കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറ് മാസം ഗര്‍ഭിണി; പ്രസവിച്ചത് 'പ്ലാസ്റ്റിക് പാവയെ', അമ്പരന്ന് ബന്ധുക്കള്‍, കാരണം ഇതാണ്

Google Oneindia Malayalam News

ലക്‌നൗ: ഒരു സ്ത്രീ അറ് മാസത്തോളം ഗര്‍ഭിണിയാണെന്ന് വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചു. എന്നാല്‍ പ്രസവിച്ചതോ ഒരു പ്ലാസ്റ്റിക് പാവയെ. വിശ്വാസം വരുന്നില്ലേ. എന്നാല്‍ വിശ്വസിക്കണം. ഉത്തര്‍ പ്രദേശില്‍ നടന്ന ഈ സംഭവം സിനിമ കഥയെ വെല്ലുന്നതാണ്. ഉത്തര്‍ പ്രദേശിലെ ഇറ്റാവയിലെ ബാദ്പുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ആറ് മാസത്തോളം ഈ സ്ത്രീ ഇല്ലാത്ത ഗര്‍ഭത്തിന്റെ പേരില്‍ വീട്ടുകാരെയും നാട്ടുകാരെയും പറ്റിക്കുകയായിരുന്നു.

1

ഇലോണ്‍ മസ്‌കിന് 4 കോടിയിലധികം രൂപയുടെ 'സമ്മാനം' നല്‍കാന്‍ ആരാധകര്‍; എന്താണെന്നോഇലോണ്‍ മസ്‌കിന് 4 കോടിയിലധികം രൂപയുടെ 'സമ്മാനം' നല്‍കാന്‍ ആരാധകര്‍; എന്താണെന്നോ

18 വര്‍ഷമായി ഈ സ്ത്രീയുടെ വിവാഹം കഴിഞ്ഞിട്ട്. എന്നാല്‍ അവര്‍ക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. ഇതും പറഞ്ഞ് ഭര്‍ത്താവിന്റെ വീട്ടുകാരും ബന്ധുക്കളും സ്ത്രീയെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നു. ഒരു കുഞ്ഞിന് പോലും ജന്മം നല്‍കാന്‍ കഴിയാത്തവര്‍ എന്ന പരിഹാസവും ഇവര്‍ കേട്ടിരുന്നു. ഇത് സഹിക്കാതെ വന്നതോടെയാണ് സ്ത്രീ വ്യാജ ഗര്‍ഭകഥയുമായി വീട്ടുകാരെ പറ്റിക്കാന്‍ തുടങ്ങിയത്.

2

'കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ'; അധിക്ഷേപ പരാമര്‍ശവുമായി ജെബി മേത്തര്‍, വിവാദം'കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേക്ക് വിട്ടോ'; അധിക്ഷേപ പരാമര്‍ശവുമായി ജെബി മേത്തര്‍, വിവാദം

ഗര്‍ഭ കഥ വീട്ടുകാരെ വിശ്വസിപ്പിക്കുന്നതിന് വേണ്ടി ഇവര്‍ നിരന്തരം വീടിന് അടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ആറ് മാസത്തിന് ശേഷം തനിക്ക് വയറുവേദന വന്നെന്ന് ഇവര്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. പിന്നാലെ പ്രസവിച്ചെന്നും ഒരു പാവയ്ക്ക് ചുവന്ന ചായം പുരട്ടുകയും വളര്‍ച്ച തികയാത്ത കുഞ്ഞിനെയാണ് താന്‍ പ്രസവിച്ചതെന്നും വീട്ടുകാരോട് പറഞ്ഞു.

3

എന്നാല്‍ ഈ കുഞ്ഞിനെ പരിശോധിക്കണമെന്ന് പറഞ്ഞ് വീട്ടുകാര്‍ പാവയെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടു പോയി. അവിടെ വച്ച് ഡോക്ടര്‍മാരാണ് ഇത് യഥാര്‍ത്ഥ കുഞ്ഞല്ലെന്നും പാവയാണെന്നും അറിയിച്ചത്. ഡോക്ടര്‍മാര്‍ സ്ത്രീ ഗര്‍ഭിണി ആയിരുന്നു എന്ന് പറയുന്ന സമയത്തെ കടലാസുകളും എക്‌സ്-റേയും ഒക്കെ പരിശോധിക്കുകയും അതെല്ലാം വ്യാജമാണ് എന്ന് തെളിയുകയും ചെയ്തു.

4

ഈ രാശിക്കാർക്ക് ശുക്രൻ തെളിയും, ഭാഗ്യം തേടി എത്തുക അപ്രതീക്ഷിതമായി, നിങ്ങളുടെ നാൾഫലംഈ രാശിക്കാർക്ക് ശുക്രൻ തെളിയും, ഭാഗ്യം തേടി എത്തുക അപ്രതീക്ഷിതമായി, നിങ്ങളുടെ നാൾഫലം

അതേസമയം, വയറിലെ അണുബാധയുടെ ചികിത്സയ്ക്കാണ് യുവതി പതിവായി ഹെല്‍ത്ത് സെന്റര്‍ സന്ദര്‍ശിക്കാറുണ്ടായിരുന്നതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ ഹര്‍ഷിത് പറഞ്ഞു. യുവതി വിവാഹിതയായി ഏറെ നാളായതിനാല്‍ ഗര്‍ഭിണിയാകാന്‍ കഴിഞ്ഞില്ല. അതിനാല്‍, തനിക്ക് വന്ധ്യതയില്ലെന്ന് കാണിക്കാന്‍ വേണ്ടി തയ്യാറാക്കിയ വ്യാജ ഗര്‍ഭകഥയാണിതെന്ന് ഡോക്ടര്‍ പറഞ്ഞു.

English summary
Viral: Six months pregnant and women Given birth to a 'plastic doll, Know the reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X