മൂത്രമൊഴിച്ച സംഭവം: പ്രതിയുടെ വീട് പുനര്‍നിര്‍മിക്കും, കുടുംബത്തിന് പിന്തുണയുമായി ബ്രാഹ്‌മണ സമാജം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍, പ്രതി പര്‍വേശ് ശുക്ലയ്‌ക്കെതിരെയുള്ള നടപടിയില്‍ വ്യാപക വിമര്‍ശനം. സിദ്ദിയിലെ ബ്രാഹ്‌മണ വിഭാഗം പ്രതിയുടെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത പ്രതിയുടെ വീട് ബ്രാഹ്‌മണ സമുദായം പുനര്‍ നിര്‍മിച്ച് നല്‍കാനുള്ള ശ്രമത്തിലാണ്. രാഷ്ട്രീയപ്രേരിതമാണ് വീട് തകര്‍ത്ത നടപടിയെന്ന് ഇവര്‍ ആരോപിച്ചു.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന് വലിയ പ്രതിസന്ധിയായി ഈ നീക്കം മാറിയിരിക്കുകയാണ്.ശുക്ലയ്ക്ക് ഈ മേഖലയിലുള്ള സ്വാധീനവും, സമുദായത്തിന്റെ പിന്തുണയും ഗുണകരമാവുകയായിരുന്നു. അതേസമയം ഇയാളെ വിട്ടയക്കണമെന്ന് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട ദഷ്മത് റാവത്ത് ആവശ്യപ്പെട്ടിരുന്നു. ശുക്ല തന്റെ തെറ്റ് തിരിച്ചറിഞ്ഞുവെന്ന് ദഷ്മത്ത് വ്യക്തമാക്കി.

സര്‍ക്കാരിനോടുള്ള തന്റെ അവസാനത്തെ അപേക്ഷയാണിതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ഗ്രാമത്തിലെ പണ്ഡിറ്റാണ് അദ്ദേഹം. കൂടുതലൊന്നും പറയാനില്ല. അദ്ദേഹത്തെ വിട്ടയക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളതെന്നും റാവത്ത് പറഞ്ഞു. നേരത്തെ ദേശീയ സുരക്ഷാ നിയമം അടക്കം ശുക്ലയ്‌ക്കെതിരെ ചുമത്താന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആവശ്യപ്പെട്ടിരുന്നു. സിദ്ദിയിലെ കൂബ്രി ഗ്രാമത്തിലുള്ള ശുക്ലയുടെ വീടാണ് ഇടിച്ചു നിരത്തിയത്. ഇത് അനധികൃതമായി പണിതതാണെന്ന് അധികൃതര്‍ ആരോപിക്കുന്നു.
ശുക്ലയുടെ പിതാവ് രമാകാന്ത് ശുക്ല കുടുംബത്തെ മൊത്തത്തില്‍ ശിക്ഷിക്കരുതെന്ന് അധികൃതരോട് അപേക്ഷിച്ചിരുന്നു.അതേസമയം അഖില ഭാരതീയ ബ്രാഹ്‌മണ സമാജമാണ് പിന്തുണയുമായി എത്തിയ മറ്റൊരു സംഘടന. വീട് പൊളിച്ച സര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. ആ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്ന് സംഘടനയുടെ സംസ്ഥാന അ ധ്യക്ഷന്‍ പണ്ഡിറ്റ് പുഷ്‌പേന്ദ്ര മിശ്ര പറഞ്ഞു. എന്നാല്‍ പര്‍വേശ് ശുക്ല ചെയ്ത നടപടിയെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ അദ്ദേഹം ചെയ്ത കുറ്റത്തിന് കുടുംബത്തെ ഒന്നാകെ ശിക്ഷിക്കുന്നത് ശരിയല്ല. കുടുംബത്തിന് ഉറപ്പായും സഹായങ്ങള്‍ നല്‍കുമെന്നും മിശ്ര പറഞ്ഞു.
അവിനാശ് തിവാരി എന്ന യുവാവ് ശുക്ലയുടെ കുടുംബത്തിന് പിന്തുണ ഉറപ്പാക്കാന്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമിക്കുന്നുണ്ട്. ഇതിന് വലിയ പിന്തുണയും ലഭിച്ചിട്ടുണ്ട്.അതേസമയം ബ്രാഹ്‌മണ സമുദായം മധ്യപ്രദേശില്‍ പിന്തുണ നേടാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. സംസ്ഥാന ജനസംഖ്യയുടെ വെറും അഞ്ച് ശതമാനം മാത്രമാണ് ബ്രാഹ്‌മണ സമുദായമുള്ളത്. എന്നാല്‍ സംസ്ഥാന രാഷ്ട്രീയത്തെ സ്വാധീനിക്കാന്‍ അവര്‍ക്ക് സാധിക്കുന്നുണ്ടെന്നും പ്രൊഫസര്‍ യതീന്ദ്ര സിസോദിയ പറയുന്നു.
ബിജെപിയുടെ പരമ്പരാഗത വോട്ടര്‍മാര്‍ കൂടിയാണ് അവര്‍. എന്നാല്‍ സിദ്ദിയിലെ സംഭവം ബിജെപിക്ക് ഇവരുടെ വോട്ട് നഷ്ടപ്പെടുത്തില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ബ്രാഹ്‌മണ സമാജത്തിന്റെ സിദ്ദി ജില്ലാ ഘടകം 51000 രൂപ ശുക്ലയുടെ കുടുംബത്തിന് സാമ്പത്തിക സഹായമായി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഈ നടപടി ചോദ്യം ചെയ്യുമെന്നും സംഘടന അറിയിച്ചു.












Click it and Unblock the Notifications