Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് ട്രെയിനുകളില്‍ നോണ്‍-വെജ് ഭക്ഷണം ലഭിക്കാനില്ല; പ്രതിഷേധവുമായി യാത്രക്കാര്‍

ചെന്നൈ: വന്ദേഭാരത് ട്രെയിനുകളില്‍ രാവിലെ നോണ്‍ - വെജ് ഭക്ഷണം വിതരണം ചെയ്യുന്നില്ല. ചെന്നൈയില്‍ നിന്ന് നാഗര്‍കോവില്‍, മൈസൂരു, ബെംഗളൂരു, തിരുനെല്‍വേലി എന്നിവിടങ്ങളിലേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകളില്‍ ആണ് നോണ്‍ വെജ് ഭക്ഷണത്തിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം നോണ്‍ വെജ് ഭക്ഷണം ഇനി യാത്രക്കാര്‍ക്ക് ലഭിക്കില്ല എന്നതില്‍ ദക്ഷിണ റെയില്‍വേയുടെയോ കാറ്ററിംഗ് ഏജന്‍സിയുടെയോ അറിയിപ്പൊന്നും ലഭിച്ചിട്ടില്ല.

എന്നാല്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ സസ്യേതര പ്രഭാതഭക്ഷണ ഓപ്ഷനുകള്‍ ഇനി ലഭ്യമല്ലെന്ന് കണ്ടെത്തിയതില്‍ രോഷം പ്രകടിപ്പിച്ചു. ഐ ആര്‍ സി ടി സി ആപ്പില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് അവരുടെ വ്യക്തിഗത വിവരങ്ങള്‍ നല്‍കി ഭക്ഷണ മുന്‍ഗണനകള്‍ തിരഞ്ഞെടുത്ത ശേഷം ഉച്ചഭക്ഷണത്തിനും അത്താഴത്തിനും മാത്രം നോണ്‍-വെജ് ഓപ്ഷന്‍ ബാധകമാണ് എന്ന് വ്യക്തമാക്കുന്ന ഒരു പോപ്പ്അപ്പ് പ്രത്യക്ഷപ്പെട്ടിരുന്നു.

Vande Bharat

ഇത് സംബന്ധിച്ച ചോദ്യങ്ങളോട് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍ എന്‍ സിംഗ് പ്രതികരിച്ചില്ല. അതേസമയം മറ്റ് ഉദ്യോഗസ്ഥര്‍ ഇത് ഐ ആര്‍ സി ടി സി ആപ്പിലെ സാങ്കേതിക തകരാറാണെന്നും ബുക്കിംഗ് സമയത്ത് നോണ്‍-വെജ് ഓപ്ഷനുകള്‍ ലഭ്യമായിരിക്കുമെന്നും പറഞ്ഞു. എന്നാല്‍ ട്രെയിനുള്ളിലെ സ്ഥിതി വ്യത്യസ്തമാണെന്നാണ് യാത്രക്കാര്‍ പറയുന്നത്.

''ബുക്കിംഗ് സമയത്ത് പോപ്പ്-അപ്പ് കണ്ടു. പക്ഷേ ഞങ്ങള്‍ മുന്നോട്ട് പോയി. എന്നാല്‍ ട്രെയിനില്‍ ഞങ്ങള്‍ക്ക് സസ്യാഹാരം മാത്രമേ നല്‍കിയിരുന്നുള്ളൂ. ഐ ആര്‍ സി ടി സിയോട് ഞാന്‍ ഈ വിഷയം ഉന്നയിച്ചപ്പോള്‍ വൈകുന്നേരത്തെ ചായയ്ക്ക് മാത്രം നോണ്‍-വെജ് ഓപ്ഷന്‍ ലഭ്യമല്ലെന്ന് അവര്‍ മറുപടി നല്‍കി. എന്നാല്‍ ഈ പോസ്റ്റ് പിന്നീട് ഇല്ലാതാക്കി.'' വെള്ളിയാഴ്ച ചെന്നൈ-നാഗര്‍കോവില്‍ വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്ത ഡേവിഡ് മനോഹര്‍ പറഞ്ഞു,

വെജ് അല്ലെങ്കില്‍ നോണ്‍-വെജ് ഭക്ഷണം തിരഞ്ഞെടുക്കുന്നത് തന്റെ അവകാശമാണ് എന്നും യാത്രക്കാരെ അറിയിക്കാതെ ഐ ആര്‍ സി ടി സിക്ക് അത് നിയന്ത്രിക്കാന്‍ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രീമിയം ട്രെയിനുകളിലെ കാറ്ററിംഗ് സേവനത്തിന് മേല്‍നോട്ടം വഹിക്കുന്ന പൊതുമേഖലാ യൂണിറ്റായ ഐആര്‍സിടിസി ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

ട്രെയിനുകളുടെ യാത്രാ നിരക്കില്‍ ഭക്ഷണം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും യാത്രക്കാര്‍ ഗുണനിലവാരത്തില്‍ കൂടുതല്‍ അതൃപ്തരാണ്. ''ലോഞ്ചിംഗ് സമയത്ത് അവര്‍ ഫീഡ്ബാക്ക് ഫോമുകള്‍ നല്‍കി. ഇപ്പോള്‍, ഞങ്ങള്‍ പരാതിപ്പെട്ടാലും പ്രതികരണമൊന്നുമില്ല,'' ചെന്നൈയ്ക്കും തിരുനെല്‍വേലിക്കും ഇടയില്‍ പതിവായി യാത്ര ചെയ്യുന്ന എന്‍ മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+