കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു; പിന്നില്‍ ബിജെപിയല്ല, കോണ്‍ഗ്രസിന്റെ ഫോറവും

Google Oneindia Malayalam News

ലഖ്‌നൗ: ജാതി രാഷ്ട്രീയം വീണ്ടും സജീവമാകുകയാണ് ഉത്തര്‍ പ്രദേശില്‍. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം. ബിജെപിയുടെ ഉറച്ച വോട്ടായ ബ്രാഹ്മണ സമുദായത്തെ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതില്‍ പ്രധാനം. ബ്രാഹ്മണ വിഭാഗത്തിന്റെ പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് പ്രത്യേക ഫോറം രൂപീകരിച്ചു.

ഒരു പടികൂടി കടന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ കളികള്‍. പതിവ് വോട്ട് ബാങ്കായ മുസ്ലിം-യാദവ സഖ്യത്തിലേക്ക് ബ്രാഹ്മണ സമുദായത്തെ കൂടി എത്തിക്കാനാണ് നീക്കം. അതിന്റെ ഭാഗമായി പരശുരാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കുകയാണവര്‍. ഇതിനെതിരെ ബിജെപി രംഗത്തുവന്നതാണ് അതിനേക്കാള്‍ അതിശയം. വിശദാംശങ്ങള്‍ ഇങ്ങനെ...

കൊല്ലപ്പെട്ട വികാസ് ദുബെ ബ്രാഹ്മണന്‍

കൊല്ലപ്പെട്ട വികാസ് ദുബെ ബ്രാഹ്മണന്‍

ഉത്തര്‍ പ്രദേശില്‍ അടുത്തിടെ കൊല്ലപ്പെട്ട മാഫിയ തലവന്‍ വികാസ് ദുബെ ബ്രാഹ്മണനായിരുന്നു. ഇയാളെ മധ്യപ്രദേശില്‍ നിന്ന് പിടികൂടി ഉത്തര്‍ പ്രദേശിലേക്ക് കൊണ്ടുവരവെയാണ് പോലീസ് വെടിവച്ച് കൊന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവച്ചു എന്നാണ് പോലീസ് ഭാഷ്യം.

സമുദായം അതൃപ്തിയില്‍

സമുദായം അതൃപ്തിയില്‍

വികാസ് ദുബെയെ പോലീസ് വെടിവച്ച് കൊന്നതിനെതിരെ ബ്രാഹ്മണ സമുദായം അതൃപ്തിയിലാണ്. ഇതാകട്ടെ ബിജെപിക്ക് തലവേദനയുമാണ്. ഈ വേളയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സമുദായത്തെ ലക്ഷ്യമിടുന്നത്. ബിജെപിയുടെ വോട്ട് ബാങ്ക് പൊളിക്കുകയാണ് ലക്ഷ്യം.

ഫോറം രൂപീകരിച്ചു കോണ്‍ഗ്രസ്

ഫോറം രൂപീകരിച്ചു കോണ്‍ഗ്രസ്

ബ്രാഹ്മണ്‍ സമുദായം നേരിടുന്ന വെല്ലുവിളികള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും പ്രത്യേക ഫോറം രൂപീകരിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദയുടെ നേതൃത്വത്തിലാണ് ഫോറം പ്രവര്‍ത്തിക്കുന്നത്. സമുദായത്തിനെതിരായ ആക്രമണം ചെറുക്കുമെന്നും ഫോറം വ്യക്തമാക്കുന്നു.

ഒരു പടി കൂടി കടന്ന്...

ഒരു പടി കൂടി കടന്ന്...

എന്നാല്‍ ഒരു പടി കൂടി കടന്നാണ് എസ്പിയുടെ നീക്കം. അവര്‍ ലഖ്‌നൗവില്‍ പരശുരാമന്റെ പ്രതിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. നേരത്തെ ബിഎസ്പി അധികാരം പിടിക്കാന്‍ നടത്തിയ നീക്കമാണ് ഇപ്പോള്‍ എസ്പി നടത്തുന്നത്. അഖിലേഷ് യാദവ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അഭിഷേക് മിശ്രയ്ക്കാണ് പ്രതിമ നിര്‍മാണത്തിന്റെ ചുമതല.

108 അടിയുള്ള പ്രതിമ

108 അടിയുള്ള പ്രതിമ

വിഷ്ണുവിന്റെ അവതാരമായിട്ടാണ് പരശുരാമനെ വിശ്വാസികള്‍ കാണുന്നത്. പ്രതിമ നിര്‍മാണത്തിലൂടെ ബ്രാഹ്മണ സമുദായത്തിന്റെ രക്ഷയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എസ്പി നേതാക്കള്‍ പറയുന്നു. 108 അടിയുള്ള പ്രതിമയാണ് ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിര്‍മിക്കുക.

