കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയ് ക്രിസ്ത്യാനി... മെർസർ വിവാദം കത്തുന്നു; സിനിമയ്ക്ക് വൻ പിന്തുണ, വെട്ടിലായി ബിജെപി

ദിനംപ്രതി നിരവധി പേരാണ് ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിരിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

ചെന്നൈ: വിജയ് യുടെ പുതിയ ചിത്രം മെസലിന് പിന്തുണയുമായി സാമൂഹിക സാംസകാരിക സിനിമ മേഖലയിലുള്ള പ്രമുഖർ രംഗത്തെത്തിയതോടെ ബിജെപിയ്ക്ക് കിട്ടിയത് വമ്പൻ പണി. ദിനംപ്രതി നിരവധി പേരാണ് ചിത്രത്തിന് പിന്തുണയുമായി രംഗത്തെത്തിരിക്കുന്നത്. ചലചിത്ര പ്രേമികളെ കൂടാതെ സമൂഹിക സാംസ്കാരിക മേഖലയിലുള്ളവരും പ്രശ്നം ഏറ്റെടുത്തതിനെ തുടർന്നാണ് പ്രശ്നം രൂക്ഷമായത്. ബിജെപിക്ക് സർക്കാരിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എതിർപ്പു വരുന്നുണ്ട്.

രാഹുലിന്റെ വിശ്വസ്തൻ ബിജെപിയിൽ, മോദിയുടെ വിശ്വസ്തൻ കോൺഗ്രസിൽ, അണിയറയിൽ കളികൾ ഇങ്ങനെ...രാഹുലിന്റെ വിശ്വസ്തൻ ബിജെപിയിൽ, മോദിയുടെ വിശ്വസ്തൻ കോൺഗ്രസിൽ, അണിയറയിൽ കളികൾ ഇങ്ങനെ...

കേന്ദ്ര സർക്കാർ അഭിമാനത്തോടെ അവതരിപ്പിച്ച ജിഎസ്ടി, നോട്ട് നിരോധനം എന്നിവയ്ക്കെതിരായി സിനിമയിൽ പരാമർശങ്ങൾ നടത്തിയതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. റിലീസ് ചെയ്ത ശേഷമാണ് ചിത്രത്തിലെ സംഭഷണം വിവാമായിരിക്കുന്നത്.

അവനെതിര്, പക്ഷെ അവന്റെ സിനിമ വേണം... ഒടുവില്‍ വന്‍ തുകയ്ക്ക് രാമലീലയെ സ്വന്തമാക്കിയ ചാനല്‍?

പിന്തുണച്ച് നേതാക്കൾ

പിന്തുണച്ച് നേതാക്കൾ

നേരത്തെ മെര്‍സലിനു പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. മിസ്റ്റര്‍ മോദി, തമിഴ് സംസ്കാരത്തിന്റെയും ഭാഷയുടെയും ആവിഷ്കാരമാണ് സിനിമ. മെര്‍സലില്‍ ഇടപെട്ട് തമിഴ് പ്രതാപത്തെ 'ഡീമോണ'റ്റൈസ്' ചെയ്യരുത്"- രാഹുല്‍ ട്വിറ്ററിൽ കുറിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരം, സാഹിത്യകാരൻ ബെന്യാമിൻ തുടങ്ങിയവരും വിമർശനം ഉന്നയിച്ചിരുന്നു

നടനെതിരെ ബിജെപി

നടനെതിരെ ബിജെപി

അതെ,സമയം നടനെതിരേയും സിനിമയ്ക്കെതിരേയും രൂക്ഷ വിമർശനവുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. വിജയ് ക്രിസ്ത്യാനിയാണെന്ന തരത്തിലുള്ള പ്രചാരണം സമൂഹമാധ്യമങ്ങളിലൂടെ ബിജെപി ബോധപൂർവം നടത്തുന്നുണ്ട്.

രംഗങ്ങൾ നീക്കം ചെയ്യണം

രംഗങ്ങൾ നീക്കം ചെയ്യണം

മെർസലിലെ രംഗങ്ങളാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സിംഗപ്പൂരിൽ ഏഴു ശതമാനം മാത്രം ജിഎസ്ടിയുള്ളപ്പോൾ ഇന്ത്യയിൽ അത് 28 ശതമാനമാണ്. കുടുംബ ബന്ധം തകര്‍ക്കുന്ന ചാരായത്തിനു ജിഎസ്ടിയില്ല. പക്ഷേ ജീവന്‍ രക്ഷിക്കേണ്ട മരുന്നിനുണ്ട്. ഈ സംഭാഷണങ്ങളാണു ബിജെപിയെ പ്രകോപിപ്പിച്ചത്. . ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്.

