കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമ പ്രതിഷേധത്തിനിടെ വെടിയേറ്റു... പക്ഷേ മരിച്ചില്ല, വിജേന്ദ്ര കുമാറിന് ഇത് പുനര്‍ജന്മം!

Google Oneindia Malayalam News

ലഖ്‌നൗ: പൗരത്വ നിയമത്തിനെതിരെ രാജ്യം മുഴുവന്‍ സംഘര്‍ഷത്തിലാണ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും രൂക്ഷമായ പ്രതിഷേധം നടക്കുന്നത്. എന്നാല്‍ വിജേന്ദര്‍ കുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിന് പ്രതിഷേധങ്ങളൊന്നും മറക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിനിത് പുനര്‍ജന്മമാണ്. പ്രതിഷേധങ്ങള്‍ക്കിടെ വെടിയേറ്റെങ്കിലും ഒരു തുള്ളി ചോര പോലും നഷ്ടമാകാതെ അദ്ദേഹം രക്ഷപ്പെട്ടിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും അദ്ഭുതകരമായ രക്ഷപ്പെടലാണ് വിജേന്ദര്‍ കുമാറിന് ഉണ്ടായത്.

1

വിജേന്ദര്‍ കുമാര്‍ പൗരത്വ നിയമ പ്രതിഷേധം നടക്കുന്നത് വരെ ആരും അറിയുന്ന കോണ്‍സ്റ്റബിള്‍ അല്ലായിരുന്നു. യുപിയിലെ ഫിറോസ്ബാദ് സ്‌റ്റേനിലെ കോണ്‍സ്റ്റബിളാണ് അദ്ദേഹം. കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധത്തിനിടെ ഒരു വെടിയുണ്ട വിജേന്ദറിന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തകര്‍ത്ത് മുന്നോട്ട് പോയെങ്കിലും ജാക്കറ്റിനുള്ളിലെ പഴ്‌സില്‍ ഈ വെടിയുണ്ട തടഞ്ഞ് നില്‍ക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ വെടിയുണ്ട കൊണ്ടിരുന്നെങ്കില്‍ അദ്ദേഹം മരിച്ചുപോകാന്‍ സാധ്യതയുണ്ടായിരുന്നു.

തന്റെ രക്ഷപ്പെടലിനെ കുറിച്ച് വിജേന്ദര്‍ പറയുന്നത് ഇങ്ങനെയാണ്. നല്‍ബന്ദ് മേഖലയിലായിരുന്നു എനിക്ക് അന്ന് ഡ്യൂട്ടിയുണ്ടായിരുന്നത്. അക്രമം ശക്തമായതോടെ പ്രതിഷേധക്കാര്‍ എനിക്ക് നേരെ വെടിയുതിര്‍ത്തു. ആ വെടിയുണ്ട എന്റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഭേദിച്ചു. എന്നാല്‍ പേഴ്‌സിലാണ് അത് തറച്ച് നിന്നത്. നാല് എടിഎം കാര്‍ഡ്, ഛത്രപതി ശിവജി, സായ്ബാബ എന്നിവരുടെയും ചിത്രങ്ങളും അതിലുണ്ടായിരുന്നു. ഇത് എന്റെ രണ്ടാം ജന്മമാണെന്നും വിജേന്ദര്‍ പറഞ്ഞു.

വിജേന്ദര്‍ കുമാര്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ഫിറോസാബാദില്‍ അടക്കം വലിയ അക്രമങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. 17 പേരാണ് കൊല്ലപ്പെട്ടത്. എന്നാല്‍ പോലീസ് സമാധാനപരമായി സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നു എന്നാണ് പരാതി. യുപിയിലെ ക്രമസമാധാന നില സാധാരണ നിലയിലാണെന്നും പോലീസ് വ്യക്താക്കി. ഡിസംബര്‍ 23 വരെ ഉത്തര്‍പ്രദേശില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യ ഒരു വ്യക്തിയുടെ സ്വന്തമല്ല... ഇത് എല്ലാവരുടെ രാജ്യം, ബിജെപിക്കെതിരെ വാളെടുത്ത് സഞ്ജയ് റാവത്ത്ഇന്ത്യ ഒരു വ്യക്തിയുടെ സ്വന്തമല്ല... ഇത് എല്ലാവരുടെ രാജ്യം, ബിജെപിക്കെതിരെ വാളെടുത്ത് സഞ്ജയ് റാവത്ത്

English summary
up cop saved from bullet by wallet during caa protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X