കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധനാലയങ്ങളിൽ നിന്ന് അനധികൃത ഉച്ചഭാഷിണികൾ നീക്കം ചെയ്യാൻ യുപി സർക്കാർ ഉത്തരവ്

  • By Akhil Prakash
Google Oneindia Malayalam News

ലഖ്നൗ; സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ നിന്ന് നിയമവിരുദ്ധമായ ഉച്ചഭാഷിണികൾ നീക്കം ചെയ്യുമെന്ന് ഉത്തർപ്രദേശ് ആഭ്യന്തര വകുപ്പ് അറിയിച്ചു. ശബ്ദ പരിധി മാനദണ്ഡങ്ങൾ ലംഘിക്കുന്ന ഉച്ചഭാഷിണികൾ നീക്കം ചെയ്യുമെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. ഇത്തരം സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കി ഏപ്രിൽ 30-നകം ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് അയക്കാൻ പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിൽ നിന്നുമുള്ള ഡിവിഷണൽ കമ്മീഷണർമാർ ഇതിന്റെ റിപ്പോർട്ട് അയയ്ക്കും.

മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും നിയമവിരുദ്ധമായ എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്യുക. മതപരമായ കാര്യങ്ങൾക്ക് ഉച്ചഭാഷിണികൾ ഉപയോഗിക്കാമെന്നും എന്നാൽ ആ പരിസരത്തിന് പുറത്ത് ശബ്ദം വരരുതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന് അഞ്ച് ദിവസത്തിന് ശേഷമാണ് പുതിയ ഉത്തരവ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെയുള്ളതല്ലാതെ പുതിയ ഉച്ചഭാഷിണി സ്ഥാപിക്കാൻ അനുമതി നൽകരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. അതേ സമയം സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗം നിരോധിക്കണമെന്ന് പോലീസ് ഇൻസ്‌പെക്ടർ ജനറൽ പ്രയാഗ്‌രാജ് ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിരുന്നു.

 loudspeakersupgovt

ഉത്തർ പ്രദേശിന് പുറമെ മഹാരാഷ്ട്രയിലും പള്ളികളിലെ ഉച്ചഭാഷിണിയെ ചൊല്ലി വിവാദം നടക്കുന്നുണ്ട്. പോലീസ് അനുമതിയോടെയല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ലെന്ന സർക്കുലർ ഇവിടെ പുറപ്പെടുവിച്ചിരുന്നു. അതേ സമയം വിഷയം ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്ന് രാജ്താക്കറേയും ഫഡ്‌നാവിസും അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര സർക്കാർ നിയമങ്ങൾ ഉണ്ടാക്കണമെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വാൽസെ പാട്ടീൽ അറിയിച്ചിരിക്കുന്നത്. ദേശീയ തലത്തിൽ ഉച്ചഭാഷിണികൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ നിയമങ്ങൾ ഉണ്ടാക്കണം. അപ്പോൾ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നം നടക്കില്ലെന്ന് വാൽസെ പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ല, തന്നേക്കാള്‍ ആവശ്യം നേതൃത്വമാണെന്ന് പ്രശാന്ത്പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ല, തന്നേക്കാള്‍ ആവശ്യം നേതൃത്വമാണെന്ന് പ്രശാന്ത്

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ കാണുവാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു. ക്രമസമാധാനം നിലനിർത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ആരെങ്കിലും നിയമം ലംഘിച്ചാൽ പോലീസ് കർശന നടപടിയെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. മസ്ജിദുകളിലെ ഉച്ചഭാഷിണി മെയ് മാസം 3-ാം തിയതിക്കുള്ളിൽ മാറ്റുകയോ അല്ലെങ്കിൽ നിശബ്ദമാക്കുകയോ വേണമെന്ന ആവശ്യം രാജ്താക്കറെയാണ് പുറപ്പെടുവിച്ചത്. ഇത് നടപ്പാക്കിയില്ലെങ്കിൽ എല്ലാ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലീസ ചൊല്ലുമെന്നും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

English summary
UP government orders removal of unauthorized loudspeakers from places of worship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X