വരുണ്‍ ഗാന്ധി തൃണമൂലിലേക്ക്? ബിജെപിയില്‍ അങ്കലാപ്പ്... മമതാ ബാനര്‍ജി ഡല്‍ഹിയിലെത്തും
ന്യൂഡല്‍ഹി: ബിജെപി എംപി വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതൃത്വവുമായി ഉടക്കി നില്‍ക്കുന്ന വരുണ്‍ വൈകാതെ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ ചില സംഭവങ്ങളില്‍ ബിജെപി നേതൃത്വം സ്വീകരിച്ച നിലപാട് ചോദ്യം ചെയ്ത് രംഗത്തുവന്നിരുന്നു വരുണ്‍ ഗാന്ധി.
അദ്ദേഹം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് വിവരം. അടുത്തിടെ ബിജെപിയില്‍ നിന്ന് നിരവധി പേര്‍ തൃണമൂലില്‍ ചേര്‍ന്നിരുന്നു. ബിജെപിയിലെ ബാബുല്‍ സുപ്രിയോയ്ക്ക് പുറമെ കോണ്‍ഗ്രസിലെ സുശ്മിത ദേവും തൃണമൂലിലേക്ക് കളംമാറി. ഇതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയെ സംബന്ധിച്ച വാര്‍ത്തകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അടുത്താഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്. പ്രതിപക്ഷ നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധിയെയും കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ബംഗാളിന് അനുവദിക്കാനുള്ള ജിഎസ്ടി കുടിശ്ശിക, ബിഎസ്എഫ് അധികാര പരിധി തുടങ്ങിയ കാര്യങ്ങളടക്കം ചര്‍ച്ച ചെയ്യുമെന്നാണ് വാര്‍ത്തകള്‍.

ഡല്‍ഹിയില്‍ വച്ച് മമതാ ബാനര്‍ജിയുമായി വരുണ്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മമതയുടെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഒരു സര്‍പ്രൈസ് ഉണ്ടെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞതിന് പിന്നാലെയാണ് വരുണ്‍ ഗാന്ധിയെ സംബന്ധിച്ച വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കൂടാതെ ഡാനിഷ് അലി തൃണമൂലില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്.

നവംബര്‍ 22നാണ് മമത ബാനര്‍ജി ഡല്‍ഹിയിലെത്തുക. 25ന് തിരിച്ചുപോകുകയും ചെയ്യും. ഒട്ടേറെ പരിപാടികളാണ് മമതയ്ക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. ഇതിനിടെ വരുണ്‍ ഗാന്ധി അവരെ സന്ദര്‍ശിക്കുമെന്നും തൃണമൂലില്‍ ചേര്‍ന്നേക്കുമെന്നാണ് വാര്‍ത്തകള്‍. സര്‍പ്രൈസ് ഉണ്ടെന്ന് പറഞ്ഞത് വരുണ്‍ ഗാന്ധിയെ സംബന്ധിച്ചാണോ എന്ന ചോദ്യത്തിന് ഇപ്പോള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ല എന്നാണ് തൃണമൂല്‍ നേതാവ് നല്‍കിയ മറുപടി.

ബിജെപിയിലെ ഒട്ടേറെ നേതാക്കള്‍ അതൃപ്തിയിലാണ് മുന്നോട്ട് പോകുന്നത്. അവര്‍ക്ക് ബിജെപി വിട്ടുപോരണം എന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ താല്‍പ്പര്യവുമില്ല. അത്തരം വ്യക്തികള്‍ക്ക് തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമാണ് തണല്‍. അവര്‍ തൃണമൂലുമായി ബന്ധപ്പെടുന്നുമുണ്ട്. മോദിയെ നേരിടാന്‍ മമതയ്ക്ക് മാത്രമേ സാധിക്കൂ എന്ന് രാജ്യം തിരിച്ചറിഞ്ഞുവെന്നും മുതിര്‍ന്ന പാര്‍ട്ടി നേതാവിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.

ബിജെപി നേതൃത്വവുമായി ഉടക്കിലാണ് വരുണ്‍ ഗാന്ധി. ബിജെപി ദേശീയ നിര്‍വാഹക സമിതിയില്‍ നിന്ന് അടുത്തിടെ വരുണ്‍ ഗാന്ധിയെയും അമ്മ മേനക ഗാന്ധിയെയും ഒഴിവാക്കിയിരുന്നു. ഉത്തര്‍ പ്രദേശിലെ ലഖീംപൂര്‍ ഖേരിയില്‍ ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പരസ്യമായി രംഗത്തുവന്നിരുന്നു വരുണ്‍ ഗാന്ധി.
എന്താണീ കുത്തിക്കുറിക്കുന്നത്... മുഖംപൊത്തി അനുപമ പരമേശ്വരന്‍... അടിപൊളി ചിത്രങ്ങള്‍

കര്‍ഷക സമര വിഷയത്തിലും ബിജെപി നേതൃത്വത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് വരുണ്‍ ഗാന്ധിക്കുള്ളത്. കാര്‍ഷിക പരിഷ്‌കരണം നിയമം പിന്‍വലിക്കുന്നതായി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ ചില നിര്‍ദേശങ്ങള്‍ കൂടി മോദിക്ക് മുമ്പില്‍ വച്ചിരിക്കുകയാണ് വരുണ്‍ ഗാന്ധി. കര്‍ഷകര്‍ക്കെതിരായ നടപടികള്‍ ബിജപിയെ തകര്‍ക്കുമെന്നാണ് വരുണ്‍ ഗാന്ധിയുടെ നിലപാട്.

വരുണ്‍ ഗാന്ധിക്ക് കോണ്‍ഗ്രസിലേക്ക് പോകാന്‍ സാധിക്കില്ല. അദ്ദേഹം ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു.. തൃണമൂല്‍ കോണ്‍ഗ്രസും ദേശീയ തലത്തില്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുകയാണെന്നും തൃണമൂല്‍ നേതാവ് ഐഎഎന്‍എസിനോട് പറഞ്ഞു. ജെഡിഎസ് നേതാവായിരുന്ന ഡാനിഷ് അലി 2019ല്‍ ബിഎസ്പിയില്‍ ചേര്‍ന്നിരുന്നു. മായാവതിയുമായി ഉടക്കി നില്‍ക്കുന്ന അദ്ദേഹം വൈകാതെ തൃണമൂലില്‍ ചേരുമെന്നും വാര്‍ത്തകളുണ്ട്.












Click it and Unblock the Notifications