Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്പി കോട്ടകളില്‍ 10 ദിവസത്തിനുള്ളില്‍ അമ്പരിപ്പിക്കുന്ന നീക്കങ്ങള്‍...അഖിലേഷ് പിന്നിലേക്ക്

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് വരവെ എസ്പിയുടെ കോട്ടകളില്‍ രാഷ്ട്രീയ ഗതി മാറിയേക്കും. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വാക്‌സിനേഷന്‍ കുതിച്ചുയര്‍ന്നിരിക്കുകയാണ് യാദവ കോട്ടകളില്‍. എന്തിനേറെ പറയുന്നു മുലായം സിംഗ് വരെ വാക്‌സിന്‍ എടുത്തു. വാക്‌സിനെ നേരത്തെ തള്ളിപ്പറഞ്ഞ നേതാവാണ് അഖിലേഷ് യാദവ്. ഇപ്പോള്‍ അത് തിരുത്തി പറയാന്‍ തയ്യാറായിരിക്കുകയാണ് അഖിലേഷ്. എല്ലാവരോടും വാക്‌സിനെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് അഖിലേഷ്. ബിജെപി ഇതൊരു അവസരമായും കാണുന്നുണ്ട്.

1

ഇറ്റാവ, കനോജ്, മെയിന്‍പുരി, അസംഗഡ്, എന്നിവിടങ്ങളില്‍ വാക്‌സിനേഷന്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇവ ഇപ്പോഴും ശരാശരിക്ക് താഴെയാണ്. ഉത്തര്‍പ്രദേശില്‍ ഒന്നാകെ വാക്‌സിനേഷന്‍ വളരെ പിന്നിലാണ്. നേരത്തെ താന്‍ ബിജെപിയുടെ വാക്‌സിന്‍ സ്വീകരിക്കില്ലെന്നായിരുന്നു അഖിലേഷ് പറഞ്ഞത്. എന്നാല്‍ ജൂണ്‍ ഏഴിന് മുലായം സിംഗ് വാക്‌സിന്‍ എടുത്തതോടെ അത് മാറ്റി പറയുകയായിരുന്നു അഖിലേഷ്. അതേസമയം അഖിലേഷിന്റെ വാക്കുകള്‍ എസ്പി കോട്ടകളില്‍ പോസിറ്റീവായ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്.

അഖിലേഷിന്റെ മുന്‍ മണ്ഡലമായ കനോജില്‍ വാക്‌സിന്‍ നിരക്ക 7.5 ശതമാനമാണ്. അതായത് ഒന്നര ലക്ഷം പേര്‍ക്കാണ് ആകെ വാക്‌സിനേഷന്‍ ലഭിച്ചത്. 19 ലക്ഷം ജനങ്ങളുണ്ട് കനോജില്‍. സംസ്ഥാന നിരക്ക് പത്ത് ശതമാനമാണ്. എന്നാല്‍ മെയ് 30 വരെ മൂന്നുറ് ആളുകള്‍ വരെയാണ് നിത്യേന വാക്‌സിനേറ്റ് ചെയ്തിരുന്നത്. ഇപ്പോഴത് 2500 ആയി ഉയര്‍ന്നിട്ടുണ്ട്. ഇത് ജൂണ്‍ ഒന്നിനും അഞ്ചിനും ഇടയിലെ കണക്കാണ്. ജൂണ്‍ 12 മുതല്‍ നിത്യേന അത് അയ്യായിരം പേരായി കൂടിയിട്ടുണ്ട്. വാക്‌സിന്‍ എ ടുക്കാന്‍ എത്തുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന കനൗജിലെ മെഡിക്കല്‍ കോളേജിലും ഉണ്ടായിട്ടുണ്ട്.

സംസ്ഥാനത്ത് മദ്യശാലകൾ തുറന്നു, രാവിലെ മുതൽ തിരക്ക്- ചിത്രങ്ങൾ

മുലായം സിംഗ് വാക്‌സിനേറ്റ് ചെയ്യുന്ന ചിത്രം കണ്ടത് പലരെയും പ്രചോദിപ്പിച്ചെന്നാണ് യാദവ വിഭാഗം പറയുന്നത്. മുലായം തന്നെ വാക്‌സിനെടുക്കുമ്പോള്‍ ഞങ്ങള്‍ അതില്‍ അപകടമൊന്നും കാണാന്‍ സാധിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു. കൊവിഡ് ഏകദേശം പൂര്‍ണമായും ഇല്ലാതായെന്ന് ഗുര്‍സായ്ഗഞ്ചില്‍ നിന്നുള്ള മനോജ് യാദവ് പറയുന്നു. അഖിലേഷിന്റെ ഇപ്പോഴത്തെ മണ്ഡലമായ അസംഖഡില്‍ 4.4 ലക്ഷം പേരാണ് വാക്‌സിനെടുത്തത്. 53 ലക്ഷം പേര്‍ ഈ ജില്ലയിലുണ്ട്. 42000 പേരാണ് മെയ് 29 മുതല്‍ ജൂണ്‍ നാല് വരെയുള്ള കാലയളവില്‍ എടുത്തത്. അതിനടുത്ത ആഴ്ച്ച ഇത് 53416 ആയി ഉയര്‍ന്നു. ഈ ആഴ്ച്ചയില്‍ ഇതുവരെ 30000 പേരില്‍ അധികം വാക്‌സിനെടുത്തിട്ടുണ്ട്.

തമന്നയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, ഫോട്ടോസ് കാണാം

Recommended Video

cmsvideo
    Relaxation in one month long lockdown in kerala

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+