ജനേശ്വര്‍ മിശ്ര പാര്‍ക്കില്‍

ജനേശ്വര്‍ മിശ്ര പാര്‍ക്കില്‍

പ്രതിമ നിര്‍മിക്കുന്നവരുമായി എസ്പി ചര്‍ച്ച നടത്തി. പരശുറാം ചേത്‌ന പീഠ് ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കും. ഈ ട്രസ്റ്റാണ് പ്രതിമ നിര്‍മിക്കുക. ലഖ്‌നൗവിലെ ജനേശ്വര്‍ മിശ്ര പാര്‍ക്കിലാണ് പ്രതിമ സ്ഥാപിക്കുക. ഇതിന്റെ ഭാഗമായി നേതാക്കള്‍ അടുത്തിടെ ജയ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.

Recommended Video

cmsvideo
Aditya Yoginath Trends On Twitter As PM Modi Revives Renaming Memes | Oneindia Malayalam
എസ്പി ഫണ്ട് ശേഖരണം നടത്തും

എസ്പി ഫണ്ട് ശേഖരണം നടത്തും

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പ്രതിമ നിര്‍മിച്ചതില്‍ പ്രധാനിയാണ് അര്‍ജുന്‍ പ്രജാപതി. ഇദ്ദേഹത്തെ കാണാനാണ് എസ്പി നേതാക്കള്‍ അടുത്തിടെ ജയ്പൂരില്‍ പോയത്. പ്രതിമ നിര്‍മാണത്തിന് എസ്പി ഫണ്ട് ശേഖരണവും നടത്തും.

ബിജെപിയുടെ വോട്ടുബാങ്ക് ഇളകും

ബിജെപിയുടെ വോട്ടുബാങ്ക് ഇളകും

എസ്പി നടത്തുന്ന പ്രതിമ നീക്കത്തില്‍ ബിജെപിയുടെ വോട്ട് ബാങ്ക് ഇളകുമെന്നാണ് കരുതുന്നത്. എസ്പി ഭരിക്കുമ്പോഴാണ് ജനേശ്വര്‍ മിശ്ര പാര്‍ക്ക് ലഖ്‌നൗവില്‍ ഒരുക്കിയത്. ജനേശ്വര്‍ മിശ്രയുടെ പ്രതിമയും പാര്‍ക്കിലുണ്ട്. ഇതിനടുത്താണ് 108 അടിയില്‍ പരശുരാമന്റെ പ്രതിമ നിര്‍മിക്കുക എന്ന് എസ്പി വക്താവ് അനുരാഗ് ഭദുരിയ പറഞ്ഞു.

മാസ്റ്റര്‍ സ്‌ട്രോക്ക്

മാസ്റ്റര്‍ സ്‌ട്രോക്ക്

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മാസ്റ്റര്‍ സ്‌ട്രോക്കാണിതെന്ന് എസ്പി നേതാക്കള്‍ പറയുന്നു. മുസ്ലിം-യാദവ വോട്ടുകളാണ് ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ദുബെയുടെ കൊലപാതകത്തിന് ശേഷം അസന്തുഷ്ടരായ ബ്രാഹ്മണരെ പാര്‍ട്ടിയുമായി അടുപ്പിക്കാനാണ് നീക്കമെന്നും എസ്പി നേതാക്കള്‍ പറഞ്ഞു. ഇതേ ലക്ഷ്യമാണ് കോണ്‍ഗ്രസിനും.

എതിര്‍പ്പുമായി ബിജെപി

എതിര്‍പ്പുമായി ബിജെപി

അതേസമയം, എസ്പി പരശുരാമന്റെ പ്രതിമ നിര്‍മിക്കുന്നതിനെതിരെ ബിജെപി രംഗത്തുവന്നു. എസ്പിയുടെ ഉദ്ദേശത്തെയാണ് തങ്ങള്‍ എതിര്‍ക്കുന്നതെന്ന് ബിജെപി നേതാവ് ലക്ഷ്മികാന്ത് ബജ്പയ് പറഞ്ഞു. ഒരു ഭാഗത്ത് ബാബറി മസ്ജിദ് എന്നും പള്ളിയാകുമെന്ന് എസ്പി പറയുന്നു. മറുഭാഗത്ത് അവര്‍ പരശുരാമന്റെ പ്രതിമ നിര്‍മിക്കുന്നു. ഇത് ഇരട്ട നിലപാടാണെന്നും ബജ്പയ് പറഞ്ഞു.

മായാവതിയുടെ തന്ത്രം

മായാവതിയുടെ തന്ത്രം

ബ്രാഹ്മണ-മുസ്ലിം-ദളിത് സമുദായങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ വിജയിച്ചപ്പോഴാണ് ബിഎസ്പി യുപിയില്‍ അധികാരത്തിലെത്തിയത്. പിന്നീട് ബിജെപിയുമായി അടുത്ത ബ്രാഹ്മണര്‍ നിലവില്‍ യോഗി ഭരണത്തില്‍ അതൃപ്തരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ അവസരമാണ് എസ്പിയും കോണ്‍ഗ്രസും മുതലെടുക്കാന്‍ ശ്രമിക്കുന്നത്.

എന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തു? കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതികരണം കേട്ട് നേതാക്കള്‍ ഞെട്ടിഎന്തുകൊണ്ട് ബിജെപിക്ക് വോട്ട് ചെയ്തു? കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതികരണം കേട്ട് നേതാക്കള്‍ ഞെട്ടി

English summary
Uttar Pradesh in Election Mode; Congress Started A Forum, SP will build Statue of Lord Parashuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X