്‍ 7000ത്തിന് മുകളിലായി എന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.

കേരളം അവരുടെ അശ്രദ്ധയുടെ വിലയാണ് ഇപ്പോള്‍ നല്‍കേണ്ടി വരുന്നത്. നവരാത്രി, ദിപാവലി ആഘോഷങ്ങള്‍ വരുന്ന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളണം. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ രാജ്യവ്യാപകമായി രോഗം പടരുമെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും നടത്തിയ സമരം രോഗ വ്യാപനത്തിന് ഇടയാക്കി എന്നാണ് കേരള സര്‍ക്കാര്‍ ആരോപിച്ചിരുന്നത്. സമരം നിയന്ത്രിക്കാന്‍ മുന്നിലുണ്ടായിരുന്ന പോലീസുകാര്‍ക്കും രോഗം ബാധിച്ചു എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രോഗ വ്യാപന ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് ജനകീയ സമരം അവസാനിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സമര പരിപാടികളാണ് ഇപ്പോള്‍ നടത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+