27കാരി പ്രസവിച്ച കുഞ്ഞിന്റെ തൂക്കം 5.2 കിലോ... അമ്പരന്ന് ഡോക്ടര്‍മാര്‍, ഇത്രയും ഭാരം ആദ്യം
ഗുവാഹത്തി: അസമിലെ കാച്ചാര്‍ ജില്ലയില്‍ പിറന്ന കുഞ്ഞിന് തൂക്കം അഞ്ച് കിലോയിലധികം. ഇത്രയും ഭാരമുള്ള കുഞ്ഞ് സംസ്ഥാനത്ത് ആദ്യമായാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സില്‍ചാറിലെ കനക്പൂരില്‍ നിന്നുള്ള 27കാരി ജയദാസിനാണ് 5.2 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് പിറന്നത്. ജൂണ്‍ 17നാണ് ജയദാസിനെ കാച്ചാര്‍ ജില്ലയിലെ സതീന്ദ്ര മോഹന്‍ ദേവ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെയ് 29ന് പ്രസവമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അന്ന് ആശുപത്രിയിലെത്താന്‍ സാധിച്ചില്ലെന്നാണ് കുടുംബം പറഞ്ഞത്.

കടുത്ത പ്രവസ വേദനയോടെയാണ് ജയദാസ് ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് വേഗം അഡ്മിറ്റ് ചെയ്തു. ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഇത്തരം കേസുകള്‍ അപൂര്‍വമാണ്. ഇപ്പോള്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. അസമില്‍ സാധാരണ നവജാത ശിശുവിന്റെ ഭാരം 2.5 മുതല്‍ 3 വരെ കിലോഗ്രാമാണ്. മറ്റു ഡോക്ടര്‍മാരോടും വിഷയം സംസാരിച്ചു. അവരും ആദ്യമായാണ് ഇത്രയും ഭാരമുള്ള കുഞ്ഞിനെ കാണുന്നതെന്ന് ഡോക്ടര്‍ ഹനീഫ് മുഹമ്മദ് അഫ്‌സര്‍ ആലം പറയുന്നു. ജയദാസിന്റെ രണ്ടാമത്തെ കുട്ടിയാണിത്. ആദ്യ പ്രസവവും സിസേറിയന്‍ ആയിരുന്നു. 3.8 കിലോഗ്രാമായിരുന്നു ആദ്യ കുഞ്ഞിന്റെ ഭാരം.
ഗ്ലാമറസ് ലുക്കിൽ വീണ്ടും തമന്ന ഭാട്ടിയ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications