Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എല്‍ഡിയെ വിടാതെ അമിത് ഷാ; ജയന്ത് ചൗധരിയെ വീണ്ടും ക്ഷണിച്ചു... ലക്ഷ്യം ജാട്ട് വോട്ട്

ന്യൂഡല്‍ഹി: ജാട്ട് സമുദായ വോട്ടുകള്‍ കൂടെ നിര്‍ത്താന്‍ ബിജെപി അവസാന നിമിഷത്തിലും ശ്രമം തുടരുന്നു. പടിഞ്ഞാറന്‍ യുപിയില്‍ നിര്‍ണായകമായ ജാട്ട് വോട്ടുകള്‍ കൂടെ നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ബിജെപി പ്രതിസന്ധി നേരിടുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ആര്‍എല്‍ഡിയെ ഒപ്പം നിര്‍ത്തിയാല്‍ നേട്ടം കൊയ്യാമെന്ന് ബിജെപി കരുതുന്നു. ഇന്ന് ആര്‍എല്‍ഡിയെ വീണ്ടും ബിജെപി സഖ്യത്തിലേക്ക് അമിത് ഷാ ക്ഷണിച്ചു. സമാജ് വാദി പാര്‍ട്ടിക്കൊപ്പമാണ് ആര്‍എല്‍ഡി. അഖിലേഷ് യാദവിന് അധികാരം ലഭിച്ചാല്‍ ജാട്ട് നേതാവായ ആര്‍എല്‍ഡി അധ്യക്ഷന്‍ ജയന്ത് ചൗധരിയെ മുക്കിക്കളയുമെന്ന് അമിത് ഷാ പറഞ്ഞു. യുപിയിലെ ബുലന്ദ്‌ഷെഹറില്‍ ബിജെപിയുടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

നേരത്തെ ഡല്‍ഹിയില്‍ വച്ച് ജാട്ട് നേതാക്കളുമായി അമിത് ഷാ ചര്‍ച്ച നടത്തിയിരുന്നു. ജയന്ത് ചൗധരിയെ ബിജെപി സഖ്യത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് അമിത് ഷാ അന്ന് വ്യക്തമാക്കുകയും ചെയ്തു. തെറ്റായ വീട്ടിലാണ് ജയന്ത് ചൗധരി എത്തിയിരിക്കുന്നത് എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍. എന്നാല്‍ ബിജെപിക്കൊപ്പം ചേരില്ലെന്നും വര്‍ഗീയത വളര്‍ത്താനാണ് ബിജെപിയുടെ ശ്രമമെന്നും ജയന്ത് ചൗധരി അമിത് ഷായുടെ ക്ഷണം തള്ളി മറുപടി നല്‍കി.

p

പക്ഷേ, ജയന്ത് ചൗധരിയെ വിടാനുള്ള ഒരുക്കമില്ല അമിത് ഷായ്ക്ക്. അദ്ദേഹം ഇപ്പോള്‍ വീണ്ടും ആര്‍എല്‍ഡിയെ ക്ഷണിച്ചിരിക്കുന്നു. പിതാവിനെയും കുടുംബത്തെയും പോലും ശ്രദ്ധിക്കാത്ത വ്യക്തിയാണ് അഖിലേഷ് യാദവ്. പിന്നെയാണോ അധികാരം ലഭിച്ചാല്‍ നിങ്ങളെ ശ്രദ്ധിക്കുക. അധികാരം ലഭിച്ചാല്‍ അഖിലേഷ് യാദവ്, ജയന്ത് ചൗധരിയെ മുക്കിക്കളയും. അദ്ദേഹത്തിന്റെ വാക്കുകള്‍ പിന്നീട് കേള്‍ക്കില്ല. എസ്പി അധികാരത്തിലെത്തിയാല്‍ അസം ഖാന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, അഖിലേഷ് യാദവിനെയും ജയന്ത് ചൗധരിയെയും വിമര്‍ശിച്ചാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസാരിച്ചത്. അഖിലേഷ് യാദവിന് 2013ലെ മുസാഫര്‍നഗര്‍ കലാപത്തില്‍ പങ്കുണ്ടെന്ന് യോഗി ആരോപിച്ചു. കലാപത്തില്‍ ജാട്ടുകളെ കൊലപ്പെടുത്തിയതില്‍ അഖിലേഷിന് പങ്കുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. അഖിലേഷും ജയന്തും നല്ല ജോഡികളാണ്. ഇതേ ജോഡികള്‍ 2017ലും 2014ലുമുണ്ടായിരുന്നു. അന്ന് ഇവരെ ജനം തള്ളുകയാണ് ചെയ്തതെന്നും യോഗി പറഞ്ഞു. യോഗി ജയന്തിനെ തള്ളുമ്പോള്‍ അമിത് ഷാ അദ്ദേഹത്തെ ക്ഷണിക്കുകയാണ് ചെയ്യുന്നത്.

ഈ മാസം 10 മുതലാണ് യുപിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായിട്ടാണ് വോട്ടിങ്. മാര്‍ച്ച് 10ന് ഫലം പ്രഖ്യാപിക്കും. ഒരാഴ്ച ബാക്കിയുള്ളപ്പോഴും ജാട്ട് വോട്ടുകള്‍ കിട്ടാനുള്ള ശ്രമത്തിലാണ് ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജാട്ട്-കര്‍ഷക വോട്ടുകള്‍ ലഭിച്ചതാണ് യുപിയില്‍ ബിജെപിക്ക് നേട്ടമായത്. ഇത്തവണ ഈ വോട്ടുകള്‍ ചിതറുമെന്നാണ് കരുതുന്നത്. എന്നാല്‍ മൊത്തമായി എസ്പിക്ക് കിട്ടിയാല്‍ ബിജെപിയുടെ മോഹം പൊലിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+