Get Updates
Get notified of breaking news, exclusive insights, and must-see stories!

ആകെയുള്ളത് ഒന്നരക്കോടി രൂപ, ഒറ്റ ക്രിമിനല്‍ കേസുമില്ല; യോഗി ആദിത്യനാഥ് നോമിനേഷന്‍ സമര്‍പ്പിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഗൊരഖ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കൊപ്പമാണ് യോഗി ആദിത്യനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കളക്ട്രേറ്റ് ഓഫീസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് നടന്ന റാലിയെ ഇരുവരും അഭിസംബോധന ചെയ്തു. അഞ്ച് തവണ ലോക്സഭയില്‍ ഗോരഖ്പൂരിനെ പ്രതിനിധീകരിച്ച യോഗി ആദിത്യനാഥ് ഇതാദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തിലാണ് ഗൊരഖ്പൂര്‍ അര്‍ബന്‍ സീറ്റിലെ വോട്ടെടുപ്പ്. മാര്‍ച്ച് മൂന്നിനാണ് ആറാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. തനിക്ക് 1,54,94,054 രൂപയുടെ ആസ്തിയുണ്ടെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ യോഗി ആദിത്യനാഥ് അറിയിച്ചിരിക്കുന്നത്. കൈയിലുള്ള പണവും ആറ് ബാങ്ക് അക്കൗണ്ടുകളിലെ ബാലന്‍സും സേവിംഗ്‌സും ഇതില്‍ ഉള്‍പ്പെടുന്നു. 12,000 രൂപയുടെ സാംസംഗ് മൊബൈല്‍ ഫോണും 1,00,000 രൂപയുടെ റിവോള്‍വറും 80,000 രൂപയുടെ റൈഫിളും തന്റെ കൈവശമുണ്ടെന്നും യോഗി പറഞ്ഞു.

1

2020-21 സാമ്പത്തിക വര്‍ഷത്തില്‍ 13,20,653 രൂപയും, 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 15,68,799 രൂപയും, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 18,27,639 രൂപയും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 1438670 രൂപയുമാണ് വരുമാനമായി കണക്കാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം മുഖ്യമന്ത്രിക്ക് കാര്‍ഷിക, കാര്‍ഷികേതര സ്വത്തൊന്നും ഇല്ല. തന്റെ പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ബാധ്യതകളില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. നിലവില്‍ തനിക്കെതിരെ ക്രിമിനല്‍ കേസുകളൊന്നുമില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം യോഗി ആദിത്യനാഥ് മീററ്റ്, ഗാസിയാബാദ്, അലിഗഡ്, ഹാപൂര്‍, നോയിഡ എന്നിവിടങ്ങളിലെ വോട്ടര്‍മാരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വെര്‍ച്വല്‍ 'ജന്‍ ചൗപാല്‍' വഴി സംസാരിച്ചു.

2

ദേശീയത, വികസനം, സദ്ഭരണം തുടങ്ങിയ വിഷയങ്ങളിലൂന്നിയാണ് തന്റെ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്ന് ജന്‍ ചൗപാലില്‍ സംസാരിക്കവെ യോഗി ആദിത്യനാഥ് പറഞ്ഞു. ഫെബ്രുവരി ആറിന് ബി ജെ പി പ്രകടനപത്രിക (സങ്കല്‍പ് പത്ര) അവതരിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. 2017ല്‍ 212 വാഗ്ദാനങ്ങളാണ് ഞങ്ങള്‍ നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ത്രീകളുടെയും കര്‍ഷകരുടെയും സുരക്ഷയ്ക്കും ശാക്തീകരണത്തിനും പാവപ്പെട്ടവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ഞങ്ങള്‍ പ്രവര്‍ത്തിച്ചു. ഇന്ന് പൊതുജനങ്ങള്‍ ബി ജെ പിയെ അനുഗ്രഹിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഉത്തര്‍പ്രദേശ് ഭരണം ഗുണ്ടകളും മാഫിയകളും പിടിച്ചെടുത്തെന്നും അദ്ദേഹം ആരോപിച്ചു.

3

ഇന്ന്, സ്ത്രീകള്‍ക്ക് സുരക്ഷിതത്വത്തിന്റെ അന്തരീക്ഷമുണ്ട്, നിക്ഷേപങ്ങള്‍ വര്‍ദ്ധിച്ചു. മാഫിയകള്‍ മൂലം വ്യവസായികളും യുവാക്കളും പലായനം ചെയ്യുന്നത് നിലച്ചു. ഇന്ന് മാഫിയകളുടെയും ക്രിമിനലുകളുടെയും പലായനമാണ് നടക്കുന്നത് എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ മുന്‍നിര്‍ത്തിയാണ് ബി ജെ പി പ്രചരണം സംഘടിപ്പിക്കുന്നത്. ശക്തമായ ചതുഷ്‌കോണ മത്സരത്തിന് സാധ്യതയുണ്ടായിരുന്നെങ്കിലും നിലവില്‍ എസ് പി-ബി ജെ പി പാര്‍ട്ടികളാണ് കളം പിടിക്കുന്നത്.

4

ഏഴ് ഘട്ടങ്ങളിലായിട്ടാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, ഫെബ്രുവരി 14, ഫെബ്രുവരി 20, ഫെബ്രുവരി 23, ഫെബ്രുവരി 27 , മാര്‍ച്ച് 3, മാര്‍ച്ച് 7 വരേയുള്ള തിയതികളിലാണ് ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 403 സീറ്റുകളാണ് ഉത്തര്‍പ്രദേശ് നിയമസഭയിലുള്ളത്. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ള സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്. 202 സീറ്റുകള്‍ നേടുന്ന പാര്‍ട്ടിക്കോ കക്ഷിക്കോ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+