സമരം അവസാനിപ്പിക്കണം; ചര്‍ച്ചയ്ക്ക് തയ്യാറാകണം, കര്‍ഷക പ്രക്ഷോഭകരോട് കേന്ദ്ര സര്‍ക്കാര്‍
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കിയ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ തുടങ്ങിയ സമരം ഏഴ് മാസം പൂര്‍ത്തിയായി. ഇനിയും സമരം ശക്തമാക്കുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. എന്നാല്‍ സമരം അവസാനിപ്പിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുകയാണ്.

ഏഴ് മാസം പിന്നിടുന്ന സമരം പുതിയ ദിശയിലേക്ക് കടക്കുമെന്ന സൂചനയാണ് കര്‍ഷകര്‍ നല്‍കുന്നത്. വിവാദമായ മൂന്ന് കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നിവേദനം കര്‍ഷകര്‍ ഇന്ന് ഗവര്‍ണര്‍മാര്‍ക്ക് കൈമാറി. എന്നാല്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും നിയമത്തിലെ ഏത് വകുപ്പുകള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്യാമെന്നും മന്ത്രി പറഞ്ഞു. ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നരേന്ദ്ര സിങ് തോമര്‍.
ദില്ലിയോട് ചേര്‍ന്ന തിക്രി, സിംഘു, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് കര്‍ഷകര്‍ കഴിഞ്ഞ ഏഴ് മാസമായി സമരം നടത്തുന്നത്. സമരത്തിലുള്ളവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗ്രാമങ്ങളില്‍ നിന്ന് ട്രാക്ടറില്‍ കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഗാസിപൂരില്‍ വച്ച് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ഇന്ന് മാധ്യമങ്ങളുമായി സംസാരിച്ചു. ചര്‍ച്ചകള്‍ ആരംഭിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ ഒരിക്കലും പിന്‍വലിക്കില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഏഴ് മാസമായി തുടരുന്ന സമരത്തിന് ഒരു പരിഹാരം കാണുന്നില്ലെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവാണ് ഇദ്ദേഹം.
സ്ത്രീധനത്തിനെതിരെ പ്രതിഷേധമുയർത്തി എസ്എഫ്ഐ- ചിത്രങ്ങൾ
കാര്‍ഷിക മേഖലയെ രക്ഷിക്കുക, ജനാധിപത്യ ദിനം സംരക്ഷിക്കുക എന്ന മുദ്രാവാക്യത്തില്‍ സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് രാജ്യത്ത് വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 40 കര്‍ഷക സംഘടനകളുടെ കൂട്ടായ്മയാണിത്. ഇവരാണ് കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ സമരം ചെയ്യുന്നത്. അതേസമയം, രാകേഷ് ടിക്കായത്തിനെ അറസ്റ്റ് ചെയ്തുവെന്ന് കിവംദന്തി പരന്നു. ഗാസിപൂരില്‍ വച്ച് അറസ്റ്റ് നടന്നു എന്നായിരുന്നു പ്രചാരണം. എന്നാല്‍ ടിക്കായത്ത് തന്നെ നേരിട്ടെത്തി ഈ വാര്‍ത്ത നിഷേധിച്ചു. താന്‍ സമര ഭൂമിയിലുണ്ടെന്നും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അറസ്റ്റ് വാര്‍ത്ത തെറ്റാണെന്ന് പോലീസും അറിയിച്ചു.
അടിപൊളി സെക്‌സി ലുക്കില്‍ ഷമ സിക്കന്ദര്‍; വൈറലായ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications