വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കുന്ന 59 വീഡിയോകള്‍; മാര്‍ക്കും ജോലിയും വാഗ്ദാനം: പ്രൊഫസര്‍ അറസ്റ്റില്‍
ലക്‌നൗ: പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക്, അധ്യാപക ജോലി... വിദ്യാര്‍ത്ഥിനികളെ പീഡിപ്പിക്കാന്‍ ഒരു കോളജ് അധ്യാപകന്‍ നിരത്തിയ വാഗ്ദാനങ്ങളാണിത്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജിലാണ് അധ്യാപക സമൂഹത്തെയാകെ നാണംകെടുത്തിയ സംഭവമുണ്ടായത്. ഹത്രാസിലെ സേത്ത് ഫൂല്‍ ചന്ദ് ബാഗ്ല പിജി കോളജിലെ പ്രൊഫസറായ രജനീഷ് കുമാറാണ് സംഭവത്തില്‍ അറസ്റ്റിലായത്.
ആരോപണം പുറത്തുവന്നതിന് പിന്നാലെ ഒളിവിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.
ഭൂമിശാസ്ത്ര വിഭാഗം പ്രൊഫസറാണ് അന്‍പതുകാരനായ രജനീഷ്. വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സ്വന്തം വിദ്യാര്‍ഥിനികളെ രജനീഷ് പീഡിപ്പിക്കുന്നതിന്റെ 59 വീഡിയോകളാണ് പൊലീസ് പിടിച്ചെടുത്തത്. പെന്‍ഡ്രൈവിലായിരുന്നു ഈ വീഡിയോകള്‍ സൂക്ഷിച്ചിരുന്നത്. വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ചൂഷണം ചെയ്യാന്‍ പ്രതി ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചിരുന്നു. എത്ര പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് തനിക്ക് അറിയില്ലെന്നാണ് പ്രതി നല്‍കിയ മൊഴിയെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തന്റെ ഇംഗിതങ്ങള്‍ക്കു വഴങ്ങിയാല്‍ പരീക്ഷയില്‍ മികച്ച മാര്‍ക്ക് നല്‍കാമെന്നും കോളജില്‍ അധ്യാപക ജോലി നല്‍കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പുറമേ ഈ വാഗ്ദാനങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും പണം വാങ്ങിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവം പുറത്തു വന്നതിനു പിന്നാലെ കോളജ് അധികൃതര്‍ പ്രതിയെ സസ്‌പെന്‍ഡ് ചെയ്തു.
പ്രതിക്കെതിരെ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അജ്ഞാതയായ ഒരു വിദ്യാര്‍ത്ഥിനിയുടെ കത്തില്‍ നിന്നാണ് അന്വേഷണം ആരംഭിച്ചത്.
2009 ല്‍ ഒരു വിദ്യാര്‍ത്ഥിനിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കമ്പ്യൂട്ടറിലെ വെബ്ക്യാമില്‍ പതിഞ്ഞിരുന്നു. ഇത് അറിയാതെ സംഭവിച്ചതായിരുന്നു. എന്നാല്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നത് റെക്കോര്‍ഡ് ചെയ്യാനും അവരെ ബ്ലാക്ക്മെയില്‍ ചെയ്യാനുമുള്ള ആശയം തനിക്ക് ഇങ്ങനെ ലഭിച്ചതായി പ്രതി അവകാശപ്പെട്ടു. പിന്നാലെ ഇതു പതിവാക്കുകയും ചെയ്തു. കമ്പ്യൂട്ടറില്‍ പ്രത്യേക സോഫ്റ്റ്വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് വീഡിയോകള്‍ പകര്‍ത്തിയിരുന്നത്. ഇത്തരത്തില്‍ പ്രതിയുടെ ഫോണില്‍നിന്നു മാത്രം അന്‍പതിലേറെ വിഡിയോകള്‍ പൊലീസ് വീണ്ടെടുത്തു.
2001 ലാണ് ബാഗ്ല കോളജില്‍ അധ്യാപകനായി രജനീഷ് നിയമിതനായത്. കേസില്‍ പരാതിക്കാരുടെ മൊഴി ഇല്ലാത്തതാണ് െപാലീസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. തങ്ങളെ തിരിച്ചറിയുമെന്ന് ഭയന്ന് പല പെണ്‍കുട്ടികളും പിന്മാറുകയും ചെയ്തു. സംഭവം സംസ്ഥാനത്ത് വലിയ കോളിളക്കമുണ്ടാക്കിയിട്ടുണ്ട്.












Click it and Unblock the Notifications