Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപി സര്‍ക്കാരിനെ വിടാതെ പ്രിയങ്ക... ലല്ലുവിന്റെ അറസ്റ്റില്‍ ഹൈക്കോടതിയിലേക്ക്, നീക്കങ്ങള്‍ ഇങ്ങനെ

ലഖ്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജയിലില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. കോണ്‍ഗ്രസ് നേതൃത്വം ഒന്നടങ്കം അജയ് കുമാര്‍ ലല്ലുവിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. യോഗി സര്‍ക്കാര്‍ ലല്ലുവിനെ ശരിക്കും പൂട്ടാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇതിനെ വിടില്ലെന്ന തീരുമാനത്തിലാണ് പ്രിയങ്ക ഗാന്ധി. നിയമപ്പോരാട്ടത്തിന് ഒരുങ്ങുകയാണ് പ്രിയങ്ക. യുപി കോണ്‍ഗ്രസ് ഹൈക്കോടതിയില്‍ ഇതിനെ എതിര്‍ത്ത് ഹര്‍ജി നല്‍കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. പോരാട്ടം തെരുവുകളിലേക്ക് എത്തിക്കാനാണ് നീക്കം. യോഗിയുടെ ജനവിരുദ്ധത തുറന്ന് കാണിക്കാനാണ് നീക്കം.

1

കോണ്‍ഗ്രസ് യോഗി സര്‍ക്കാരിനെ ശരിക്കും സമ്മര്‍ദത്തിലാക്കാനാണ് ഒരുങ്ങുന്നത്. യോഗി ദളിത് വിരുദ്ധനാണെന്ന പ്രചാരണം ഇപ്പോള്‍ തന്നെ ശക്തമാക്കിയിട്ടുണ്ട് കോണ്‍ഗ്രസ്. യുപിയില്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വഴിത്തിരിവായിട്ടാണ് പ്രിയങ്ക ഈ അറസ്റ്റിനെ കാണുന്നത്. ലല്ലു തമുഖി രാജ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ്. കോണ്‍ഗ്രസിന് ഏറ്റവും ആധിപത്യമുള്ള ഖുഷിനഗര്‍ ജില്ലയിലാണ് ഈ മണ്ഡലമുള്ളത്. നേരത്തെ എംപി-എംഎല്‍എ കോടതിയാണ് ലല്ലുവിന്റെ ജാമ്യാപേക്ഷ തള്ളി. അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയ വാഹനങ്ങളുടെ രേഖയില്‍ കൃത്രിമം കാണിച്ചെന്നാണ് ആരോപണം.

അതേസമയം ലല്ലുവിന് ഈ വിഷയത്തില്‍ പങ്കില്ലെന്ന് കോണ്‍ഗ്രസിന്റെ ഉന്നത വൃത്തങ്ങള്‍ പറയുന്നു. പ്രിയങ്കയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായ സന്ദീപ് സിംഗാണ് എല്ലാ കാര്യങ്ങളെയും നയിച്ചത്. എന്നാല്‍ പ്രിയങ്കയ്ക്കും സന്ദീപിനുമെതിരെ കേസുകള്‍ മാത്രമാണ് വന്നത്. ലല്ലുവിനെ അറസ്റ്റ് ചെയ്തത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കാനായിരുന്നു. എന്നാല്‍ ഇത് പൊളിഞ്ഞിരിക്കുകയാണ്. 50000 പേരാണ് പ്രതിഷേധത്തിനായി ഓണ്‍ലൈനില്‍ അണിനിരന്നത്. ലല്ലുവിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് സ്‌പെഷ്യല്‍ ജഡ്ജ് പികെ റായ് പറഞ്ഞു. പ്രഥമദൃഷ്ട്യാ അദ്ദേഹത്തിനെതിരെ തെളിവുണ്ട്. ജാമ്യം നല്‍കാനാവില്ലെന്നുും റായ് പറഞ്ഞു.

നേരത്തെ ആയിരം ബസ്സുകള്‍ പ്രിയങ്ക അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയെങ്കിലും സാങ്കേതിക കാരണം പറഞ്ഞ് യോഗി ഇത് തള്ളിയിരുന്നു. ഇതില്‍ പലതും ഓട്ടോയും മറ്റ് വാഹനങ്ങളുമാണെന്ന് യോഗി കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ ഹാജരാക്കിയ പട്ടികയില്‍ ആയിരത്തിലധികം ബസ്സുകള്‍ തന്നെയാണ് ഉള്ളതെന്ന് തെളിഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ള രാഷ്ട്രീയ നേട്ടം തകര്‍ക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഇവരെ നല്ല രീതിയില്‍ തിരിച്ചുകൊണ്ടുവരാന്‍ തയ്യാറായിട്ടില്ല. നാട്ടിലെത്തുന്ന തൊഴിലാളികള്‍ക്ക് മോശം ക്വാറന്റൈന്‍ സൗകര്യവുമാണ് ഒരുക്കുന്നത്. തീര്‍ത്തും സൗകര്യമില്ലാത്ത ഇടങ്ങളാണെന്ന് കഴിഞ്ഞ ദിവസം ഒരു തൊഴിലാളി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+