ജഡ്ജിയെ ഓഫീസിലിട്ട് ബോംബ് വച്ച് കൊല്ലുമെന്ന് ഭീഷണി; കത്ത് പോയത് ജയിലിനുള്ളില്‍ നിന്ന്!
ജയില്‍ ഡോക്ടറായ നെം ചന്ദ്രയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ജില്ലാ ജയിലില്‍ കിടക്കുന്ന ബഡ്ഗാവു കത്തില്‍ ആവശ്യപ്പെട്ടത്.
ലക്‌നൗ: വനിത ജഡ്ജിക്ക് വധശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭീഷണികത്ത്. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ആണ് സംഭവം. ജഡ്ജി പ്രേംകല സിംഗിന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ബഡ്ഗാവു എന്ന രാജ്കുമാര്‍ സ്പീഡ് പോസ്റ്റില്‍ കത്തയക്കുകയായിരുന്നു.
ജഡ്ജിയുടെ ഓഫീസിലാണ് കത്ത് ലഭിച്ചിരിക്കുന്നത്. തന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ഓഫിസിനുള്ളിലിട്ട് ബോംബ് വെച്ച് കൊല്ലുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. ജഡ്ജിയെ ഭീഷണിപ്പെടുത്തി എന്ന കുറ്റത്തിന് ക്രിമിനലിനെതിരെ മറ്റൊരു കേസ് കൂടി ചുമത്തി.

നെം ചന്ദ്ര
ജയില്‍ ഡോക്ടറായ നെം ചന്ദ്രയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ജില്ലാ ജയിലില്‍ കിടക്കുന്ന ബഡ്ഗാവു കത്തില്‍ ആവശ്യപ്പെട്ടത്.

അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
സംഭവവുമായി ബന്ധപ്പെട്ട് കോത്വാളി പോലീസ് സ്‌റ്റേഷനില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് പരാതി നല്‍കിയിരിക്കുന്നത്.

ബന്ധപ്പെട്ടു
കത്തിലെ കാര്യങ്ങള്‍ ഗൗരവമായിട്ടാണ് എടുക്കുന്നതെന്നും ക്രൈംബ്രാഞ്ചിനെ കേസ് ഏല്‍പ്പിച്ചിട്ടുണ്ടെന്നും ബെറേലി പോലീസിലും പോസ്‌റ്റോഫീസിലും ബന്ധപ്പെട്ടിട്ടുണ്ടെന്നും എസ്പി സാലിഗ്രാം വ്യക്തമാക്കി.

സ്പീഡ് പോസ്റ്റ്
സ്പീഡ് പോസ്റ്റിലായിരുന്നു ക്രിമിനല്‍ ജഡ്ജിക്കെതിരെ ഭീഷണികത്ത് അയച്ചത്.












Click it and Unblock the Notifications