കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിന്റെ ഹൃദയം 81 കാരിക്ക് പുതു ജീവന്‍ നല്‍കി

  • By Aiswarya
Google Oneindia Malayalam News

ചെന്നൈ: ജീവന്‍ നിലനിര്‍ത്താന്‍ പശുവിന്റെ ഹൃദയവും. ഹൈദരാബാദുകാരിയായ ഒരു 81 കാരിക്ക് ജീവന്റെ തുടിപ്പു നിലനിര്‍ത്താന്‍ സഹായമായത് പശുവിന്റെ ഹൃദയം. ഹൃദയ വാല്‍വ് ചുരുങ്ങുന്ന അസുഖവുമായി എത്തിയ81 കാരിക്ക് പശുവിന്റെ ഹൃദയകോശങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച വാല്‍വ് വച്ചുപിടിപ്പിക്കുകയാണ് ചെയ്തത്.

ചെന്നെയിലെ ഫ്രോണ്ടിയര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ ശനിയാഴ്ചയാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടന്നത്. ഡോക്ടര്‍മാര്‍ രോഗിയുടെ പ്രായവും ആരോഗ്യനിലയും കണക്കിലെടുത്ത് മെക്കാനിക്കല്‍ വാല്‍വിന് പകരം ബയോപ്രോസ്തറ്റിക് വാല്‍വ് ഹൃദയും തുറക്കാതെ തന്നെ വച്ചുപിടിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

-heart-1

അതിനാല്‍ പശുവിന്റെ ഹൃദയ കോശങ്ങളാല്‍ നിര്‍മ്മിച്ച വാല്‍വ് നേര്‍ത്ത ഒരു കുഴലിന്റെ സഹായത്തോടെ രക്തക്കുഴലിലൂടെ കയറ്റി വച്ചുപിടിപ്പിക്കുകയായിരുന്നു. ഹൃദയം തുറന്നുളള ശസ്ത്രക്രിയയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പുതിയ വാല്‍വ് പഴയതിനുളളില്‍ വച്ചുപിടിപ്പിക്കുകയായിരുന്നു.

രോഗിയായ 81കാരി നേരത്തെ 11 വര്‍ഷം മുമ്പ് ഹൃദയവാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. കൂടാതെ മാറിടത്തില്‍ ബാധിച്ച അര്‍ബുദത്തിനും ചികിത്സ തേടിയിരുന്നു. ഇപ്പോള്‍ രോഗിയുടെ നില മെച്ചപ്പെട്ടു വരുന്നതായി ആശുപത്രിയധികൃതര്‍ വ്യക്തമാക്കി.

English summary
A heart valve made from a cow's heart has given a new lease of life to an 81-year-old woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X