Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയിലെ ഹോട്ടലുകളിലും റെസ്റ്റോറന്റുക​ളിലും ജീവനക്കാർക്ക് മാസ്കും ​ഗ്ലൗസും നിർബന്ധം; നിർദ്ദേശം ഇങ്ങനെ

ലഖ്നൗ: ഉത്തർപ്രദേശിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി യോദി ആദ്യത്യനാഥ്. ഡ്യൂട്ടി സമയത്ത് പാചകക്കാരും വെയിറ്റർമാരും മാസ്കുകളും ​ഗ്ലൗസുകളും ധരിക്കണം. ഹോട്ടലുകളിലും റെസ്റ്റോറന്റുക​ളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നത് നിർബന്ധമാക്കും.

കൂടാതെ ഓപ്പറേറ്റർമാരും ഉടമസ്ഥരും മാനേജരും അവരുടെ പേരും വിലാസവും സ്ഥാപനങ്ങളിൽ വ്യക്തമായി പ്രദർശിപ്പിക്കണം. യു പിയിലെ ഭക്ഷണ ശാലകളെ സംബന്ധിച്ചുള്ള പരാതികളും വിവാദങ്ങൾക്കും പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. സംസ്ഥാനത്തെ എല്ലാ ഹോട്ടലുകൾ, ധാബകൾ, റസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ എന്നിവടങ്ങളിൽ ഭക്ഷണത്തിന്റെ വൃത്തി പരിശോധിക്കാൻ സമ​ഗ്രമായ അന്വേഷണത്തിനും പരിശോധനയ്ക്കും ഉത്തരവിട്ടു.

yogi

സഹാറൻപൂർ ഭക്ഷണശാലയിൽ വെച്ച് ഒരു കൗമാരക്കാരൻ ഭക്ഷണത്തിൽ തുപ്പന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ അതിന്റെ ഉടമയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിച്ച വിവാദ സംഭവത്തിന് പിന്നാലെയാണ് നിർദ്ദേശം. ​ഗാസിയാബാദിൽ ജ്യൂസിൽ മൂത്രം കലർത്തിയെന്നാരോപിച്ച് ജ്യൂസ് വിൽ‌പനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. യോ​ഗത്തിൽ യോ​ഗി വിവാദങ്ങൾ പരാമർശിച്ചു.

അടുത്ത കാലത്തായി ജ്യൂസ്, റൊട്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ഭക്ഷ്യയോ​ഗ്യമല്ലാത്ത വസ്തുക്കൾ കലർത്തുന്ന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും പൊതുജനാരോ​ഗ്യത്തിന് ​ഗുരുതരമായ ഭീഷണി ഉയർത്തുന്ന ഈ പ്രവൃത്തികൾ ക്രൂരമാണെന്നും ഇത്തരം ദുഷ്പ്രവണതകൾ തീർത്തും അസ്വീകാര്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉത്തർപ്രദേശിൽ ഇത്തരം സംഭവങ്ങൾ തടയാൻ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സാധാരണക്കാരുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുമായി കൃത്യമായ നടപടികൾ‌ സ്വീകരിക്കണമെന്നും മുഖ്യമന്തി പറഞ്ഞു. ഓപ്പറേറ്റർമാർ, മാനേജർ, മറ്റ് ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥർ എന്നിവരുടെ പേരും വിലാസവും ഭക്ഷണ ശാലകളലിൽ പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ നിലവാര നിയമത്തിൽ ആവശ്യമായ ഭേദ​ഗതികൾ വരുത്തേണ്ടതുണ്ടെന്നും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ധാബകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ ഭക്ഷണ സ്ഥാനപനങ്ങളെ കുറിച്ച് സമ​ഗ്രമായി അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ നടത്തിപ്പുകാർ ഉൾപ്പെടെ എല്ലാ ജീവനക്കാരെയും പരിശോധിക്കാൻ സംസ്ഥാന വ്യാപകമായി തീവ്രമായ ക്യാംപെയ്ൻ നടത്തണം. ഫുഡ് സേഫ്റ്റി ആന്റ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ‌, പോലീസ്, ലോക്കൽ അഡ്മിന് സ്ട്രേഷൻ എന്നിവ ഉൾപ്പെടുന്ന ഒരു സംയുക്ത ടീം ഈ പരിശോധനാ പ്രക്രിയ വേ​ഗത്തിൽ പൂർത്തിയാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+