കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുര്‍ഖ ധരിച്ചെത്തുന്നവരെ പരിശോധിക്കണം! യുപിയില്‍ മോദിക്ക് പരാജയ ഭീതി!അതോ പുതിയ തന്ത്രമോ?

വോട്ട് ചെയ്യാന്‍ ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിച്ച ശേഷം മാത്രമെ വോട്ട് ചെയ്യാന്‍ അനുവദിക്കാന്‍ പാടുള്ളൂ എന്നാണ് ബിജെപിയുടെ ആവശ്യം.കള്ളവോട്ടിന് സാധ്യത ഉണ്ടെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്.

  • By Gowthamy
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അവസാന ഘടത്തിലേക്ക് എത്തിയിരിക്കെ പുതിയ ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. വോട്ട് ചെയ്യാന്‍ ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിച്ച ശേഷം മാത്രമെ വോട്ട് ചെയ്യാന്‍ അനുവദിക്കാന്‍ പാടുള്ളൂ എന്നാണ് ബിജെപിയുടെ ആവശ്യം. ഇതിനായി വനിത പോലീസിനെ നിയമിക്കണമെന്ന് ഉത്തര്‍ പ്രദേശ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ആറാം ഘട്ടവും അവസാനഘട്ടവും മാര്‍ച്ച് നാല്, എട്ട് ദിവസങ്ങളിലാണ്. കള്ളവോട്ടിന് സാധ്യത ഉണ്ടെന്നാണ് ബിജെപി ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ജെപിഎസ് റാത്തോര്‍, പാര്‍ട്ടി ഭരണ ചുമതലയുള്ള കുല്‍ദീപ് പതി തൃപാഠി എന്നിവര്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്കും ഉത്തര്‍ പ്രദേശിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും കത്തയച്ചു.

അതേസമയം ബിജെപിയുടെ ആവശ്യത്തിനെതിരെ ശിവസേന രംഗത്തെത്തി. പരാജയ ഭീതി കാരണമാണ് ബിജെപി ഇത്തരം ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും ശിവസേന ആരോപിക്കുന്നു.

കള്ളവോട്ടിന് സാധ്യത

കള്ളവോട്ടിന് സാധ്യത

ബുര്‍ഖ ധരിച്ച് നിരവധി സ്ത്രീകളാണ് വോട്ട് രേഖപ്പെടുത്താനെത്തുന്നതെന്നും എന്നാല്‍ ഇവരെ പരിശോധിക്കാതിരിക്കുന്നത് കള്ളവോട്ടിന് അവസരമൊരുക്കുന്നുവെന്നുമാണ് ബിജെപി പറയുന്നത്. അതിനാല്‍ ഇവരെ വനിത പോലീസിനെ ഉപയോഗിച്ച് പരിശോധിച്ച ശേഷം മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ എന്നാണ് ആവശ്യം.

 സംശയം ഉണ്ടായാലും പരിശോധിക്കാനാവില്ല

സംശയം ഉണ്ടായാലും പരിശോധിക്കാനാവില്ല

തിരഞ്ഞെടുപ്പ് ബൂത്തുകളില്‍ പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നും ബുര്‍ഖ ധരിച്ചെത്തുന്നവരെ പരിശോധിക്കാന്‍ ഇവര്‍ക്ക് അധികാരമില്ലെന്നും ബിജെപി പറയുന്നു. ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തിയ ഒരു സ്ത്രീയെ കുറിച്ച് സംശയം തോന്നിയാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് പരിശോധിക്കാനോ പരാതി നല്‍കാനോ കഴിയുന്നില്ലെന്നും ബിജെപി പറയുന്നു.

പോലീസിന് നിര്‍ദേശം ഇല്ല

പോലീസിന് നിര്‍ദേശം ഇല്ല

വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കാന്‍ പോലീസിന് അധികാരം നല്‍കിയിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് ഇക്കാര്യം പരിശോധിക്കാമെന്ന് അവര്‍ പറയുന്നു. പോളിങ് ഓഫീസറായി ഒരു സ്ത്രീയെ നിയമിക്കാറുണ്ടെന്നും അവര്‍ക്ക് ഇത് പരിശോധിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാന്‍ഡ് ബുക്ക്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാന്‍ഡ് ബുക്ക്

തിരിച്ചറിയല്‍ കാര്‍ഡ്, വോട്ടര്‍ സ്ലിപ് എന്നിവയുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യാനെത്തുന്നവരെ പരിശോധിക്കാന്‍ പ്രിസൈഡിങ് ഓഫീസര്‍ക്കും ടീമിനും അധികാരമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ ആവശ്യമെങ്കില്‍ ബുര്‍ഖ ധരിച്ചെത്തുന്നവരെ പരിശോധിക്കാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹാന്‍ഡ് ബുക്കില്‍ പറയുന്നതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ലോക്കല്‍ അസിസ്റ്റന്റുകള്‍

ലോക്കല്‍ അസിസ്റ്റന്റുകള്‍

ഗ്രാമീണ മേഖലകളില്‍ മുസ്ലിംകള്‍ മാത്രമല്ല ഹിന്ദുക്കളും മുഖം മറച്ചാണ് എത്താറുള്ളതെന്നും പ്രാദേശിക അസിസ്റ്റന്റുകള്‍ക്ക് ഇവരെ പരിശോധിക്കാമെന്നും ഹാന്‍ഡ് ബുക്കില്‍ വ്യക്തമാക്കുന്നു.

 പരാജയ ഭീതി

പരാജയ ഭീതി

അതേസമയം ബിജെപിയുടെ ആവശ്യത്തെ പരിഹസിച്ച് ശിവസേന രംഗത്തെത്തിയിട്ടുണ്ട്. പരാജയ ഭീതിയാണ് ഇങ്ങനെ ഒരു ആവശ്യത്തിന് പിന്നിലെന്നാണ് മുഖപത്രമായ സാംനയില്‍ എഴുതിയ ലേഖനത്തില്‍ ശിവസേന വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ഉണ്ടാകുമെന്ന തിരിച്ചറിവ് ബിജെപിക്ക് ഉണ്ടെന്നും ശിവസേന പറയുന്നു.

 പ്രതിഷേധം

പ്രതിഷേധം

അതേസമയം സാമുദായിക ധ്രുവീകരണത്തിനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് പ്രധാന ആരോപണം. ബിജെപിയുടെ ആവശ്യത്തിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. മുസ്ലിംകളെ മാറ്റി നിര്‍ത്തി മാക്‌സിമം ഹിന്ദു വോട്ട് നേടാനാണ് ബിജെപിയുടെ ലക്ഷ്യം.

English summary
The Uttar Pradesh BJP has asked the Election Commission to deploy women police officials at booths to ostensibly check the identity of burqa-clad women.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X