യുപിയില്‍ യുവതിയുടെ സാരി പരസ്യമായി അഴിച്ചു; ഗുണ്ടാവിളയാട്ടം, ഭര്‍ത്താവിനും മര്‍ദ്ദനം, വീഡിയോ പുറത്ത്
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിന്നു ഞെട്ടിക്കുന്ന വാര്‍ത്ത. ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് യുവതിയെ പരസ്യമായി അപമാനിച്ചു. യുവതിയുടെ സാരി അഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ചോദ്യം ചെയ്ത ഭര്‍ത്താവിനെയും മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ പുറത്തുവന്നു. ഇതോടെ സംഭവം വിവാദമായിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചതോടെ പോലീസ് നടപടിക്ക് നിര്‍ബന്ധിതരായി.
ആദ്യം പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപണമുണ്ട്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. യുവതി അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും അക്രമികള്‍ യുവതിയെ പിടികൂടി സാരി അഴിക്കുന്നതും മര്‍ദ്ദിക്കുന്നതുമാണ് വീഡിയോ. ഉത്തര്‍ പ്രദേശിലെ ബദോഹിയിലുള്ള റാപ്രിയിലാണ് നടുക്കുന്ന സംഭവം....

നീചമായ സംഭവം
ഒരു യുവാവാണ് സ്ത്രീയെ മര്‍ദ്ദിച്ചത്. അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ഭര്‍ത്താവ് ഇടപെട്ടു. ഇതോടെയാണ് ഇയാള്‍ക്കൊപ്പമുള്ള കൂടുതല്‍ പേരെത്തി ഭര്‍ത്താവിനെ മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച യുവതിയുടെ സാരി അക്രമികള്‍ അഴിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചെങ്കിലും അക്രമികള്‍ അവരെ അപമാനിച്ചു.

വീഡിയോ പ്രചരിച്ചു
ദബാങ് ലാല്‍ ഛന്ദ് എന്നയാളുടെ നേതൃത്വത്തിലെത്തിയവരാണ് ആക്രമണം നടത്തിയത്. യുവതിയെയും ഭര്‍ത്താവിനെയും അക്രമികള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവതിയുടെ വീടിന് പുറത്ത് അവരുടെ സാരി കിടക്കുന്നതും വീഡിയോയില്‍ കാണാം.

പോലീസിന് കേസെടുക്കാന്‍ മടി
പോലീസ് ആദ്യം കേസെടുക്കാന്‍ തയ്യാറായില്ല. ഭര്‍ത്താവ് എന്താണ് നടന്നതെന്ന് വ്യക്തമായി പറയുന്നില്ലെന്നാണ് പോലീസിന്റെ വാദം. യുവാക്കള്‍ ആക്രമണം നടത്താന്‍ കാരണമെന്താണ് അറിയാവിട്ടില്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് നടപടിയെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

പ്രധാന പ്രതി അറസ്റ്റില്‍
പ്രധാന പ്രതിയെ പോലീസ് പിടികൂടി. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. കേസെടുത്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. വീഡിയോ എങ്ങനെ പ്രചരിച്ചുവെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. അക്രമികള്‍ തന്നെ എടുത്തതാണോ എന്നാണ് സംശയം.












Click it and Unblock the Notifications