വിദ്യാര്‍ത്ഥികള്‍ക്ക് 'തുണ്ട്' നല്‍കുന്ന വീഡിയോ പുറത്ത്!പത്താംക്ലാസ് പരീക്ഷയ്ക്കിടെ കൂട്ടകോപ്പിയടി!
കൂട്ടകോപ്പിയടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ദില്ലി: ബീഹാറിലും ഉത്തര്‍പ്രദേശിലുമെല്ലാം പരീക്ഷയ്ക്ക് കോപ്പിയടി വ്യാപകമാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തു വന്നതാണ്. പരീക്ഷയ്ക്കിടെ പുറത്തുനിന്നുള്ളവര്‍ ഉത്തരങ്ങള്‍ പേപ്പറുകളില്‍ കുറിച്ചു നല്‍കുന്നതും, മൊബൈല്‍ ഫോണിലുടെയുള്ള കോപ്പിയടിയുമെല്ലാം ഈ സംസ്ഥാനങ്ങളില്‍ നിത്യസംഭവവുമാണ്.
പരീക്ഷയ്ക്ക് ഒന്നാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥിനിക്ക് താന്‍ പഠിക്കുന്ന കോഴ്‌സ് ഏതാണെന്നു പോലും അറിയില്ലെന്ന സംഭവവും ബീഹാറിലാണുണ്ടായത്. എന്നാല്‍ ഈ കോപ്പിയടികളെയെല്ലാം വെല്ലുന്ന തരത്തിലുള്ള കൂട്ടകോപ്പിയടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എഎന്‍ഐയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

പുറത്തുവിട്ടത് എഎന്‍ഐ...
കൂട്ടകോപ്പിയടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഈ കൂട്ടകോപ്പിയടിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയ്ക്കിടെയാണ് കൂട്ടകോപ്പിയടി നടന്നത്.

തുണ്ട് കൈമാറുന്നത് സുഹൃത്തുക്കള്‍...
ഹരിയാനയിലെ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയിലാണ് കോപ്പിയടി നടന്നിരിക്കുന്നത്. ഹരിയാനയിലെ ജജ്ജാറിലെ സ്‌കൂളിലെ ദൃശ്യങ്ങളാണ് എഎന്‍ഐ പുറത്തുവിട്ടത്. പുറത്തുനിന്നെത്തിയവരാണ് പരീക്ഷാ ഹാളിലുള്ളവര്‍ക്ക് ജനലിലൂടെ ഉത്തരമെഴുതിയ കടലാസ് കഷണങ്ങള്‍ കൈമാറിയത്.

പിന്നീട് ഓടിപ്പോയി...
ഒന്നും രണ്ടും ആളുകളല്ല വിദ്യാര്‍ത്ഥികള്‍ക്ക് തുണ്ടുമായി വന്നത്, ഒരു സംഘമാളുകളാണ് പരീക്ഷാ ഹാളിലേക്ക് കുതിച്ചെത്തിയത്. പരീക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ഇതുകണ്ട് പുറത്തിറങ്ങിയപ്പോള്‍ ഇവരെല്ലാം ഓടിപ്പോവുകയും ചെയ്തു.

ബീഹാറിലും...
വിദ്യാര്‍ത്ഥികളെ സഹായിക്കാനെത്തിയവര്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മുകള്‍ നിലയിലും സ്ഥാനം പിടിച്ചിരുന്നു. ബീഹാറിലും സമാനരീതിയില്‍ പരീക്ഷാ ഹാളിന്റെ ജനലിന്റെ സമീപത്ത് വലിഞ്ഞുകേറി തുണ്ട് പേപ്പറുകള്‍ നല്‍കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഹരിയാനയിലെ സ്‌കൂളിലെ പരീക്ഷാ ഹാളില്‍ നിന്നും ഒട്ടേറെ തുണ്ടു പേപ്പറുകളാണ് അദ്ധ്യാപകര്‍ പിടിച്ചെടുത്തത്.
#WATCH: Students in Jhajjar appearing for Haryana 10th board exams helped by friends who passed on chits through windows for cheating pic.twitter.com/lOVeqF2p2K
— ANI (@ANI_news) March 24, 2017












Click it and Unblock the Notifications