 ഒറ്റകെട്ടായി സിനിമ ലോകം

ഒറ്റകെട്ടായി സിനിമ ലോകം

ബിജെപിയുടെ വിമർശനങ്ങൾക്കെതിരായി ചിത്രത്തിന് പിന്തുണ നൽകി തമിഴ് ചലചിത്ര ലോകം രംഗത്തെത്തിയിട്ടുണ്ട്. നടികർ സംഘത്തിന്റെ ജനറൽ സെക്രട്ടറിയും തമിഴ് സിനിമാ നിർമാതാക്കളുടെ സംഘടനാ പ്രസിഡന്റുമായ വിശാൽ, അഭിനേതാക്കളായ കമല്‍ഹാസൻ, വിജയ് സേതുപതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, സംവിധായകൻ പാ രഞ്ജിത് തുടങ്ങിയവർ ചിത്രത്തിന് പിന്തുണ നൽകിയിട്ടുണ്ട്.

ചിത്രം സെൻസർ ചെയ്തത്

ചിത്രം സെൻസർ ചെയ്തത്

ചിത്രം സെന്‍സര്‍ ചെയ്തതാണെന്നും സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ വസ്തുതകള്‍ കൊണ്ടാണു നേരിടേണ്ടതെന്നും കമൽഹാസൻ വ്യക്തമാക്കി. അഭിപ്രായങ്ങശ്‍ തുറന്നു പറയുമ്പോഴാണ് ഇന്ത്യ തിളങ്ങുന്നതെന്നും അദ്ദേഹം ട്വീററ് ചെയ്തു.വിമര്‍ശനങ്ങളെ ഇത്തരത്തില്‍ നിശബ്ദമാക്കുകയല്ല വേണ്ടതെന്നു പറഞ്ഞാണു സംവിധായകന്‍ പാ രഞ്ജിത് അഭിപ്രായപ്പെട്ടു.ചിത്രം സെൻസർ ചെയ്തത്
.

 അവിഷ്കാര സ്വതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം

അവിഷ്കാര സ്വതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം

മെർസൽ വിവാദം അവിഷ്കാര സ്വതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമാണെന്നു ചലചിത്ര നടൻ വിശാൽ പറഞ്ഞു.ഹോളിവുഡിൽ യുഎസ് പ്രസിഡന്റിനെ കളിയാക്കുന്ന എത്രയോ സിനിമകൾ റിലീസ് ചെയ്യാറുണ്ട്. അവിടെയൊന്നും പ്രശ്നമില്ല. ഇന്ത്യയിൽ ജനാധിപത്യമാണ് നിലനിൽക്കുന്നത് ല്ലാവർക്കും അഭിപ്രായ സ്വതന്ത്ര്യമുണ്ട്. ഒരു വട്ടം സെൻസർ ചെയ്ത സിനിമ വീണ്ടും സെൻസർ ചെയ്യണമെന്നു പറയാൻ മറ്റാർക്കും അവകാശമില്ലെന്നും വിശാൽ കൂട്ടിച്ചേർത്തു.

 ഇന്ത്യ ജനാധിപത്യ രാഷ്ട്രം

ഇന്ത്യ ജനാധിപത്യ രാഷ്ട്രം

ഇന്ത്യ ജനാധിപത്യ രാഷ്ട്രമാണ് അഭിപ്രായ സ്വാതന്ത്രയമില്ലെങ്കിൽ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്നു വിളിക്കരുത്. ശബ്ദം ഉയരേണ്ട സമയമായി എന്നുമാണു വിജയ് സേതുപതി ട്വീറ്റ് ചെയ്തു. ചിത്രത്തിനെതിരെ ഒരു വിഭാഗം ഡോക്ടർമാരും രംഗത്തെത്തിയിട്ടുണ്ട്.

English summary
Ilayathalapathy Vijay’s Mersal has sparked off a major political slugfest even as it continues to rock the box office worldwide. The latest controversy has gained national importance after a section of the Bharatiya Janata Party objected to a few dialogues in the film that criticised Prime Minister Narendra Modi’s pet projects.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X