പെട്രോള്‍-ഡീസല്‍ വില വര്‍ധനവിന് കാരണം കോണ്‍ഗ്രസ്: കുറ്റപ്പെടുത്തലുമായി കേന്ദ്ര മന്ത്രി
ദില്ലി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനവില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലിരുന്ന കാലത്ത് കോടിക്കണക്കിന് രൂപയുടെ ഓയില്‍ ബോണ്ടുകളില്‍ തിരിച്ചടവ് മുടങ്ങിയിരുന്നു. പിന്നീട് വന്ന നരേന്ദ്ര മോദി സര്‍ക്കാരാണ് അതിന്റെ മുതലും പലിശയും ചേര്‍ത്ത് അടച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ പെട്രോള്‍ വില വര്‍ധനവിന് അതും കാരണമായിട്ടുണ്ടെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറയുന്നു.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വർധനയുണ്ടായതായും പ്രധാൻ പറഞ്ഞു. "ഇന്ത്യയിൽ ഇന്ധനവില ഉയരുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം നാം ഉപയോഗിക്കുന്ന എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യണം എന്നതാണ്,"-കേന്ദ്രമന്ത്രി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. അതേസമയം, രാജ്യത്ത് പെട്രോള്‍ വില ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 50 ദിവസത്തിനുള്ളില്‍ 28 തവണയാണ് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടായത്.

കർണാടകത്തിൽ സുപ്രധാന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ- ചിത്രങ്ങൾ
Recommended Video
ചൊവ്വാഴ്ചയും ലിറ്ററിന് 25 മുതൽ 28 പൈസ വരെ ഇന്ധന വില വർധിപ്പിച്ചിട്ടുണ്ട്. നിലവില്‍ മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 103.63 രൂപയും ഡീസലിന് 95.72 ഡോളറുമാണ് വില. ദില്ലിയിൽ പെട്രോളിനും ഡീസലിനും യഥാക്രമം 97.50 ഡോളറും ലിറ്ററിന് 88.23 ഡോളറുമാണ് വില.ഇന്ധനവില വര്‍ധനയുടെ പേരില്‍ കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പെട്രോള്‍-ഡീസല്‍ വിലയില്‍ വര്‍ധനവ് ഉണ്ടാവാത്തത് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ഹോട്ട് ലുക്കില്‍ സെക്‌സിയായ അമീര ദസ്തൂര്‍; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications