കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൗ ജിഹാദിനോടും താടിയോടും നോ പറയൂ: ആണ്‍കുട്ടികളോട് യോഗി ഹെയര്‍കട്ട് മതിയെന്ന് യുപിയിലെ സ്‌കൂള്‍

Google Oneindia Malayalam News

ലഖ്‌നൊ: വിദ്യാര്‍ത്ഥികളോട് മുഖ്യമന്ത്രിയുടെ ഹെയര്‍ കട്ട് അനുകരിക്കാന്‍ ആഹ്വാനവുമായി ഉത്തര്‍പ്രദേശിലെ സ്‌കൂള്‍. മീററ്റിലെ ഒരു സിബിഎസ് സി സ്‌കൂളാണ് വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ നിര്‍ദേശവുമായി രംഗത്തെത്തിയിട്ടുള്ളത്. ലൗ ജിഹാദില്‍ നിന്നും താടി വളര്‍ത്തുന്നതില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും സ്‌കൂള്‍ നിര്‍ദേശിക്കുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഹെയര്‍ കട്ട് പിന്‍തുടരുന്നതിന് പുറമേ മത്സ്യ- മാംസാഹാരങ്ങള്‍ വര്‍ജ്ജിയ്ക്കണമെന്നും ലൗ ജിഹാദില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ചേര്‍ന്നിരിക്കുന്നത് ഒഴിവാക്കണമെന്നും സ്‌കൂള്‍ ചൂണ്ടിക്കാണിക്കുന്നു.

സ്‌കൂളില്‍ പ്രവേശനമില്ല

സ്‌കൂളില്‍ പ്രവേശനമില്ല

സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചത് പ്രകാരം മുടി വെട്ടാതിരുന്ന കുട്ടികള്‍ക്ക് റിഷഭ് അക്കാദമി കോ എഡ്യൂക്കേഷണല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നില്ല.

 മദ്രസയല്ല, താടി വേണ്ട

മദ്രസയല്ല, താടി വേണ്ട

വിദ്യാര്‍ത്ഥികള്‍ താടി വച്ച് സ്‌കൂളില്‍ വരേണ്ടെന്നും പ്രാര്‍ത്ഥിയ്ക്കാന്‍ സൗകര്യമൊരുക്കാന്‍ സ്‌കൂള്‍ പ്രാര്‍ത്ഥനാ കേന്ദ്രമല്ലെന്നും സ്‌കൂള്‍ അധികൃതര്‍ വാദിക്കുന്നു. സ്‌കൂള്‍ മാനേജര്‍ രാജ്‌നീത് ജെയിന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ജെയിന്‍ മാനേജ്‌മെന്റ്

ജെയിന്‍ മാനേജ്‌മെന്റ്

ജെയിന്‍ മാനേജ്‌മെന്‍റിന് കീഴില്‍ പ്രവര്‍ത്തിയ്ക്കുന്ന സ്‌കൂളില്‍ മാംസാഹാരങ്ങള്‍ക്ക് വിലക്കുണ്ട്. എന്നാല്‍ ഇതിന് പുറമേ സ്‌കൂളില്‍ ലിംഗവിവേചനവും നിലനില്‍ക്കുന്നുണ്ടെന്നുമാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

കുട്ടികളുടെ സുരക്ഷയ്ക്ക്

കുട്ടികളുടെ സുരക്ഷയ്ക്ക്

ലൗ ജിഹാദില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കുന്നതിന് വേണ്ടിയാണ് നീക്കമെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. മുസ്ലിം ആണ്‍കുട്ടികള്‍ ഹിന്ദു പെണ്‍കുട്ടികളുമായി സ്‌കൂള്‍ പരിസരത്തുവച്ച് ഇടപഴകുന്നത് അനുവദിക്കാനാവില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വാദിക്കുന്നു.

English summary
students of this school were asked to get haircut like CM Yogi Adityanath with strict no on beards and a blanket prohibition on non-vegetarian food and forced gender segregation to prevent love 'jihad'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X