'ഹിന്ദുത്വ കൊണ്ട് മാത്രം കാര്യം നടക്കില്ല'; ബിജെപിയുടെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ ഇതാ
ഭരണവിരുദ്ധ വികാരവും കോൺഗ്രസിന്റെ തിരിച്ചുവരവ് അടക്കമുള്ള കാര്യങ്ങളാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ കനത്ത പരാജയത്തിലേക്ക് വഴിവെച്ചതെന്ന് ലോക്നീതി-സിഡിഎസ് പോസ്റ്റ് പോൾ സർവ്വെ. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിക്ക് ശക്തമായ ബദലാകണമെന്നും അധികാരമില്ലാത്തിടത്ത് സമാനമനസ്കരുമായി ഐക്യത്തിലെത്തി ബിജെപിയെ നേരിടാൻ തയ്യാറാകണമെന്നുമാണ് ഫലം തെളിയിക്കുന്നതെന്നും സർവ്വെയിൽ പറയുന്നു.
ഭരണവിരുദ്ധ വികാരം, മോദിയുടെ ജനപ്രീതിയിലുണ്ടായ ഇടിവ്, പ്രാദേശിക പാർട്ടികളുടെ കരുത്ത്,കോൺഗ്രസിന്റെ തിരിച്ചുവരവ്,ഹിന്ദി ഹൃദയഭൂമിയിലെ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കിടയിൽ 'ഹിന്ദുത്വ'യ്ക്കേറ്റ മങ്ങൽ ഇതെല്ലാം ബിജെപിയുടെ പരാജയത്തിലേക്ക് നയിച്ചുവെന്നാണ് സർവ്വേയിൽ പറയുന്നത്.വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമെന്നും എൻ ഡി എയെ പിന്തുണച്ചിരുന്നവരിൽ വലിയൊരു വിഭാഗം പ്രതിപക്ഷത്തിന്റെ തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നുവെന്നുമാണ് സി ഡി എസ് പ്രീ പോൾ സർവ്വെയിൽ പറഞ്ഞത്.

തിരഞ്ഞെടുപ്പിൽ എൻ ഡി എയ്ക്ക് ലഭിച്ചത് 43.6 ശതമാനം വോട്ട് വിഹിതമായിരുന്നു, അതായത് പ്രതിപക്ഷ സഖ്യത്തിന് 2019 ൽ ലഭിച്ചതിനെക്കാൾ 1.4 ശതമാനത്തിന്റെ കുറവ്. കഴിഞ്ഞ തവണ പ്രതിപക്ഷ സഖ്യത്തിലുള്ള പാർട്ടികൾക്ക് ലഭിച്ചത് 41.4 ശതമാനം വോട്ടുകളാണ്. തൃണമൂൽ കോൺഗ്രസ് ഇല്ലാതെയാണ് ഇത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാലാകോട്ട് , പിഎം-കിസാൻ പദ്ധതി, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള 10% സംവരണം തുടങ്ങിയ വിഷയങ്ങളെല്ലാം 303 എന്ന കൂറ്റൻ സംഖ്യ വിജയിക്കാൻ ബിജെപിയെ സഹായിച്ചു. എന്നാൽ ഇത്തവണ ഒന്നിലധികം വിഷയങ്ങളും രാഷ്ട്രീയ തിരിച്ചടികളും ബിജെപിയെ തങ്ങളുടെ കോട്ടകളിൽ പോലും തളച്ചിട്ടു. ഒഡീഷയിലും തെലുങ്കനയിലും വലിയ വിജയം അവകാശപ്പെടുമ്പോൾ ഹിന്ദി ഹൃദയ ഭൂമിയിൽ വലിയ തളർച്ചയാണ് ബി ജെ പി നേരിട്ടത്.
പ്രധാനമന്ത്രി പദവി; യുപിയിൽ മോദിയെക്കാൾ ജനപ്രീതി രാഹുൽ ഗാന്ധിക്ക്
സമാനതകൾ ഇല്ലാത്ത തിരിച്ചടിയായിരുന്നു ഉത്തർപ്രദേശിൽ ബി ജെ പി നേരിട്ടത്. ദളിത്, ഒ ബി സി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വലിയ പിന്തുണ കോൺഗ്രസിന് ലഭിച്ചത്. ഭരണത്തിലേറിയാൽ ബി ജെ പി ഭരണഘടനയെ തന്നെ ഇല്ലാതാക്കുമെന്ന സമാജാവാദി പാർട്ടിയുടെ പ്രചരണമടക്കം ബിജെപിക്ക് തിരിച്ചടിയായി.യുപിയിൽ ജനപ്രീതിയുടെ കാര്യത്തിൽ മോദിയ്ക്കും വലിയ ഇടിവാണ് ഉണ്ടായത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിക്ക് പകരം ഇവിടെ ഏറ്റവും കൂടുതൽ പേർ പിന്തുണച്ച് രാഹുൽ ഗാന്ധിയെ ആയിരുന്നു. 36 ശതമാനം പേർ മോദിയെ പിന്തുണച്ചപ്പോൾ 32 ശതമാനം പേർ മാത്രമാണ് മോദി എന്ന് അഭിപ്രായപ്പെട്ടത്.
ഉത്തരാഖണ്ഡ്, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലൊഴികെ ഹിന്ദുത്വ ഉയർത്തി ഇനി വോട്ട് തേടാൻ ബി ജെ പിക്ക് സാധിക്കില്ലെന്നത് കൂടിയാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ബിജെപിയുടെ കോട്ടയായ കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോൺഗ്രസ് വോട്ടുയർത്തി.
ഭരണത്തിലിരിക്കുന്നിടത്ത് ബിജെപിക്ക് വ്യക്തമായ ബദൽ ഉയർത്താൻ സാധിച്ചാൽ മുന്നേറാമെന്നാണ് ലോക്സഭ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. അധികാരമില്ലാത്ത ഇടങ്ങളിൽ സമാനമനസ്കരുമായി സഖ്യം ഉണ്ടാക്കി ബിജെപിയുടെ കേന്ദ്രീകൃതവും ഏകീകൃതവുമായ സ്വഭാവത്തിന് ശക്തമായ മാറ്റം കൊണ്ടുവരാൻ സാധിക്കണമെന്നും.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications