Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗി സര്‍ക്കാര്‍ യുപിയിലെ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കി, ഗുണ്ടകളെ നിയമം പഠിപ്പിച്ചു: നരേന്ദ്രമോദി

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന് കീഴില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ധിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുയോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ അഞ്ച് ജില്ലകളിലെ 21 നിയമസഭാ സീറ്റുകളെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തത്. അഞ്ച് വര്‍ഷം മുമ്പ് വ്യാപാരികള്‍ കൊള്ളയടിക്കപ്പെട്ടിരുന്നുവെന്നും സ്ത്രീകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ സാധിക്കില്ലായിരുന്നെന്നും മോദി പറഞ്ഞു.

നിയമത്തിന് മുകളിലാണെന്ന് കരുതുന്ന മാഫിയകളെയും ഗുണ്ടകളെയും യോഗി സര്‍ക്കാര്‍ നിയമത്തിന്റെ അര്‍ത്ഥം പഠിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ 'സബ്കാ സാത്ത്, സബ്കാ വികാസ്' ഉറപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കര്‍ഷകരില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ ഭക്ഷ്യ ധാന്യം സംഭരിക്കുക എന്നതാണ് ഞങ്ങള്‍ ലക്ഷ്യം വെച്ചിരുന്നത്, ഞങ്ങള്‍ ഈ ലക്ഷ്യം നേടിയിട്ടുണ്ട്. എം എസ് പി സംഭരണത്തില്‍ കഴിഞ്ഞ തവണ ഇരട്ടിയിലധികം വര്‍ധനയുണ്ടായി, മോദി പറഞ്ഞു.

1

സംസ്ഥാനത്ത് സ്ഥാപിക്കുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ കര്‍ഷകര്‍ക്ക് പുതിയ വരുമാനം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പി സര്‍ക്കാര്‍ നിയമത്തിന്റെ അര്‍ഥം പഠിപ്പിച്ചുവെന്നും ഇപ്പോള്‍ ഗുണ്ടകള്‍ അധികാരത്തിലെത്തി നഷ്ടപ്പെട്ട സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സമാജ് വാദി പാര്‍ട്ടിയെ സൂചിപിച്ച് മോദി പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് ഓരോ ദിവസവും സംസ്ഥാനത്ത് നിന്ന് ആളുകള്‍ കുടിയേറുന്നു എന്ന വാര്‍ത്തകളുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തട്ടിക്കൊണ്ടുപോകലും മോചനദ്രവ്യം ആവശ്യപ്പെടലും ഇടത്തരക്കാരുടെയും വ്യാപാരികളുടെയും ജീവിതം തകര്‍ത്തു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യോഗി സര്‍ക്കാര്‍ സംസ്ഥാനത്തെ ഈ അവസ്ഥകളില്‍ നിന്ന് കരകയറ്റിയെന്നും മോദി പറഞ്ഞു.

2

ആളുകള്‍ സ്വപ്നം കാണുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഉറങ്ങുന്നവര്‍ക്കാണ് സ്വപ്നങ്ങള്‍ വരുന്നത്. ഉണര്‍ന്നിരിക്കുന്നവര്‍ പ്രതിജ്ഞ എടുക്കുന്നു, യോഗി അത്തരമൊരു നേതാവാണ്. നിശ്ചയദാര്‍ഢ്യത്തോടെ പ്രതിജ്ഞയെടുക്കുന്നു, മോദി പറഞ്ഞു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ എല്ലാ ദിവസവും തന്റെ സ്വപ്‌നത്തില്‍ വരുന്നെന്ന് പറഞ്ഞ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ പരാമര്‍ശത്തോടായിരുന്നു മോദിയുടെ പ്രതികരണം. 'പ്രതികാരം' ചെയ്യാന്‍ തീരുമാനിച്ചതിനാല്‍ ഏത് മാര്‍ഗത്തിലൂടെയും അധികാരത്തില്‍ തിരിച്ചെത്താനുള്ള അവസരമാണ് പ്രതിപക്ഷം തേടുന്നതെന്ന് മോദി പറഞ്ഞു.

3

നേരത്തെ സമാജ് വാദി പാര്‍ട്ടി നേതാവ് ആദില്‍ ചൗധരി തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ''പ്രതികാരം'' ചെയ്യുമെന്ന് പ്രസ്താവിച്ചിരുന്നു. കൊവിഡ് സമയത്ത് കിടക്കയും മരുന്നും ഓക്സിജനും നല്‍കാത്തതിന് പൊതുജനങ്ങള്‍ ബി ജെ പിയോട് പ്രതികാരം ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. അതേസമയം സംസ്ഥാന സര്‍ക്കാര്‍ എല്ലാവര്‍ക്കും സുരക്ഷ ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പറഞ്ഞു. 2017ന് മുമ്പ്, നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ നിയമസഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പില്‍ ക്രമസമാധാന നില ഒരു വെല്ലുവിളിയായിരുന്നു. ഇപ്പോള്‍, ഈ മേഖലകളില്‍ സുരക്ഷിതത്വത്തിന്റെയും സുരക്ഷയുടെയും നല്ല അന്തരീക്ഷമുണ്ട്. പെണ്‍കുട്ടികള്‍ സുരക്ഷിതരാണ്, യോഗി ആദിത്യനാഥ് പറഞ്ഞു.

4

തെരഞ്ഞെടുപ്പ് അടുത്തതോടെ സംസ്ഥാനത്ത് പ്രചരണം കൊഴുപ്പിക്കുകയാണ് പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും. നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നുമാണ് നടക്കുന്നത്. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+