കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷ്ടിച്ച ബൈക്ക് കേടായി, വര്‍ക്ക് ഷോപ്പ് എവിടെയാണെന്ന് ചോദിച്ചത് ഉടമയോട്.. ഒടുവില്‍ അകത്ത്

Google Oneindia Malayalam News

കോയമ്പത്തൂര്‍: മോഷ്ടിച്ച ബൈക്ക് കേടായപ്പോള്‍ കള്ളന്‍ സഹായം അഭ്യര്‍ത്ഥിച്ചത് ഉടമയോട്. കോയമ്പത്തൂര്‍ സുലൂരാണ് കള്ളന് അമളി പറ്റിയത്. കോയമ്പത്തൂര്‍ സൂലൂര്‍ റാവുത്തര്‍ നെയ്ക്കാരന്‍കുട്ട സ്വദേശിയായ മുരുകന്റെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കടന്ന കളഞ്ഞ ബാലസുബ്രഹ്മണ്യത്തിനാണ് അമളി പറ്റിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. മുരുകന്റെ വീട്ടില്‍ നിന്ന് ബാലസുബ്രഹ്മണ്യം ബൈക്ക് മോഷ്ടിച്ചെടുത്ത് ഓടിച്ച് പോവുകയായിരുന്നു. ഇതിനിടയില്‍ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ വണ്ടി ഓഫായി. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വണ്ടി സ്റ്റാര്‍ട്ടായില്ല. ഒടുവില്‍ തള്ളി നീക്കി വര്‍ക്ക് ഷോപ്പിലേക്ക് ബാലസുബ്രഹ്മണ്യം വണ്ടിയെത്തിച്ചു.

യുവതിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം, ഭീഷണി; വ്‌ളോഗര്‍ക്കെതിരെ കേസ്യുവതിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരാമര്‍ശം, ഭീഷണി; വ്‌ളോഗര്‍ക്കെതിരെ കേസ്

1

എന്നാല്‍ വര്‍ക്ക് ഷോപ്പ് തുറന്നിട്ടുണ്ടായിരുന്നില്ല. ഇതിനിടയിലാണ് കോഴി വളര്‍ത്ത് കേന്ദ്രത്തിലെ മാനേജരായ മുരുകന്‍ വാഹനം നഷ്ടപ്പെട്ടു എന്ന പരാതി നല്‍കാനായി പൊലീസ് സ്റ്റേഷനിലേക്ക് പോയത്. കരുമത്തംപട്ടി പൊലീസ് സ്റ്റേഷനിലേക്കായിരുന്നു മുരുകന്‍ പോയത്. കുറുമ്പപാളയം എത്തിയപ്പോള്‍ തന്റെ ബൈക്ക് അവിടെ നില്‍ക്കുന്നത് കണ്ട് മുരുകന്‍ ബൈക്കിന് സമീപത്തേക്ക് പോയി.

2

ഇതിനിടയില്‍ ബാലസുബ്രഹ്മണ്യന്‍ തന്റെ എതിരെ വന്ന മുരുകനോട് തന്റെ വണ്ടി കേടായി എന്നും വര്‍ക്ക് ഷോപ്പ് എപ്പോള്‍ തുറക്കും എന്നും ചോദിക്കുകയായിരുന്നു. അടുത്ത് വേറെ വര്‍ക്ക് ഷോപ്പ് ഉണ്ടോ എന്നും ബാലസുബ്രഹ്മണ്യം മുരുകനോട് തിരക്കി. എന്നാല്‍ ഇത് തന്റെ വണ്ടിയാണ് എന്ന് പറഞ്ഞ് മുരുകന്‍ ബഹളം വെച്ചു.

3

തുടര്‍ന്ന് ബാലസുബ്രഹ്മണ്യനും മുരുകനും തമ്മില്‍ വാക്ക് തര്‍ക്കവും കൈയാങ്കളിയും ആയി. ഇതോടെ നാട്ടുകാര്‍ ഇടപെട്ടു. അപ്പോഴാണ് ബാലസുബ്രഹ്മണ്യന്‍ മോഷ്ടാവാണ് എന്ന് നാട്ടുകാര്‍ക്ക് മനസിലായത്. മുരുകന്റെ ബൈക്ക് മോഷ്ടിച്ചാണ് ഇവിടെ എത്തിയത് എന്ന് വ്യക്തമായതോടെ ബാലസുബ്രഹ്മണ്യനെ നാട്ടുകാര്‍ കെട്ടിയിട്ടു.

സിംഗപ്പൂര്‍ വിശേഷങ്ങള്‍ കഴിഞ്ഞില്ല അല്ലേ; ഗ്ലാമറസ് ഫോട്ടോകളുമായി വീണ്ടും അഹാന

4

തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയ ശേഷം ബാലസുബ്രഹ്മണ്യനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പീളമേട്, ശിങ്കാനല്ലൂര്‍, ആര്‍ എസ് പുരം ഉള്‍പ്പെടെ ഉള്ള നിരവധി പൊലീസ് സ്റ്റേഷനുകളിലായി നിലവില്‍ 18 മോഷണ കേസുകള്‍ ബാലസുബ്രഹ്മണ്യന് എതിരെ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. തൊട്ടിപാളയം സ്വദേശിയാണ് ബാലസുബ്രഹ്മണ്യം.

Recommended Video

cmsvideo
കോടതിയെ വിശ്വാസമില്ല, അതിജീവിതയുടെ ഹർജി പരിഗണിക്കാതെ ജഡ്ജി | *Crime

അബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരിഅബ്യൂസും സാമൂഹിക സാഹചര്യങ്ങളുമല്ല ഒരാളെ ട്രാന്‍സിഷന് പ്രേരിപ്പിക്കുന്നത്; മൈക്ക് സിനിമക്കെതിരെ ആദം ഹാരി

English summary
When the stolen bike was damaged, the thief asked the owner for help, funny incident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X