Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഞ്ഞ ബുദ്ധിയായ് പോയ് ഉണ്ണി മുകുന്ദാ; ഇതൊന്നും ഇവിടെ നടക്കില്ല: മേപ്പടിയാനെതിരെ ശോഭ സുബിന്‍

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണുമോഹന്‍ സംവിധാനം ചെയ്ത പുതിയ ചിത്രം മേപ്പടിയാന്‍ സമ്മിശ്ര പ്രതികരണം നേടിക്കൊണ്ട് തിയേറ്റററില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമയെ ചുറ്റിപ്പറ്റി ഇതിനോടകം തന്നെ നിരവധി രാഷ്ട്രീയ വിവാദങ്ങളും ഉയർന്ന് കഴിഞ്ഞു. സിനിമയിലൂടെ സംഘപരിവാർ രാഷ്ട്രീയം ഒളിച്ചു കടത്തുന്നുവെന്നതാണ് മേപ്പടിയാനെതിരെ ഉയരുന്ന പ്രധാന ആരോപണം.

യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിന്‍ ഉള്‍പ്പടേയുള്ള ചില രാഷ്ട്രീയ നേതാക്കളും ഈ ആരോപണം ഏറ്റെടുത്തിട്ടുണ്ട്. 'വളരെ തന്ത്രപരമായൊന്നും അല്ല മേപ്പടിയാനിൽ വർഗ്ഗീയത പറയുന്നത്, പച്ചയായി തന്നെയാണ്'- എന്നാ ശോഭാ സുബിന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

പച്ചയായി തന്നെയാണ്.

വളരെ തന്ത്രപരമായൊന്നും അല്ല മേപ്പടിയാനിൽ വർഗ്ഗീയത പറയുന്നത് പച്ചയായി തന്നെയാണ്..

ഫിലിം ആരംഭിക്കുന്നതിന് മുൻപ് നന്ദി പറയുന്ന മീഡിയകൾ മാതൃഭൂമിയോടും ജനം ടി വി യോടും ആണ്.. സേവാഭാരതി യോടും ഉണ്ട് നന്ദി..പി സി ജോർജിനും മകനും നന്ദി ഗംഭീരമായി പറഞ്ഞിരിക്കുന്നത് നമുക്ക് മറക്കാതിരിക്കാം.. ചിലപ്പോൾ ജനം ടി വി യോട് നന്ദി പറഞ്ഞ മലയാളത്തിലെ ആദ്യത്തെ ഫിലിം ആയിരിക്കും മേപ്പടിയാൻ.. ഉണ്ണി മുകുന്ദൻ്റെ ഫിലിം പ്രാഡക്ഷൻ കമ്പനി ആയ യു എം എഫ് നിർമ്മിച്ച ചിത്രമായത് കൊണ്ട് തൻ്റെ എല്ലാ തന്നിഷ്ടങ്ങളും തോന്നിവാസവും ഉപയോഗിക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്. വിഷ്ണു മോഹൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുകയാണ്.

ഇതെന്താണ് റിതൂ ഷോപ്പിങ് കോംപ്ലക്സില്‍ റാംപ് വാക്കോ: റിതുമന്ത്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

നായകൻ ഉണ്ണി മുകുന്ദന്‍

നായകൻ തികഞ്ഞ ഹിന്ദു മത വിശ്വാസി, നിഷ്ക്കളങ്കൻ അമ്മയെയും കുടുംബത്തേയും നോക്കുന്ന ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ വിശ്വാസി. എല്ലാം തികഞ്ഞ നിഷ്കുവായ കറുത്ത മുണ്ടും കറുത്ത ഷർട്ടും അയ്യപ്പ മാലയും ഇട്ട ചെരുപ്പിടാത്ത അയ്യപ്പഭക്തനായ ഹിന്ദു മത വിശ്വാസി. ജയകൃഷ്ണൻ.. കൃഷ്ണൻ എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം. കൗശലക്കാരനായ ഒരിറ്റ് ദയ പോലും ഇല്ലാത്ത ധനാഡ്യനായ മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്ന വെള്ളമുണ്ട് ഉടുത്ത, വെളള്ള കുപ്പായമിട്ട മുണ്ട് ഇടത്തോട്ട് ഉടുത്തിരിക്കുന്ന, ഉപ്പുറ്റിയുടെ മുകളിൽ ആണ് മുണ്ട് നിൽക്കുന്നത് മുസ്ലിം തൊപ്പി ധരിച്ച അഷറഫ് ഹാജി. കൂടെ എപ്പോഴും ക്രൂരമുഖത്തോട് കൂടിയ രണ്ട് പേർ. അവരുടെ വേഷവും സമാനം. ഹാജി എന്നുള്ളതും പ്രത്യകം നോട്ട് ചെയ്യണം.

