Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഭൂമിയില്ലാത്ത ഭൂവുടമയാകാൻ ആകാൻ പോരാടുന്നു: കോൺഗ്രസിനും എസ്പി, ബിഎസ്പിയ്ക്കുമെതിരെ മുഖ്താർ അബ്ബാസ് നഖ്‌വി

ലഖ്നൊ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നതിനിടെ പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ച് ബിജെപി. കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ് വിയാണ് സമാജ് വാദി പാർട്ടി, ബിഎസ്പി, കോൺഗ്രസ് എന്നീ പാർട്ടികൾക്കെതിരെ രംഗത്തെത്തിയിട്ടുള്ളത്. സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും കോൺഗ്രസും ജനങ്ങൾക്കിടയിൽ യാതൊരു അടിത്തറയുമില്ലാതെ അധികാരത്തിനായുള്ള മത്സരത്തിലാണ്. ഭൂമിയില്ലാത്ത ജന്മി ആയിത്തീരാനാണ് അവർ പോരാടുന്നതെന്നും അദ്ദേഹം പറഞ്ഞു.

1

ഉത്തർപ്രദേശിൽ അധികാരം നിലനിർത്താനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്. ഇതിനായുള്ള പ്രചാരണത്തിനും ബിജെപി തുടക്കം കുറിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നിന്ന് വ്യത്യസ്ഥമായി ആം ആദ്മി പാർട്ടി കൂടി ഇത്തവണ മത്സരരംഗത്തുണ്ട്. മായാവതിയുടെ ബിഎസ്പിയും ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

2


സമാജ് വാദി പാർട്ടി, ബിഎസ്‌പി, കോൺഗ്രസ് എന്നീ രാഷ്ട്രീയ പാർട്ടികൾ ഉത്തർപ്രദേശിൽ അധികാരത്തിനായി മത്സരിക്കുന്നത് ജനങ്ങൾക്കിടയിൽ യാതൊരു അടിസ്ഥാനവുമില്ലാതെയാണെന്നായിരുന്നു കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയുടെ പ്രസ്താവന. പ്രതിപക്ഷ പാർട്ടികൾ ഭൂമിയില്ലാത്ത ജന്മി ആയി മാറാൻ പോരാടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

4


ഉത്തർപ്രദേശിലെ മുൻ സർക്കാരുകളുടെ കാലത്ത് തഴച്ചുവളർന്ന മാഫിയകൾ യോഗി ആദിത്യനാഥ് ഭരണകാലത്ത് ഇല്ലാതാക്കപ്പെട്ടുവെന്നും സംസ്ഥാനത്ത് ഇപ്പോൾ സുരക്ഷിതത്വബോധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ രാംപൂരിൽ 'സേവാ ദിവസ്' പരിപാടിയിൽ പങ്കെടുത്തുകൊണ്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നഖ്‌വി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗുണ്ടകൾക്കും മാഫിയകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുകയാണ്. ഈ നീക്കങ്ങൾ അവരുടെ രാഷ്ട്രീയ സംരക്ഷകരെയാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

4


സംസ്ഥാനത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം കുറ്റവാളികൾക്കുള്ള തടങ്കൽ (കുറ്റവാളികൾക്കുള്ള സംരക്ഷണം എന്നിവ തമ്മിലുള്ള തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥ് സർക്കാരിന്റെ കീഴിൽ ഉത്തർപ്രദേശിലെ ജനങ്ങൾ സുരക്ഷിതത്വബോധത്തോടെയാണ് ജീവിക്കുന്നത്, എന്നാൽ ഇത് ഈ ഗുണ്ടകളുടെയും മാഫിയകളുടെയും തോളിൽ ഇരുന്നുകൊണ്ട് അധികാര സിംഹാസനത്തിൽ എത്തുന്ന ആളുകളെ അസ്വസ്ഥരാക്കിയെന്നും നഖ്‌വി പറഞ്ഞു. ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

5


പ്രധാനമന്ത്രി നരേന്ദ്ര മോദി കാഴ്ചവെക്കുന്ന മികച്ച പ്രകടനത്തോടും നല്ല ഭരണത്തോടും സമഗ്രതയോടുമുള്ള പ്രതിബദ്ധതയുടെ രാഷ്ട്രീയവുമാണെന്നും നഖ് വി ചൂണ്ടിക്കാണിക്കുന്നു. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു നിർണ്ണായക വഴിത്തിരിവാണെന്നും നഖ്വി പറഞ്ഞു. എന്നാൽ "കുടുംബങ്ങളിൽ ഒതുങ്ങുന്ന രാഷ്ട്രീയ പാർട്ടികൾക്ക് രാഷ്ട്രീയത്തിലെ ഈ നല്ല മാറ്റം മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്നും നഖ്വി കുറ്റപ്പെടുത്തി.

6


നിശ്ചയദാർഢ്യത്തിന്റെയും അർപ്പണബോധത്തിന്റെയും വിവേചനമില്ലാതെ വികസനത്തിന്റെയും പര്യായമാണ് പ്രധാനമന്ത്രി മോദി. കൊവിഡ് വ്യാപനത്തിന്റെ സമയത്ത് പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും "ട്രബിൾ ഷൂട്ടർമാരുടെ" പങ്ക് വഹിച്ചിട്ടുണ്ടെന്നും പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ചെന്നും നഖ്‌വി പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള മോദിയുടെ പ്രതിബദ്ധത. നിരവധി ജനസംഖ്യ ഉണ്ടായിരുന്നിട്ടും ഇന്ത്യ കൊവിഡ് വ്യാപനത്തിൽ നിന്ന്

7

ലോകത്തിലെ ഏറ്റവും വലിയ കൊറോണ വൈറസ് വാക്സിനേഷൻ ഡ്രൈവ് ഇന്ത്യയിൽ നടക്കുന്നുണ്ടെന്നും അവിടെ ഇതുവരെ 77 കോടിയിലധികം ഡോസുകൾ നൽകിയിട്ടുണ്ടെന്നും നഖ്‌വി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി സംഘടിപ്പിച്ച 'സേവാ ദിവാസിന്റെ' ഭാഗമായി രാംപൂരിൽ വിവിധ പരിപാടികളിൽ നഖ്വി പങ്കെടുത്തു. രാംപൂരിലെ ധാമോറയിലെ ഒരു വാക്സിനേഷൻ സെന്ററും അദ്ദേഹം സന്ദർശിച്ചു, അവിടെ ഇന്ത്യയെ കൊവിഡ് മുക്തമാക്കുന്നതിനായി കുത്തിവയ്പ്പ് നടത്താനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. റാംപൂരിലെ സില സഹകാരി ബാങ്കിൽ വെച്ച് കർഷകരെയും വിരമിച്ച സൈനികരെയും മന്ത്രി ആദരിച്ചു.

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+