ആശാറാം ബാപ്പു നിരപരാധിയാണെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍
അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജയലില്‍ കഴിയുന്ന ആള്‍ദൈവം ആശാറാം ബാപ്പു നിരപരാധിയാണെന്ന് ഗുജറാത്തിലെ മുന്‍ ഡിഐജി ഡിജി വന്‍സാര. വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിഞ്ഞ വന്‍സാരെ അടുത്തിടെയാണ് ജാമ്യം ലഭിച്ച് ജയിലില്‍ നിന്നും പുറത്തിറങ്ങിയത്.
തനിക്കെതിരെ കേസ് കെട്ടിച്ചമച്ചതുപോലെയാണ് ആശാറാം ബാപ്പുവിനെതിരായ കേസെന്ന് വന്‍സാര പറയുന്നു. ആശാറാം ബാപ്പുവിന്റെ എഫ്‌ഐആര്‍ താന്‍ കണ്ടിരുന്നു. അത് കെട്ടിച്ചമച്ചതാണ്. ആശാറാം നിരപരാധിയാണെന്ന് തനിക്ക് ഉറപ്പുണ്ടെന്നും വര്‍ഷങ്ങള്‍ക്കുശേഷം ഗുജറാത്തില്‍ പ്രവേശിച്ച വന്‍സാര മാധ്യമങ്ങളോട് പറഞ്ഞു.

ഇസ്രത് ജഹാന്‍, സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക്, തുളസി പ്രജാപതി തുടങ്ങിയവരെ വ്യാജ ഏറ്റമുട്ടലിലൂടെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് വന്‍സാര. ജാമ്യവ്യവസ്ഥയില്‍ ഇളവു നേടി അടുത്തിടെയാണ് ഇയാള്‍ ഗുജറാത്തില്‍ പ്രവേശിച്ചത്. തനിക്കെതിരെ കേസെടുത്ത അതേ ഫോഴ്‌സ് ആണ് ആശാറാമിന് പിന്നിലെന്നും വന്‍സാര ആരോപിച്ചു.
വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വന്‍സാര അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയെക്കുറിച്ച് തനിക്ക് വ്യക്തതയുണ്ടെന്നും ഗുജറാത്തിലെ 6.5 കോടി ജനങ്ങളെ തനിക്ക് സേവിക്കണമെന്നും വന്‍സാര പറയുന്നു. ആശാറാം മാത്രമല്ല, സാഥ്വി പ്രഗ്യയും നിരപരാധിയാണെന്ന പറയുന്ന വന്‍സാരയുടെ ലക്ഷ്യം ബിജെപിയിലൂടെ നിയമസഭയിലെത്തുകയാണ്.












Click it and Unblock the Notifications