നായകൻ നടത്തുന്ന വർക്ക്ഷോപ്പിൻ്റെ പേര്

നായകൻ നടത്തുന്ന വർക്ക്ഷോപ്പിൻ്റെ പേര് ശബരി. കഥയിൽ പറയുന്ന വില്ലനായ അഷറഫ് ഹാജി വേടിച്ച ഭൂമിയിലൂടെ കടന്ന് പോകാൻ പോകുന്ന നൻമയുടെ പ്രതീകമായ റെയിൽവേ ലെയിൻൻ്റെ പേര് ശബരി. നായകനെ സഹായിക്കാനായി വരുന്ന ആംബുലൻസിൻ്റെ പേര് ഈയടുത്ത കാലത്ത് കൊലപാതകം നടത്താൻ ഉപയോഗിച്ച അതേ ആംബുലൻസിൻ്റെ പേര് സേവാഭാരതി. അവസാനം ശബരി റെയിൽ പാത വരുന്നു. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നു. നൻമ നിറഞ്ഞ ജയകൃഷ്ണൻ വിജയിക്കുന്നതായും അഷറഫ് ഹാജിയുടെ ഭൂമിയിൽ പണിതിരിക്കുന്ന പുതിയ ഷോപ്പിങ്ങ് കോംപ്ലക്സ് ശബരി റെയിൽ വന്നത് കൊണ്ട് തകരുന്നതായും നമ്മൾ സങ്കൽപിക്കണം

അവസാന സീൻ.. കറുത്ത മുണ്ട്,

അവസാന സീൻ.. കറുത്ത മുണ്ട്, കറുത്ത ഷർട്ട്, കാലിൽ ചെരുപ്പടാതെ ജയകൃഷ്ണൻ.. ഒരു വശത്ത് അഷറഫ് ഹാജി അന്യായമായി വാങ്ങിയ ഭൂമിയിൽ ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം. ജയകൃഷ്ണൻ മലയ്ക്ക് പോയി അയ്യപ്പസ്വാമിയെ പ്രാർത്ഥിക്കുന്നു, ഇരുമുടിക്കെട്ട് കാണിക്കുന്നു. ബി ജി എം ഇടുന്നു. മലയ്ക്ക് പോയി വന്നതിന് ശേഷം അടുത്ത സീൻ, അതാണ് സീൻ. ജയകൃഷ്ണൻ്റെ വീടിൻ്റെ പാർക്കൽ.
അന്നത്തെ പത്രത്തിലെ വാർത്ത കേന്ദ്ര സർക്കാർ ശബരി റെയിലിനായി 164 2 കോടി അനുവദിച്ചിരിക്കുന്നു.
ഹൈന്ദവ മത വിശ്വാസിയായ നൻമ മരമായ ജയകൃഷ്ണൻ വിജയിക്കുന്നു. ഇസ്ലാം മതവിശ്വാസിയായ അഷറഫ് ഹാജി പരാജയപ്പെടുന്നു.

മനോഹരമായിരിക്കുന്നു വിഷ്ണു മോഹൻ

മനോഹരമായിരിക്കുന്നു വിഷ്ണു മോഹൻ. താങ്കൾ ഭംഗിയായ് വർഗ്ഗിയത പറയുന്നതിൽ വിജയിച്ചിരിക്കുന്നു. ആർ എസ് എസ് കാർ ചെയ്ത രണ്ട് നൻമകളും കൂടി കാണിച്ചിരുന്നങ്കിൽ പൊളിച്ചേനേ വിഷ്ണു ബ്രോ.. താടിക്കാരനായ മോഡീജിക്ക് കൂടി ഒരു നന്ദിയും ആകാമായിരുന്നു. അടുത്ത പടത്തിലെങ്കിലും അത് മറക്കരുത്. നീയൊക്കെ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുപ്പിക്കാൻ കഴിയാത്തതിൻ്റെ പേരാണ് ആർ എസ് സും ഭൂരിപക്ഷ വർഗ്ഗീയതയും. കേരളത്തിൻ്റെ മണ്ണിൽ അതിന് സ്ഥാനമില്ലന്ന് തെളിയിച്ചതുമാണ്. ഉണ്ണി മുകുന്ദൻ പണ്ടേ ഒരു നമോ ഭക്തനാണ് എന്ന് മറയില്ലാതെ തെളിയിച്ചതാണ്, തുടരുക.

ഒന്നറിയുക ഇത് കേരളമാണ്

ഒന്നറിയുക ഇത് കേരളമാണ്. നെല്ലും പതിരും തിരിച്ചറിയാൻ കഴിവുള്ള പ്രബുദ്ധമായ ജനതയുള്ള നാടാണ്.വർഗ്ഗീയതക്ക് എതിരെ പടപൊരുതിയ ചരിത്രമുള്ള മണ്ണാണ്. അവിടെയൊക്കെ സിനിമ വേവണമെങ്കിൽ ഇത്തരം വർഗ്ഗീയതയ്ക്ക് കുട പിടിക്കരുത്. അയ്യപ്പസ്വാമിയുടെ ഉറ്റ സുഹൃത്തിൻ്റെ പേര് വാവര് എന്നാണ് ട്ടോ ഉണ്ണിയേ.. അവിടെ തൊഴുതിട്ട് വേണം അയ്യനെ കാണാൻ. എന്നാലേ അയ്യപ്പസ്വാമി അനുഗ്രഹിക്കൂ. ഗ്രീരാമനും, കാളി ദേവിയുമൊക്കെ പോയ് പോയ് ശബരിമലയിലാണ് ഇപ്പോഴത്തെ പിടിപ്പ്. കാഞ്ഞ ബുദ്ധിയായ് പോയ്ഉണ്ണിയേ.. ഒരു വർഗ്ഗീയതയും ഇവിടെ പുലരില്ല.

കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം

കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന ഒരു ജനതയുണ്ട് ഇവിടെ. അന്തസ്സും അഭിമാനത്തോടെയും കൂടി നല്ല സിനിമകൾക്ക് കാശ് ചില വാക്കൂ ഉണ്ണി മുകുന്ദൻ. ഞങ്ങൾ പ്രോത്സാഹിപ്പിക്കാം. എന്നാൽ ഇതൊന്നും ഇവിടെ നടക്കില്ല. ഇത് താങ്കൾ വിചാരിക്കുന്ന പോലത്തെ മണ്ണല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+