മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രണ്ടാമത്..തമിഴ്നാട്ടിൽ ടിവികെ പൊടിപാറിക്കും..സർവ്വെ ഫലം പറത്ത്
തമിഴാനാട് പിടിക്കാൻ ഇറങ്ങുന്ന വിജയിയുടെ ടി വികെയ്ക്ക് ആത്മവിശ്വാസം പകർന്ന് സർവ്വേ ഫലം പുറത്ത്. ഇക്കുറി സ്ഥാനത്ത് ടി വി കെ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് സർവ്വെ പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് ആണ് സർവ്വേയിൽ രണ്ടാമത് എത്തിയത്. ചെന്നൈ ആസ്ഥാനമായ ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ് (ഐ പി ഡി എസ്) ആണ് ഫലം പുറത്തുവിട്ടത്.
ഇത്തവണയും ഡി എം കെ തന്നെ സംസ്ഥാന ഭരണം പിടിക്കുമെന്നാണ് സർവ്വെ പറയുന്നത്. മുഖ്യമന്ത്രിയായി എം കെ സ്റ്റാലിൻ തന്നെ തിരിച്ചെത്തുമെന്നു സർവ്വെ പ്രവചിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിൻ കഴിഞ്ഞാൽ വിജയ്ക്കാണ് പിന്തുണ കൂടുതൽ. എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി മൂന്നാം സ്ഥാനത്തുമെത്തി. ഡി എം കെ എംപി കനിമൊഴി നാലാമതും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അഞ്ചാമതുമാണ്.

നിയമസഭ തിരഞ്ഞെടുപ്പിൽ ടി വി കെയുടെ രാഷ്ട്രീയ പ്രവേശനം ഏറ്റവും വലിയ തിരിച്ചടിയാവുക ഡി എം കെയ്ക്ക് ആയിരിക്കുമെന്നാണ് സർവ്വെ പറയുന്നത്. വിദുതലൈ ചിരുതൈഗൾ കച്ചി (വി സി കെ), എ ഐ എ ഡി എം കെ എന്നിവയ്ക്കും വലിയ തോതിൽ തിരിച്ചടിയുണ്ടാകുമെന്നും സർവേ പറയുന്നു. എന്നാൽ നാം തമിഴർ കച്ചിക്ക് (എൻ ടി കെ) ടി വി കെ പാർട്ടിയുടെ വരവ് കാര്യമായ സ്വാധീനം ചെലുത്തില്ലെന്നും സർവ്വെ സൂചിപ്പിച്ചു.
പുതിയ വോട്ടർമാരെ ആകർഷിക്കാൻ കഴിവുള്ള യുവനേതാക്കളുടെ പട്ടികയിൽ വിജയ്ക്ക് തന്നെയാണ് ഒന്നാം സ്ഥാനം. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമാണ് വിജയ്ക്കുള്ളതെന്ന് തെളിയിക്കുകയാണ് സർവ്വെ. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ രണ്ടാം സ്ഥാനത്തും ഉദയനിധി സ്റ്റാലിൻ മൂന്നാമതും എൻ ടി കെ നേതാവ് സീമാൻ നാലാമതുമാണ് .
സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലായി 81,375 പേരിൽ നിന്നാണ് സർവേ വിവരങ്ങൾ ശേഖരിച്ചത്. സർവ്വേയിൽ പങ്കെടുത്തവരിൽ 54.8 ശതമാനം പേർ നഗരപ്രദേശങ്ങളിൽ നിന്നും 41.3 ശതമാനം പേർ ഗ്രാമപ്രദേശങ്ങളിൽ നിന്നുമുള്ളവരായിരുന്നു. പ്രായം അനുസരിച്ചുള്ള ഡാറ്റ പ്രകാരം: 21-നും 30-നും ഇടയിൽ പ്രായമുള്ളവർ 25.6 ശതമാനം, 31-നും 45-നും ഇടയിലുള്ളവർ 41.3 ശതമാനം, 46-നും 60-നും ഇടയിലുള്ളവർ 23.5 ശതമാനം എന്നിങ്ങനേയും ഉൾപ്പെടുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 159 സീറ്റുകൾ നേടിയാണ് ഡിഎംകെയ്ക്ക് നയിക്കുന്ന മുന്നണി ഭരണം പിടിച്ചത്. ഡി എം കെയ്ക്ക് മാത്രം 133 സീറ്റുകളാണ് ലഭിച്ചത്. ഡിഎംകെ സഖ്യത്തിൽ കോണ്‍ഗ്രസിന് 18 സീറ്റുകൾ ലഭിച്ചു., വിടുതലൈ ചിരുതൈഗൾ കച്ചി 4, കമ്മ്യൂണിസ്റ്റ് പാർട്ടികൾ 4 സീറ്റുകൾ നേടി. പ്രതിപക്ഷത്തെ എഐഎഡിഎംകെ നേതൃത്വം നൽകിയ ദേശീയ ജനാധിപത്യ സഖ്യത്തിന് 75 സീറ്റുകൾ ലഭിച്ചു. ഇതിൽ എഐഎഡിഎംകെ 66, പട്ടാളി മക്കൾ കച്ചി 5, ബി ജെ പി പാർട്ടി 4 എന്നിങ്ങനെയായിരുന്നു സീറ്റുകൾ.












Click it and Unblock the Notifications