അനുബന്ധ ബജറ്റിൽ 3000 കോടിയുടെ ലാപ്ടോപ്പ് പദ്ധതി പ്രഖ്യാപിച്ച് യോഗി: തങ്ങളുടെ പത്രിക പകർത്തിയെന്ന് എസ്പി
ലഖ്നൊ: മാസങ്ങൾക്കകം പുതിയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ അധികാരം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. സംസ്ഥാനത്തെ യുവാക്കളെ തങ്ങൾക്കൊപ്പം നിർത്തി വോട്ട് പിടിക്കാനാണ് ബിജെപിയുടെ ശ്രമം. ഇതിനായി യുവാക്കളെ ആകർഷിക്കുന്ന പദ്ധതികൾക്ക് ഊന്നൽ നൽകിക്കൊണ്ട് മുന്നോട്ട് പോകാനാണ് പാർട്ടി ശ്രമിക്കുന്നത്. ജനങ്ങൾക്കിടയിൽ സംസ്ഥാന- കേന്ദ്രസർക്കാരുകളുടെ വികസന പദ്ധതികളെക്കുറിച്ച് അവബോധം വളർത്തുന്നതിന് വേണ്ടി അടുത്ത തിരഞ്ഞെടുപ്പിലും ജനങ്ങളെ തങ്ങൾക്കൊപ്പം നിർത്താനുള്ള തന്ത്രങ്ങളും ഇതിനൊപ്പം നടന്നുവരുന്നുണ്ട്. ഇതിനായി ജൻ ആശിർവാദ് യാത്രയ്ക്കും ആഗസ്റ്റ് പകുതിയോടെ തുടക്കം കുറിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഒരു കോടിയോളം വരുന്ന ബിരുദ- ബിരുദാനന്തര ബിരുദവും ടെക്നിക്കൾ ഡിപ്ലോമ കോഴ്കുളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടാബ്ലറ്റും സ്മാർട്ട്ഫോണും വിതരണം ചെയ്യാൻ 3000 കോടിയുടെ പദ്ധതിയാണ് യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വെച്ചിട്ടുള്ള വാഗ്ധാനം. എന്നാൽ 2012ൽ സമാജ് വാദി പാർട്ടി പുറത്തിറക്കിറയ പ്രകടനപത്രികയിലെ അതേ വാഗ്ധാനങ്ങളാണ് ഇതെന്ന് വാദമുയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ നിയമസഭയിൽ അനുബന്ധ ബജറ്റിനെക്കുറിച്ചുള്ള പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. അതിലൂടെ ബജറ്റ് വിഹിതത്തിന് മുകളിലുള്ള അധിക ചെലവുകളാണ് സർക്കാർ ആവശ്യപ്പെടുന്നത്.

2012 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, സംസ്ഥാനത്ത് പ്ലസ്ടു ബിരുദധാരികൾക്ക് സൗജന്യ ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്ന ഒരു പദ്ധതി സമാജ് വാദി പാർട്ടി അന്ന് പ്രഖ്യാപിച്ചിരുന്നു. പാർട്ടി പിന്നീട് തിരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരത്തിലെത്തിയതിൽ ലാപ്‌ടോപ്പ് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പദ്ധതിയ്ക്ക് പങ്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
3,000 കോടി രൂപയുടെ പദ്ധതി പ്രകാരം ഒരു കോടി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയും പഠനത്തിനായി ടാബ്‌ലെറ്റുകളോ സ്മാർട്ട്‌ഫോണുകളോ നൽകുകയും ചെയ്യും. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഞങ്ങൾ ഒരു 'പ്രിപ്പറേറ്ററി അലവൻസ്' നൽകും. അത്തരത്തിലുള്ള മൂന്ന് പരീക്ഷകൾക്കായിരിക്കും ഇത് ലഭിക്കുക.

ഉത്തർപ്രദേശ് സർക്കാർ 2021-22 ൽ 7301.52 കോടി രൂപയുടെ അനുബന്ധ ബജറ്റ് ബുധനാഴ്ചയാണ് യുപി നിയമസഭയിൽ അവതരിപ്പിച്ചത്. യുപി സർക്കാരിന്റെ ഒരു സ്രോതസ്സ് പറയുന്നത് നേരത്തെ സമാജ് വാദി പാർട്ടി നടപ്പിലാക്കിയ ലാപ്ടോപ്പ് പദ്ധതിയ്ക്കുള്ള മറുപടിയാണ് ഇതെന്നാണ് "തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ ഈ നീക്കത്തിന് പിന്നിലെന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ യുവ വോട്ടർമാരെ ബിജെപിയിലേക്ക് ആകർഷിക്കാൻ സർക്കാരിന്റെ ഈ പദ്ധതി സഹായിക്കും. അഖിലേഷ് സർക്കാരിന്റെ ലാപ്‌ടോപ്പ് പദ്ധതി അദ്ദേഹത്തിന്റെ ഭരണകാലത്ത് വളരെയധികം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോൾ, തിരഞ്ഞെടുപ്പിന് മുമ്പ് വിദ്യാർത്ഥികളുടെ പിന്തുണ നഷ്ടപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ല, ചില വൃത്തങ്ങളെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. അനുബന്ധ ബജറ്റിൽ, യുവാക്കൾ, ജീവനക്കാർ, കർഷകർ എന്നിവരിൽ ശ്രദ്ധയൂന്നിക്കൊണ്ടുള്ള പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ സംരംഭം ബിജെപിയുടെ മറ്റൊരു പാഴ്വാഗ്ധാനമാണെന്നാണ് സമാജ് വാദി പാർട്ടി വിശേഷിപ്പിച്ചത്.

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച നിരവധി പ്രഖ്യാപനങ്ങൾ ബിജെപി സർക്കാർ നിറവേറ്റിയില്ല, ഇപ്പോൾ അവർ ഇപ്പോഴും പ്രഖ്യാപനങ്ങൾ നടത്തുകയാണെന്ന് എസ്പി വക്താവ് രാജീവ് റായ് പറഞ്ഞു. ത് പ്രഖ്യാപനങ്ങൾ തുടരുന്ന ഒരു വ്യക്തിയുടെ തെറ്റായ പ്രഖ്യാപനമാണെന്ന് ഞാൻ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുപിയിലെ യുവാക്കൾക്ക് ബിജെപിയോട് കലശലായ വെറുപ്പുണ്ട്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ അവരോട് പ്രതികാരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രസംഗത്തിലൂടെ സർക്കാർ ജീവനക്കാരെയും കർഷകരെയും ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥ് പ്രസംഗം ആരംഭിച്ചത്. 2021 ജൂലൈ മുതൽ പ്രാബല്യത്തിൽ വരുന്ന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കേന്ദ്രസർക്കാർ ഉത്തരവ് അനുസരിച്ച് 28 ശതമാനമായി സംസ്ഥാന സർക്കാർ വർധിപ്പിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. കർഷകർക്ക് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടിയിലധികം രൂപ നൽകിയിട്ടുണ്ട്. കൂടാതെ കൊവിഡ് പ്രതിസന്ധിക്കിടെ 15 കോടിയിലധികം കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ സൗജന്യ റേഷൻ നൽകി.












Click it and Unblock the Notifications