അമിത് ഷാ പറഞ്ഞതില്‍ എന്താണ് തെറ്റ്, അത് വളരെ ശരിയാണ്; എസ്പിയെ കടന്നാക്രമിച്ച് മായാവതി
ലഖ്‌നൗ: മുസ്ലീങ്ങളും ദളിതരും തങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുമെന്നും തങ്ങള്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ബഹുജന്‍ സമാജ് പാര്‍ട്ടി മേധാവിയും (ബി എസ് പി) മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ മായാവതി. ലഖ്‌നൗവിലെ മുനിസിപ്പല്‍ നഴ്‌സറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു മായാവതിയുടെ പ്രതികരണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ശരിയാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ പ്രസക്തി നഷ്ടപ്പെടുകയാണെന്ന് പറയുന്നത് തെറ്റാണെന്നായിരുന്നു അമിത് ഷാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.
2022ലെ യു പി തെരഞ്ഞെടുപ്പില്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് വ്യതിചലിച്ചത് അഖിലേഷ് യാദവാണെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷായുടെ വിലയിരുത്തല്‍ ശരിയാണെന്ന് പറഞ്ഞ് മായാവതി രംഗത്തെത്തിയത്. മുസ്ലീം സമൂഹം ഇതിനകം തന്നെ സമാജ്വാദി പാര്‍ട്ടിയോട് ദേഷ്യത്തിലാണ്. എന്തിനാണ് അവര്‍ക്ക് വോട്ട് ചെയ്യുന്നത്? എസ് പിക്ക് വോട്ട് ചെയ്യുന്നത് ഗുണ്ടാരാജും മാഫിയരാജുമാണ് കൊണ്ടുവരിക എന്നതിനാല്‍ പോളിംഗിന് മുമ്പ് തന്നെ യുപി നിവാസികള്‍ എസ് പിയെ തള്ളിക്കളഞ്ഞിരുന്നു. എസ് പി ഭരണകാലത്ത് കലാപങ്ങള്‍ നമ്മള്‍ കണ്ടതാണ്. തങ്ങള്‍ അധികാരത്തില്‍ വരാന്‍ പോകുന്നില്ലെന്ന് സമാജ്വാദി പാര്‍ട്ടി നേതാക്കളുടെ മുഖം പറയുന്നുണ്ട്, തോല്‍വി അവര്‍ ഉറപ്പാക്കി കഴിഞ്ഞു, മായാവതി പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശില്‍ ബി എസ് പി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്ന് ബി എസ് പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ആദ്യ നാല് ഘട്ടങ്ങളിലെ വോട്ടെടുപ്പും ബി എസ് പിയ്ക്ക് അനുകൂലമാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 2007 ലെ പോലെ ബി എസ് പി കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും മായാവതി അഞ്ചാം തവണയും യു പിയുടെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ ബി എസ് പി അനുകൂല പ്രസ്താവന നടത്തിയത്. ഉത്തര്‍പ്രദേശില്‍ ബി എസ് പിയുടെ സ്വാധീനം നഷ്ടപ്പെട്ടിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ബി എസ് പിക്ക് വോട്ട് ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ജാതവ് വോട്ടുകള്‍ ബി എസ് പിയില്‍ തന്നെ തുടരുമെന്നും മുസ്ലീങ്ങളും നിരവധി സീറ്റുകളില്‍ ബി എസ് പിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നും അമിത് ഷാ വിലയിരുത്തിയിരുന്നു. ബി ജെ പി വിരുദ്ധ മുസ്ലീം വോട്ടുകളില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനായിരുന്നു അമിത് ഷായുടെ പ്രതികരണം. അതേസമയം ഇതിനെതിരെ എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം മായാവതിയും ബി എസ് പിയും ബി ജെ പിയ്ക്കൊപ്പം ചേരുമെന്നായിരുന്നു അഖിലേഷ് പറഞ്ഞിരുന്നത്. ബി എസ് പിയ്ക്ക് വോട്ട് ചെയ്ത് വോട്ട് പാഴാക്കരുതെന്നും അഖിലേഷ് യാദവ് ജനങ്ങളോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ രൂപീകരിക്കുന്നതിനും ഭരണം പിടിക്കുന്നതിനുമായി ബി എസ് പി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതായി തോന്നുന്നില്ലെന്നും കോണ്‍ഗ്രസിന്റെ കാര്യത്തിലും ഇത് തന്നെയാണ് നടക്കുന്നതെന്നും അഖിലേഷ് പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ വലിയ കോലാഹലങ്ങളില്ലാതെയാണ് ബി എസ് പി മത്സരിക്കുന്നത്. മാത്രമല്ല ഇത്തവണ മായാവതിയും മത്സരരംഗത്തില്ല. അതേസമയം ബി എസ് പിയുമായി സഖ്യമുണ്ടാകുമോയെന്ന ചോദ്യം അമിത് ഷാ തള്ളിക്കളഞ്ഞിരുന്നു. ബി ജെ പി വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും യു പിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആരുടെയും സഹായം ആവശ്യമില്ലെന്നുമാണ് അമിത് ഷാ പറഞ്ഞത്.
Recommended Video

നാലാം ഘട്ട വോട്ടെടുപ്പാണ് ഉത്തര്‍പ്രദേശില്‍ ഇന്ന് നടക്കുന്നത്. ആദ്യ മൂന്ന് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്. ഫെബ്രുവരി 10 നായിരുന്നു ഒന്നാം ഘട്ടം. ഫെബ്രുവരി 14 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടന്നു. ഫെബ്രുവരി 20 ന് മൂന്നാം ഘട്ട വോട്ടെടുപ്പും നടന്നു. 27, മാര്‍ച്ച് 3, 7 എന്നീ തീയതികളിലാണ് ബാക്കിയുള്ള ഘട്ടങ്ങള്‍ നടക്കുന്നത്. വോട്ടെണ്ണല്‍ മാര്‍ച്ച് 10 - ന് നടക്കും.












Click it and Unblock the Notifications