ചന്ദ്രശേഖര്‍ ആസാദിനെതിരെ നടപടിയുമായി യുപി സര്‍ക്കാര്‍; ആസാദടക്കം 400 പേര്‍ക്കെതിരെ കേസ്
ദില്ലി: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെ 400 പേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെയാണ് നടപടി. നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചന്ദ്രശേഖര്‍ ആസാദ് ഹത്രസിലെത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് ആസാദ് വൈ സെക്യൂരിറ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സിബിഐ അന്വേഷണം
സെപ്തംബര്‍ 14 നായിരുന്നു ഹത്രസില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയാവുന്നത്. ചോര വാര്‍ന്ന് നട്ടൊല്ലൊടിഞ്ഞ് നാവറുത്ത നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്.സെപ്തംബര്‍ 19 ന് പെണ്‍കുട്ടി മരണപ്പെടുകയും ചെയ്തു. സംഭവത്തില്‍ യുപി സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രതിഷേധം
സംഭവത്തിന് പിന്നാലെ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഭീം ആര്‍മി ആശുപത്രിക്ക് മുന്നില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും തുടര്‍ന്ന് പൊലീസ് വീട്ടു തടങ്കലില്‍ വെക്കുകയുമായിരുന്നു. എന്നാല്‍ പ്രതിഷേധം അതോടെ അവസാനിക്കുന്നതായിരുന്നില്ല. അദ്ദേഹം ദില്ലിയിലെ ജന്തര്‍ മന്ദറില്‍ ഒത്തുകൂടി കേന്ദ്രസര്‍ക്കാരിനെതിരേയും യുപി സര്ക്കാരിനേതിരേയും ശക്തമായി പ്രതികരിച്ചു.

ഹത്രസിലേക്ക്
തുടര്‍ന്നാണ് ഇന്നലെ ഹത്രസിലേക്ക് പുറപ്പെടുന്നത്. എന്നാല്‍ ഹത്രസിലേക്ക് രാഷ്ട്രീയ നേതാക്കള്‍ക്കോ മാധ്യമ പ്രവര്‍ത്തകര്‍ക്കോ പ്രവേശനം അനുവദിച്ചിരുന്നില്ല. ഞായറാഴ്ച്ച് രണ്ട് തവണ ആസാദിനെ യുപി പൊലീസ് യാത്ര മധ്യേ തടഞ്ഞിരുന്നു. ആസാദിന്റെ വാഹനം തടഞ്ഞതോടെ അദ്ദേഹം പ്രവര്‍ത്തകര്‍ക്കൊപ്പം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച നടത്തുകയായിരുന്നു.

400 പേര്‍ക്കെതിരെ
ഈ നടപടിക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 144 ലംഘിച്ചുവെന്നോരിച്ച് ആസാദിന് പുറമേ 400 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധിയും രാഹുലല്‍ ഗാന്ധിയും കുടുംബത്തെ കണ്ടതിന് തൊട്ടടുത്ത ദിവസമാണ് ചന്ദ്രശേഖര്‍ ആസാദ് ഹത്രസിലെത്തുന്നത്.
Recommended Video

വൈ സെക്യൂരിറ്റി
കങ്കണാ റണൗട്ടിന് വൈ സെക്യൂരിറ്റി ഏര്‍പ്പെടുത്താമെങ്കില്‍ എന്തുകൊണ്ട് പെണ്‍കുട്ടിയുടെ കുടുംബത്തിന് വൈ സെക്യൂരിറ്റി ഏര്‍പ്പെടുത്തി കൂടാ എന്നും ചന്ദ്രശേഖര്‍ ആസാദ് ചോദിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനേയും യുപി പൊലീസ് തടഞ്ഞിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications