പോലീസ് സ്റ്റേഷനിൽ വെച്ച് ബിജെപി നേതാവിന്റെ ഭർത്താവിനെ പൊതിരെ തല്ലി സമാജ്‌വാദി എംഎൽഎ
ഉത്തർപ്രദേശിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. പോലീസ് സ്റ്റേഷന്റെ പുറത്തുവെച്ച് സമാജ് വാദി പാർട്ടി നേതാവും ബിജെപി നേതാവിന്റെ ഭർത്താവും തമ്മിൽ നടന്ന അടിയാണ്. ഉത്തർപ്രദേശിലാണ് സംഭവം. ബുധനാഴ്ചയാണ് ഒരു പോലീസ് സ്റ്റേഷന് വെച്ച് ബിജെപി നേതാവിന്റെ ഭർത്താവിനെ സമാജ്‌വാദി പാർട്ടിയുടെ എംഎൽഎ മർദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നത്.
പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടെ എംഎൽഎ ഉൾപ്പെടെയുള്ളവരെ കീഴടക്കാൻ പോലീസുകാർ പാടുപെടുന്നതും വീഡിയോയിൽ കാണാനുന്നതുമാണ്. സമാജ്‌വാദി പാർട്ടി നിയമസഭാംഗം രാകേഷ് പ്രതാപ് സിംഗ് ബിജെപി മുനിസിപ്പൽ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി രശ്മി സിംഗിന്റെ ഭർത്താവ് ദീപക് സിങ്ങിനെയാണ് അമേഠി ജില്ലയിലെ ഗൗരിഗഞ്ച് കോട്‌വാലി പോലീസ് സ്‌റ്റേഷനിൽ വച്ച് മർദ്ദിച്ചതായി ഒരു ദൃക്‌സാക്ഷി റെക്കോർഡ് ചെയ്‌ത വീഡിയോയിയിൽ കാണുന്നത്. രാകേഷ് പ്രതാപ് സിങ്ങിനെയും അദ്ദേഹത്തിന്റെ അനുയായികളെയും ദീപക് സിംഗിനെ തടയാൻ പാടുപെടുന്ന ഡസൻ കണക്കിന് പോലീസുകാർക്ക് മുന്നിൽ വച്ചാണ് സംഭവം.

pc: Screen Grab
ദീപക് സിംഗ് പോലീസ് സ്റ്റേഷനിലെത്തുകയും അവിടെ ഒരു പ്രതിഷേധത്തിൽ ഇരിക്കുകയായിരുന്ന തന്നെ അസഭ്യം പറയുകയും ചെയ്തുവെന്നും . തനിക്ക് ദേഷ്യം വന്നെന്നുമാണ് സമാജ്‌വാദി പാർട്ടി നേതാവ് പറഞ്ഞത്. ദീപക് സിംഗും അദ്ദേഹത്തിന്റെ അനുയായികളും തന്റെ ചില അനുയായികളെ ആക്രമിച്ചതിനാൽ താൻ പ്രതിഷേധത്തിൽ ആയിരുന്നുവെന്നും എന്നാൽ പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും രാകേഷ് പ്രതാപ് സിംഗ് പറഞ്ഞു. പ്രതിഷേധത്തിനിടയിൽ ഗൗരിഗഞ്ച് കോട്‌വാലി പോലീസ് സ്‌റ്റേഷനിലെത്തിയ ദീപക് സിംഗ് സമാജ്‌വാദി പാർട്ടി നിയമസഭാംഗത്തെയും അദ്ദേഹത്തിന്റെ അനുയായികളെയും അധിക്ഷേപിക്കുന്നത് കേൾക്കുന്നുണ്ട്.
സ്ഥിതിഗതികൾ പെട്ടെന്ന് കൈവിട്ടുപോയെന്നും രണ്ട് രാഷ്ട്രീയ എതിരാളികൾ മുഖാമുഖം വന്നപ്പോൾ പെട്ടെന്ന് പ്രതികരിക്കാൻ പോലീസിന് സമയം ലഭിച്ചില്ല എന്നുമാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞത്. പ്രശ്നം ഇപ്പോൾ പരിഹരിച്ചു, രണ്ട് വ്യക്തികൾക്കെതിരെയും കേസുകൾ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications